Latest News

ആശ്വാസം, മഴ വരുന്നു; നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: കഠിനമായ ചൂട് തുടരുന്നതിനിടെ ആശ്വാസമായി മഴ വരുന്നു. ഈ മാസം 29ന് മഴ മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്. നാല് ജില്ലകളിൽ ബുധനാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, കാസർകോട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇത്തവണ ശക്തമായി തന്നെ വേനൽമഴ പ്രതീക്ഷിക്കാം. ഈ സീസണിലെ മെച്ചപ്പെട്ട മഴ ദിവസങ്ങൾ വരുന്നുവെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. മറ്റന്നാൾ മുതൽ മഴ പ്രതീക്ഷിക്കാമെന്നും കാലാവസ്ഥ നിരീക്ഷണം കേന്ദ്രം വ്യക്തമാക്കി. അതേസമയം സംസ്ഥാനത്ത് […]

ആശ്വാസം, മഴ വരുന്നു; നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ് Read More »

സംസ്ഥാനത്ത് പരക്കെ പാമ്പുകടി; നിരവധി പേർ ആശുപത്രിയിൽ

ആലപ്പുഴ: സംസ്ഥാനത്ത് പരക്കെ പാമ്പുകടിയേറ്റതായി റിപ്പോർട്ട്. കടിയേറ്റവരിൽ കുട്ടികളും മുതിർന്നവരുമുണ്ട്. പാമ്പു കടിയേറ്റുള്ള മരണങ്ങളും പരിക്കുമെല്ലാം ജനങ്ങളെ കടുത്ത ഭീതിയിലാഴ്ത്തുന്നു. നാലു മരണങ്ങളാണ് ഇതുവരെ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്‌തത്. അതിന് പിന്നാലെയാണ് പാമ്പുകടിയേറ്റുള്ള പരിക്കും. നാലുപേരാണ് പരിക്കേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്. കായംകുളത്ത് 15 വയസ്സുകാരിയും തോട്ടപ്പള്ളിയിൽ മധ്യവയസ്‌കനും ഒറ്റപ്പാലത്ത് അംഗൻവാടി ടീച്ചർക്കും വയനാട് ഒരു യുവാവിനും കടിയേറ്റു. കായംകുളം എരുവ സ്വദേശി സന്തോഷിൻ്റെ മകൾ അനാമിക (15) യ്ക്കാണ് വെള്ളിയാഴ്ച രാത്രി കടിയേറ്റത്. ഉടൻ തന്നെ

സംസ്ഥാനത്ത് പരക്കെ പാമ്പുകടി; നിരവധി പേർ ആശുപത്രിയിൽ Read More »

നിതിൻ രാജിൻ്റെ മരണം; എം കെ റാമിന് മുൻകൂർ ജാമ്യമില്ല, സംഗീതയ്ക്ക് ജാമ്യം

കണ്ണൂർ: അഞ്ചരക്കണ്ടി ദന്തൽ കോളേ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ പ്രതിയായ ഡോ. എം കെ റാമിന് തിരിച്ചടി. മുൻകൂർ ജാമ്യാപേക്ഷ തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി തള്ളി. ഒന്നാം പ്രതിയായ റാമിൻ്റെ വാദങ്ങൾ തള്ളിയ കോടതി മുൻകൂർ ജാമ്യം നിഷേധിക്കുകയായിരുന്നു. അതേസമയം പ്രതിയായ അധ്യാപിക സംഗീത നമ്പ്യാർക്ക് കോടതി ജാമ്യം അനുവദിച്ചു. തിരുവനന്തപുരം ഉഴമലയ്ക്കൽ സ്വദേശിയായ നിതിൻ, 2026 ഏപ്രിൽ 10-നാണ് ആത്മഹത്യ ചെയ്തത്. തങ്ങൾക്ക് നിതിൻ്റെ മരണത്തിൽ പങ്കില്ലെന്നും, ജാതി അധിക്ഷേപം നടത്തിയിട്ടില്ലെന്നുമാണ് ഡോ.

നിതിൻ രാജിൻ്റെ മരണം; എം കെ റാമിന് മുൻകൂർ ജാമ്യമില്ല, സംഗീതയ്ക്ക് ജാമ്യം Read More »

വൈകുന്നേരം 6നും രാത്രി 11നും ഇടയിൽ വൈദ്യുതി ഉപയോഗം പരമാവധി കുറച്ച് സഹകരിക്കണം; അഭ്യർത്ഥിച്ച് KSEB

തിരുവനന്തപുരം: വേനൽച്ചൂട് കടുത്തതോടെ പീക് മണിക്കൂറുകളിലെ വൈദ്യുതി ഉപയോഗം കുറച്ച് സഹകരിക്കണമെന്ന് അഭ്യർത്ഥിച്ച് കെഎസ്ഇബി. പീക് സമയ വൈദ്യുതി ഉപയോഗം ക്രമാതീതമായി വർദ്ധിച്ച സാഹചര്യത്തിലാണിത്. ഏപ്രിൽ 18-ന് സർവ്വകാല റെക്കോർഡായ 117.16 ദശലക്ഷം യൂണിറ്റിലേക്ക് പീക്ക് സമയ വൈദ്യുതി ഉപയോഗം എത്തിയിരുന്നു. വൈകുന്നേരം ആറിനും പത്തിനുമിടയിലെ വൈദ്യുതി ആവശ്യകതയും ചരിത്രത്തിലാദ്യമായി 6033 മെഗാവാട്ട് എന്ന റെക്കോർഡിലേക്ക് ഉയർന്നു. ഏപ്രിൽ 23ന് രാത്രി 10.30ന് ഒരു മിനിറ്റ് നേരം 6195 മെഗാവാട്ട് വരെ വൈദ്യുതി ആവശ്യകത കൂടി. കണക്കുകൾ

വൈകുന്നേരം 6നും രാത്രി 11നും ഇടയിൽ വൈദ്യുതി ഉപയോഗം പരമാവധി കുറച്ച് സഹകരിക്കണം; അഭ്യർത്ഥിച്ച് KSEB Read More »

ഇരുട്ടടി; സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ്ഷെഡിങുമായി കെഎസ്ഇബി

കൊച്ചി: കനത്ത ചൂടിനിടെ തിരിച്ചടിയായി സംസ്ഥാനത്തെ അപ്രഖ്യാപിത ലോഡ്ഷെഡിങ്. ഗ്രാമ-നഗര ഭേദമില്ലാതെ ദിവസവും പലസമയങ്ങളിലായി വൈദ്യുതി മുടങ്ങുകയാണ്. ലോഡ് റസ്ട്രിക്ഷൻ എന്ന പേരിലാണ് നിലവിലെ നിയന്ത്രണം. ഒരാഴ്ച മുൻപുതന്നെ വടക്കൻ ജില്ലകളിലെ ചില ഭാഗങ്ങളിൽ ലോഡ് ഷെഡിങ് തുടങ്ങിയിരുന്നു.എന്നാൽ ലോഡ് ഷെഡിങ് ആരംഭിച്ചിട്ടില്ലെന്നും വൈദ്യുതി പ്രതിസന്ധി നേരിടാൻ ചില നിർദേശങ്ങളും ക്രമീകരണങ്ങളും ഏർപ്പെടുത്തുകയാണെന്നുമാണ് കെഎസ്ഇബി അധികൃതർ നൽകുന്ന വിശദീകരണം. ചൂട് തുടർന്നാൽ 30 മിനിറ്റ് വരെയുള്ള നിയന്ത്രണങ്ങൾ രാത്രിയിൽ ഉണ്ടായേക്കാമെന്നും വിവരമുണ്ട്.അതിനിടെ 250 മെഗാവാട്ട് വൈദ്യുതി വാങ്ങാനുള്ള

ഇരുട്ടടി; സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ്ഷെഡിങുമായി കെഎസ്ഇബി Read More »

വേനലിലും വരും അമീബിക് മസ്‌തിഷ്‌കജ്വരം, സാധ്യത കൂടുതൽ, ജാഗ്രത പാലിക്കണം- ആരോഗ്യമന്ത്രി

തിരുവനന്തപുരം: വേനൽക്കാലത്ത് അമീബിക് മസ്‌തിഷ്‌ക ജ്വരം (അമീബിക്ക് മെനിഞ്ചോഎൻസെഫലൈറ്റിസ്) വർധിക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് മുന്നറിയിപ്പ് നൽകി. ശുദ്ധമല്ലാത്ത വെള്ളത്തിൽ കുളിക്കുകയോ മുഖം കഴുകുകയോ ചെയ്യരുത്. പൊതുസ്ഥലങ്ങളിലെ വെള്ളത്തിന്റെ ഗുണനിലവാരം ബന്ധപ്പെട്ട വകുപ്പുകൾ പരിശോധിക്കുകയും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുകയും ചെയ്യണം.ജല സ്രോതസുകൾ വൃത്തിയായി സൂക്ഷിക്കണം. ആരോഗ്യ പ്രവർത്തകരുടെ നിർദേശാനുസരണം കിണറുകളും ടാങ്കുകളും ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാക്കണം. നീന്തൽക്കുളങ്ങൾ ക്ലോറിനേറ്റ് ചെയ്യണം. ആരോഗ്യ വകുപ്പ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. മസ്‌തിഷ്‌കജ്വരം ബാധിക്കുന്നവർക്ക് അമീബിക്ക് മസ്തിഷ്കജ്വരം കണ്ടെത്താനുള്ള

വേനലിലും വരും അമീബിക് മസ്‌തിഷ്‌കജ്വരം, സാധ്യത കൂടുതൽ, ജാഗ്രത പാലിക്കണം- ആരോഗ്യമന്ത്രി Read More »

പാമ്പ് കടിയേറ്റാൽ ഇനി ആശുപത്രികൾ തേടി അലയേണ്ട; 108 ആംബുലൻസിന്റെ സേവനം പ്രയോജനപ്പെടുത്തണമെന്ന് ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് പാമ്പ് കടിയേൽക്കുന്നവർക്ക് അടിയന്തര ചികിത്സ ഉറപ്പാക്കുന്നതിനായി പുതിയ നിർദ്ദേശവുമായി ആരോഗ്യവകുപ്പ്. പാമ്പ് കടിയേറ്റാൽ ആന്റി വെനമുള്ള ആശുപത്രികൾ ഏതാണെന്ന് തിരഞ്ഞ് സമയം കളയാതെ ഉടനടി 108 ആംബുലൻസ് സേവനം തേടണമെന്ന് അധികൃതർ അറിയിച്ചു. മിക്കപ്പോഴും പാമ്പ് കടിയേറ്റാൽ ഏത് ആശുപത്രിയിലാണ് ചികിത്സ ലഭ്യമാവുക എന്നറിയാതെ രോഗിയുമായി ബന്ധുക്കൾ പല ആശുപത്രികൾ കയറി ഇറങ്ങുന്നത് പതിവാണ്. ഈ കാലതാമസം പലപ്പോഴും രോഗിയുടെ ജീവന് തന്നെ ഭീഷണിയാകാറുണ്ട്. ഇത് ഒഴിവാക്കാനാണ് ആരോഗ്യവകുപ്പിന്റെ പുതിയ നീക്കംപാമ്പ് കടിയേറ്റാൽ ആദ്യത്തെ

പാമ്പ് കടിയേറ്റാൽ ഇനി ആശുപത്രികൾ തേടി അലയേണ്ട; 108 ആംബുലൻസിന്റെ സേവനം പ്രയോജനപ്പെടുത്തണമെന്ന് ആരോഗ്യവകുപ്പ് Read More »

പേടിഎം പേയ്മെൻ്റ് ബാങ്ക് പിരിച്ചുവിടാൻ ബോംബെ ഹൈക്കോടതിയെ സമീപിക്കും; പ്രതിസന്ധികളുണ്ടാകില്ലെന്നും ആർബിഐ

മുംബൈ: പേടിഎം പേയ്മെൻ്റ് ബാങ്ക് പിരിച്ചുവിടാൻ ബോംബെ ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങി ആർബിഐ. പേടിഎം പേമെന്റ്സ് ബാങ്കിൻ്റെ ലൈസൻസ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഇന്നലെ റദ്ദാക്കിയിരുന്നു. 2022 മുതൽ പുതിയ ഉപഭോക്താക്കളെ ചേർക്കുന്നതും, 2024 മുതൽ നിക്ഷേപവും സ്വീകരിക്കാത്തതുകൊണ്ട് പ്രതിസന്ധികളുണ്ടാകില്ലെന്ന് ആർബിഐ പറഞ്ഞു. 2025 സാമ്പത്തിക വർഷത്തിൽ ബാങ്കിലുള്ള നിക്ഷേപം 1395 കോടിയാണ്. നിലവിൽ പേടിഎം ആപ്പ് ഉപയോ ഗിക്കുന്നവർക്ക് മറ്റ് സേവനങ്ങൾക്ക് തടസമുണ്ടാകില്ല. യുപിഐ ഇടപാടുകൾ, സൗണ്ട് ബോക്സ്, റീചാർജ്, മറ്റ് സ്ഥാപനങ്ങളുമായി ചേർന്നുള്ള

പേടിഎം പേയ്മെൻ്റ് ബാങ്ക് പിരിച്ചുവിടാൻ ബോംബെ ഹൈക്കോടതിയെ സമീപിക്കും; പ്രതിസന്ധികളുണ്ടാകില്ലെന്നും ആർബിഐ Read More »

മലപ്പുറത്ത് ജ്വല്ലറിയിൽ നിന്നും രണ്ട് പവൻ സ്വർണാഭരണം എടുത്ത് ഓടി; വിദ്യാർത്ഥി ഉൾപ്പെടെ 3 പേർ അറസ്റ്റിൽ

മലപ്പുറം: മലപ്പുറം പുളിക്കലിൽ ജ്വല്ലറിയിൽ നിന്നും രണ്ട് പവൻ സ്വർണാഭരണം എടുത്തോടിയ കേസിൽ മൂന്ന് പേർ അറസ്റ്റിൽ. കോഴിക്കോട് പെരുമണ്ണ സ്വദേശി മുഹമ്മദ് സിനാൻ (21), പൂവാട്ടുപറമ്പ് സ്വദേശി മുഹമ്മദ് ഇഖ്ബാൽ (19) എന്നിവരും പ്രായപൂർത്തിയാകാത്ത ഹയർസെക്കൻഡറി വിദ്യാർത്ഥിയുമാണ് പിടിയിലായത്. പുളിക്കലിലെ കനക മഹൽ ജ്വല്ലറിയിലാണ് മോഷണം നടന്നത്. പുളിക്കലിലെ കവർച്ചയ്ക്ക് ശേഷം കോഴിക്കോട് പന്തീരാങ്കാവ് ഉള്ള ജ്വല്ലറിയിലും ഇവർ മോഷണം നടത്തിയതായി പൊലീസ് പറയുന്നു. സ്വർണാഭരണം വാങ്ങാൻ എത്തിയ യുവാവ് ആഭരണം എടുത്ത് ഓടുകയായിരുന്നു. മൂന്ന്

മലപ്പുറത്ത് ജ്വല്ലറിയിൽ നിന്നും രണ്ട് പവൻ സ്വർണാഭരണം എടുത്ത് ഓടി; വിദ്യാർത്ഥി ഉൾപ്പെടെ 3 പേർ അറസ്റ്റിൽ Read More »

കണ്ണൂരിൽ മഹിളാ മോർച്ച ജില്ലാ കമ്മിറ്റിയംഗത്തെ മകൻ കഴുത്തറുത്തുകൊന്നു; സ്റ്റേഷനിലെത്തി കീഴടങ്ങി 25കാരൻ

കണ്ണൂർ: അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മകൻ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. പേരാവൂർ കൊളക്കാട് സ്വദേശി ക്രിസ്റ്റി(25)യാണ് അമ്മ താന്നിക്കുന്നിലെ മഠത്തിപ്പറമ്പിൽ തങ്കച്ചൻ്റെ ഭാര്യ ഗീതമ്മ (50)യെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം സ്റ്റേഷനിലെത്തി കീഴടങ്ങിയത്. മഹിളാ മോർച്ച ജില്ലാ കമ്മിറ്റിയംഗമാണ് ഗീതമ്മ. വെള്ളിയാഴ്ച്ച രാത്രി പത്തരയോടെയായിരുന്നു സംഭവം. കേളകത്ത് മൊണാലിസ എന്ന പേരിൽ ഇവർ ബ്യൂട്ടിപാർലർ നടത്തുന്നുണ്ട്.ഗീതമ്മയും ക്രിസ്റ്റിയും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു. ഒടുവിൽ കിടപ്പുമുറിയിൽവെച്ച് ക്രിസ്റ്റി ഗീതയെ ആക്രമിക്കുകയായിരുന്നു. ബെംഗളൂരുവിൽ ബിസിഎ വിദ്യാർഥിയായിരുന്ന ക്രിസ്റ്റി പഠനം പാതിവഴിയിൽ

കണ്ണൂരിൽ മഹിളാ മോർച്ച ജില്ലാ കമ്മിറ്റിയംഗത്തെ മകൻ കഴുത്തറുത്തുകൊന്നു; സ്റ്റേഷനിലെത്തി കീഴടങ്ങി 25കാരൻ Read More »

Scroll to Top