Latest News

കേരളത്തിൽ അടുത്ത 5 ദിവസങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴക്ക് സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ വേനൽമഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മധ്യ-വടക്കൻ ജില്ലകളിലെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. അടുത്ത രണ്ട് ദിവസങ്ങളിലും ഈ മോഖലയിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ ശക്തമായ കാറ്റിനും […]

കേരളത്തിൽ അടുത്ത 5 ദിവസങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴക്ക് സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പ് Read More »

വഴിതെറ്റി വനത്തിൽ കാണാതായ ഉദ്യോഗസ്ഥരെ കണ്ടെത്തി

കോഴിക്കോട്: വഴിതെറ്റി വനത്തിൽ കാണാതായ ഉദ്യോഗസ്ഥരെ കണ്ടെത്തി. കോഴിക്കോട് പെരുവണ്ണാമുഴിയിൽ നിന്ന് വനഭൂമിയുടെ സർവ്വേയ്ക്ക് പോയി കാണാതായ ഡിജിറ്റൽ സർവ്വേ ഉദ്യോഗസ്ഥരേയും വനംവകുപ്പ് വാച്ചർമാരെയുമാണ് കണ്ടെത്തിയത്. കരിങ്കണ്ണി ഭാഗത്ത് നിന്ന് ഇന്നലെ രാവിലെ ഏഴരയോടെയാണ് നാല് സർവ്വേ ഉദ്യോഗസ്ഥരും മൂന്ന് വാച്ചർമാരും അടക്കമുള്ള ഏഴംഗ സംഘം പൂഴിത്തോട് നിന്ന് പുറപ്പെട്ടത്. വൈകിട്ട് മൂന്നരയോടെ വാക്കി ടോക്കിയിലൂടെയുള്ള ആശയ വിനിമയം നഷ്ടമായി. രാത്രി തങ്ങാൻ നിശ്ചയിച്ചിരുന്ന സ്ഥലത്ത് എത്തിയതുമില്ല. ഇതോടെ സംഘത്തിന് വഴിതെറ്റിയതാകാമെന്ന നിഗമനത്തിൽ വനംവകുപ്പ് സ്ക്വാഡ് അന്വേഷണം

വഴിതെറ്റി വനത്തിൽ കാണാതായ ഉദ്യോഗസ്ഥരെ കണ്ടെത്തി Read More »

കൊത്തായിമുക്ക് മുതൽ പെരുമ്പ വരെയുള്ള ദേശീയപാതയോരത്ത് അപകടഭീഷണിയായ മഴമരങ്ങൾ മുറിച്ചുനീക്കുന്നു; പകരം നട്ടുപിടിപ്പിക്കുക പത്തിരട്ടി തൈകൾ

പയ്യന്നൂർ: കൊത്തായിമുക്ക് മുതൽ പെരുമ്പ വരെയുള്ള ദേശീയപാതയോരത്ത് യാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയായി നിൽക്കുന്ന മഴമരങ്ങൾ മുറിച്ചുമാറ്റാൻ തീരുമാനം. കാലവർഷം മുന്നിൽക്കണ്ട് അപകടസാധ്യത ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നടപടി. വരാനിരിക്കുന്ന ഞായറാഴ്ച മുതൽ മരങ്ങൾ മുറിച്ചുതുടങ്ങും. മരങ്ങൾ മുറിച്ചുമാറ്റുന്നതിലൂടെയുണ്ടാകുന്ന പരിസ്ഥിതി ആഘാതം പരിഹരിക്കാൻ വിപുലമായ പദ്ധതിയും അധികൃതർ വിഭാവനം ചെയ്തിട്ടുണ്ട്. മുറിച്ചുനീക്കുന്ന ഓരോ മരത്തിനും പകരം 10 പുതിയ മരത്തൈകൾ വീതം പൊതുസ്ഥലങ്ങളിൽ നട്ടുപിടിപ്പിക്കും. ഈ തൈകൾ വെറുതെ നട്ടുപിടിപ്പിക്കുക മാത്രമല്ല, അവ അടുത്ത അഞ്ചു വർഷത്തേക്ക് കൃത്യമായി പരിപാലിക്കുന്നുണ്ടെന്ന്

കൊത്തായിമുക്ക് മുതൽ പെരുമ്പ വരെയുള്ള ദേശീയപാതയോരത്ത് അപകടഭീഷണിയായ മഴമരങ്ങൾ മുറിച്ചുനീക്കുന്നു; പകരം നട്ടുപിടിപ്പിക്കുക പത്തിരട്ടി തൈകൾ Read More »

രാഷ്ട്രീയ വനവാസത്തിലേക്കല്ല, ജനനായകനിലേക്ക്; ഒഴിവാക്കലുകളിൽ നിന്ന് മുഖ്യമന്ത്രി പദത്തിലെത്തിയ വി ഡി

‘100 സീറ്റിൽ വിജയിച്ചില്ലെങ്കിൽ രാഷ്ട്രീയ വനവാസം’ എന്ന് പ്രഖ്യാപിച്ചുകൊണ്ട് ആത്മവിശ്വാസത്തോടെ തെരഞ്ഞെടുപ്പിനെ നേരിട്ട മുൻ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഇനി കേരളത്തിൻ്റെ മുഖ്യമന്ത്രി. കേരളത്തിൽ യുഡിഎഫ് 102 സീറ്റുകൾ നേടി ഭരണം തിരികെ പിടിച്ചപ്പോൾ ‘പട നയിച്ചവൻ, നാടിനെ നയിക്കട്ടേ’ എന്ന ജന വികാരം ഉൾക്കൊണ്ട് ഹൈക്കമാൻഡ് പത്താം നാളിൽ വടശ്ശേരി ദാമോദരൻ സതീശൻ എന്ന വി ഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുകയായിരുന്നു.

രാഷ്ട്രീയ വനവാസത്തിലേക്കല്ല, ജനനായകനിലേക്ക്; ഒഴിവാക്കലുകളിൽ നിന്ന് മുഖ്യമന്ത്രി പദത്തിലെത്തിയ വി ഡി Read More »

തളിപ്പറമ്പിൽ വൻ മയക്കുമരുന്ന് വേട്ട

തളിപ്പറമ്പിൽ വൻ മയക്കുമരുന്ന് വേട്ട. 66.224 ഗ്രാം എം ഡി എം എ യുമായി രണ്ട് യുവാക്കൾ തളിപ്പറമ്പ് എക്സൈസ് പിടിയിൽ ചറുക്കള സ്വദേശി എം.പി നിഹാൽ, ഞാറ്റുവയൽ സ്വദേശി സി അബ്ദുൽ ഫത്താഹ് എന്നിവരാണ് പിടിയിലായത് എം.ഡി .എം. എ വിതരണ ശൃംഖലയിലെ പ്രധാന കണ്ണികളാണ് ഇവരെന്ന് എക്സൈസ്.

തളിപ്പറമ്പിൽ വൻ മയക്കുമരുന്ന് വേട്ട Read More »

കോഴിക്കോട് പെരുവണ്ണാമൂഴി വനത്തിൽ സർവേയ്ക്ക് പോയ 7 ഉദ്യോഗസ്ഥരെ കാണാതായി ; തിരച്ചിൽ ആരംഭിച്ചു

കോഴിക്കോട് പെരുവണ്ണാമൂഴി പൂഴിത്തോട്ടിൽ സർവേയ്ക്കായി പോയ ഏഴംഗ വനം, റവന്യൂവകുപ്പ് ഉദ്യോഗസ്ഥരെ കാണാതായി. ഇവർക്കായി തിരച്ചിൽ ആരംഭിച്ചു. ഡിജിറ്റൽ സർവേയ്ക്കായി നാല് സർവേയർമാരും മൂന്ന് വനംവാച്ചർമാരും ഇന്നലെ വൈകിട്ടാണ് കരിങ്കണ്ണി ഭാഗത്തേക്ക് പോയത്‌. നേരം വൈകിയിട്ടും ബേസ് ക്യാംപിലേക്ക് എത്താതിരുന്നതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. അരുൺ,ഭരത്, പ്രശാന്ത്, അഖിൽ, രവി, ബാലൻ, ഷാരോൺ എന്നിവരാണ് സംഘത്തിലുള്ളത്. കരിങ്കണ്ണി ചൂതപ്പാറയിലെ ബേസ് ക്യാംപിലാണ് സംഘം എത്തേണ്ടിയിരുന്നത്. വൈകുന്നേരം 3.45 ഓടെ ഡിഎഫ്‌ഒയോട് സംസാരിച്ച ഇവർ വഴി മനസിലാകുന്നില്ലെന്നും സുരക്ഷിതമായി

കോഴിക്കോട് പെരുവണ്ണാമൂഴി വനത്തിൽ സർവേയ്ക്ക് പോയ 7 ഉദ്യോഗസ്ഥരെ കാണാതായി ; തിരച്ചിൽ ആരംഭിച്ചു Read More »

മുഖ്യമന്ത്രിയെ ഇന്നറിയാം; ഖർഗെയും രാഹുൽ ഗാന്ധിയും തമ്മിലുള്ള കൂടിക്കാഴ്‌ച 5.30ന്

ന്യൂഡൽഹി: കേരളത്തിലെ മുഖ്യമന്ത്രി പ്രതിസന്ധി നീളുന്നതിനിടെ നിർണായക ചർച്ചയ്ക്കായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച അൽപ്പസമയത്തിനകം നടക്കും. ഇന്ന് വൈകിട്ട് 5.30നാണ് നിർണായക കൂടിക്കാഴ്ച. ഇന്ന് തന്നെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്നാണ് വിവരം. കേരളത്തിന്റെ ചുമതലയുള്ള ദീപാദാസ് മുൻഷി കേരളത്തിലേക്ക് തിരിച്ചു. ഇന്ന് വൈകിട്ട് 6.55ന് ദീപാദാസ് മുൻഷി തിരുവനന്തപുരത്ത് എത്തും. കഴിഞ്ഞ ദിവസം കോൺഗ്രസിൻ്റെ മുഖ്യമന്ത്രി ചർച്ചയുടെ ഭാഗമായി മുൻ കെപിസിസി അധ്യക്ഷന്മാരെ ഡൽഹിയിലേക്ക് വിളിപ്പിച്ചിരുന്നു. കെ മുരളീധരൻ,

മുഖ്യമന്ത്രിയെ ഇന്നറിയാം; ഖർഗെയും രാഹുൽ ഗാന്ധിയും തമ്മിലുള്ള കൂടിക്കാഴ്‌ച 5.30ന് Read More »

മഴ വരുന്നേ… ; ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും. ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട കോട്ടയം, ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിൽ ആണ് ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്. നാളെ എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ശനിയാഴ്‌ച തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലുമാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മേയ് 13 മുതൽ 16 വരെ

മഴ വരുന്നേ… ; ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട് Read More »

സി.ബി.എസ്.സി പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയം 85.20 ശതമാനം

ന്യൂഡൽഹി: സി.ബി.എസ്.സി പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. 85.20 ശതമാനമാണ് ഇത്തവണത്തെ വിജയം. കേരളം, ലക്ഷദ്വീപ് ഉൾപ്പെടുന്ന തിരുവനന്തപുരം മേഖല 95.62 ശതമാനം വിജയത്തോടെ ഒന്നാംസ്ഥാനത്തെത്തി. ഈ വർഷം ഫെബ്രുവരി 17 മുതൽ ഏപ്രിൽ 10 വരെ നടന്ന പരീക്ഷയിൽ ആകെ 18,59, 551 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്. ഇതിൽ 10.2 ലക്ഷം ആൺകുട്ടികളും 8.3ലക്ഷം പെൺകുട്ടികളും ഉൾപ്പെടും. cbse.gov.in, results.cbse.nic.in എന്നീ വെബ്സൈറ്റുകളിലൂടെ വിദ്യാർഥികൾക് ഫലമറിയാം. കൂടാതെ ഡിജിലോക്കർ, ഉമാങ് ആപ് വഴിയും എസ്.എം.എസ് സംവിധാനത്തിലൂടെയും

സി.ബി.എസ്.സി പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയം 85.20 ശതമാനം Read More »

സ്ത്രീകളെ കാണാതാകുന്നതിൽ കേരളത്തിൽ മുന്നിൽ കൊല്ലം

കൊല്ലം : സ്ത്രീകളെ കാണാതാകുന്നതിൽ കേരളത്തിൽ മുന്നിൽ കൊല്ലം ജില്ല. ഒരുമാസം ശരാശരി 70 മുതൽ 90 സ്ത്രീകളെയും പെൺകുട്ടികളെയുമാണ് ജില്ലയിൽ നിന്നു കാണാതാകുന്നത്. ഒരു വർഷം 900 പേരെയാണ് കൊല്ലത്ത് നിന്ന് കാണാതാകുന്നത്. ഇവരിൽ 90 ശതമാനം പേരെയും പിന്നീട് കണ്ടെത്തുന്നുണ്ട്. അഞ്ചു മുതൽ എട്ടു ശതമാനം പേരെ കണ്ടെത്താനാകുന്നില്ല. അതായത് പ്രതിവർഷം കാണാതാകുന്ന സ്ത്രീകളിൽ 45 മുതൽ 72 വരെ പേർ തിരിച്ചു വരുന്നില്ല. ഇതുപ്രകാരം 10 വർഷത്തെ കണക്കെടുത്താൽ കൊല്ലം ജില്ലയിൽ നി

സ്ത്രീകളെ കാണാതാകുന്നതിൽ കേരളത്തിൽ മുന്നിൽ കൊല്ലം Read More »

Scroll to Top