ഇ .പി ജയരാജൻ നൽകിയ മാനനഷ്‌ട കേസ്; ശോഭാ സുരേന്ദ്രൻ കോടതിയിൽ ഹാജരാകാൻ ഉത്തരവ്

ശോഭാ സുരേന്ദ്രന് എതിരായി ഇ .പി ജയരാജൻ കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ മാനനഷ്‌ടക്കേസിൽ പ്രതിയായ ശോഭാ സുരേന്ദ്രൻ ഹാജരാകണമെന്ന് ഉത്തരവ് ചെയ്‌ത്‌ സമ്മൻസ് അയച്ചു. ശോഭാ സുരേന്ദന് എതിരായി 2024-ൽ ഫയൽ ചെയ്ത്‌ മാനനഷ്ടക്കേസ് അനന്തമായി നീണ്ടു പോകുന്നു എന്ന് പരാതിപ്പെട്ട് ഇ .പി ജയരാജൻ ഈ വർഷം ഫെബ്രുവരി മാസത്തിൽ വീണ്ടും ഹൈക്കോർട്ടിനെ സമീപിച്ചിരുന്നു. ഹൈക്കോർട്ട് ഫെബ്രുവരി 19-ാം തിയതി ലെ ഉത്തരവിൽ കണ്ണൂർ കോടതിയിലെ കേസ് അടിയന്തിരമായി തീർപ്പാക്കാൻ നിർദേശം നൽകിയിരുന്നു. ഹൈക്കോർട്ടിന്റെ ഉത്തരവിൻ്റെ അടിസ്ഥാനത്തിലാണ് ശോഭാ സുരേന്ദ്രൻ ഉടൻ തന്നെ കോടതിയിൽ ഹാജരാകണമെന്ന് കാണിച്ച് സമ്മൻസ് അയക്കാൻ ഇടയായത്.2024 ഏപ്രിലിൽ ഇ.പി ജയരാജൻ ബിജെപിലേയ്ക്ക് വരാൻ ശോഭാ സുരേന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കളുമായി ചർച്ച ചെയ്തു എന്ന വ്യാജ വാർത്ത പ്രചരിപ്പിച്ചതിനെതിരെയാണ് ഇ .പി ജയരാജൻ കോടതിയെ സമീപിച്ചത്. കേസ് ഉടനടി തെളിവെടുത്ത് തീർപ്പാക്കണമെന്നാണ് ഹൈക്കോടതി നിർദേശം.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top