Latest News

കെഎസ്ആർടിസിയിൽ പ്രതിഷേധിച്ച മഹിളാമോർച്ച പ്രവർത്തകർക്ക് സൗജന്യ ടിക്കറ്റ് നൽകി വനിതാ കണ്ടക്ടർ

തിരുവനന്തപുരം: യുഡിഎഫ് പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്ത കെഎസ്ആർടിസി സൗജന്യ യാത്ര നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് ബിജെപി രംഗത്ത്. സംസ്ഥാനത്ത് വിവിധയിടങ്ങളിൽ മഹിളാമോർച്ച പ്രവർത്തകർ കെഎസ്ആർടിസി ബസിൽ കയറി പ്രതിഷേധിച്ചു. കെഎസ്ആർടിസി ബസിൽ കയറി ടിക്കറ്റ് എടുക്കാതെയായിരുന്നു പ്രതിഷേധം. പതിനഞ്ചാം തീയതി മുതൽ സൗജന്യ യാത്ര എന്നായിരുന്നു കോൺഗ്രസ് വാഗ്ദാനമെന്നും എന്നാൽ അത് നടപ്പിലാക്കിയില്ലെന്നുമാണ് മഹിളാമോർച്ച നേതാവ് നവ്യ ഹരിദാസ് പറഞ്ഞത്. സത്യപ്രതിജ്ഞ വൈകിയത് തങ്ങളുടെ കുറ്റമല്ല. കേരളത്തിനൊപ്പം തെരഞ്ഞെടുപ്പ് ഫലം വന്ന സംസ്ഥാനങ്ങളിൽ സൗജന്യ യാത്ര നടപ്പാക്കി […]

കെഎസ്ആർടിസിയിൽ പ്രതിഷേധിച്ച മഹിളാമോർച്ച പ്രവർത്തകർക്ക് സൗജന്യ ടിക്കറ്റ് നൽകി വനിതാ കണ്ടക്ടർ Read More »

ശ്രീകണ്ഠാപുരം വളക്കൈയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് പൂർണമായും കത്തി നശിച്ചു. ; അപകടം ഉച്ചക്ക് ഒരു മണിയോടെ, യാത്രക്കാർ ഇറങ്ങിയോടി

ശ്രീകണ്‌ഠാപുരം – തളിപ്പറമ്പ് റൂട്ടിൽ സർവീസ് നടത്തുന്ന ‘തേലക്കാടൻസ്’ ബസിനാണ് വെള്ളിയാഴ്ച ഉച്ചയോടെ അപകടമുണ്ടായത്. യാത്രക്കാരെ സമയോചിതമായി പുറത്തിറക്കിയതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. വളക്കൈ പാലം ഭാഗത്ത് എത്തിയപ്പോഴാണ് ബസിൻ്റെ അടിഭാഗത്ത് നിന്നും പുക ഉയരുന്നത് ഡ്രൈവറുടെ ശ്രദ്ധയിൽപ്പെട്ടത്. അപകടസാധ്യത മനസിലാക്കിയ ഡ്രൈവർ ഉടൻ തന്നെ ബസ് റോഡരികിലേക്ക് മാറ്റി നിർത്തി യാത്രക്കാരെ പുറത്തിറക്കാൻ നിർദേശം നൽകുകയായിരുന്നു. യാത്രക്കാരെല്ലാം വേഗത്തിൽ പുറത്തിറങ്ങിയതിന് പിന്നാലെ തീ ആളിപ്പടരുകയും ഏതാനും നിമിഷങ്ങൾക്കകം ബസിൻ്റെ മുൻഭാഗത്തുനിന്ന് മുഴുവൻ ഭാഗങ്ങളിലേക്കും തീ വ്യാപിക്കുകയുമായിരുന്നു.

ശ്രീകണ്ഠാപുരം വളക്കൈയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് പൂർണമായും കത്തി നശിച്ചു. ; അപകടം ഉച്ചക്ക് ഒരു മണിയോടെ, യാത്രക്കാർ ഇറങ്ങിയോടി Read More »

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, 8 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മധ്യ, വടക്കൻ കേരളത്തിൽ മഴ കനക്കും. രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കിയിലും മലപ്പുറത്തും അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. എട്ട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, പാലക്കാട്, തൃശ്ശൂർ, കോട്ടയം, എറണാകുളം എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മഴയ്ക്കൊപ്പം ശക്തമായ കാറ്റും ഇടിമിന്നലും കരുതിയിരിക്കണം. കേരളാ തീരത്ത് മത്സ്യബന്ധത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. അടുത്ത ദിവസങ്ങളിലും

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, 8 ജില്ലകളിൽ യെല്ലോ അലർട്ട് Read More »

ശൈലി മാറ്റം പ്രഖ്യാപിച്ച് വിഡി സതീശൻ, പൊലീസിന് സുപ്രധാന നിർദേശം; ‘യാത്രയിൽ കൂടുതൽ സുരക്ഷ വേണ്ട, പൈലറ്റും എസ്കോർറ്റും മാത്രം’

തിരുവനന്തപുരം: യാത്രാസുരക്ഷയിൽ ശൈലി മാറ്റം പ്രഖ്യാപിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ. യാത്രയിൽ കൂടുതൽ സുരക്ഷ വേണ്ടെന്ന് വി ഡി സതീശൻ അറിയിച്ചു. പൈലറ്റും എസ്കോർറ്റും ഒഴികെ മറ്റ് വാഹനങ്ങൾ വേണ്ടെന്നാണ് നിർദേശം. യാത്ര പോകുമ്പോൾ നാട്ടുകാരെ ബുദ്ധിമുട്ടിക്കരുതെന്നും റോഡ് ബ്ലോക്ക് ചെയ്യരുതെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് നിയുക്ത മുഖ്യമന്ത്രി നിർദേശം നൽകി. എസ്കോർട്ടും വേണ്ടെന്നായിരുന്നു നിലപാട്. എന്നാൽ അത് നിർബന്ധമാണെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

ശൈലി മാറ്റം പ്രഖ്യാപിച്ച് വിഡി സതീശൻ, പൊലീസിന് സുപ്രധാന നിർദേശം; ‘യാത്രയിൽ കൂടുതൽ സുരക്ഷ വേണ്ട, പൈലറ്റും എസ്കോർറ്റും മാത്രം’ Read More »

ദേശീയപാതാ നിർമ്മാണം: കാസർകോട്ടെ മട്ടലായിയിൽ വീണ്ടും റോഡിൽ വിള്ളൽ വീണു; വിമർശിച്ച് നാട്ടുകാർ

കാസർകോട്: കാസർകോട് ജില്ലയിലെ മട്ടലായിയിൽ ദേശീയപാത നിർമ്മാണത്തിനിടെ വീണ്ടും വിള്ളൽ രൂപപ്പെട്ടു. ചെറുവത്തൂർ മട്ടലായി ശിവക്ഷേത്രത്തിന് സമീപത്താണ് സംഭവം. നേരത്തെ വിള്ളൽ ഉണ്ടായ സ്ഥലത്ത് തന്നെയാണ് വീണ്ടും വിള്ളൽ രൂപപ്പെട്ടത്. 20 മീറ്ററിലധികം നീളത്തിലാണ് പുതിയ വിള്ളൽ. നേരത്തെ ഇവിടെ വിള്ളൽ ഉണ്ടായപ്പോൾ 50 മീറ്ററോളം ഭാഗത്ത് റീ-ടാറിങ് ചെയ്തിരുന്നു. ശക്തമായ മഴയെ തുടർന്നായിരുന്നു അന്ന് വിള്ളൽ വീണത്. ഇന്നലെയും ജില്ലയിൽ അതിശക്തമായി മഴപെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇതേ സ്ഥലത്ത് വീണ്ടും വിള്ളലുണ്ടായത്. പ്രദേശത്ത് നാട്ടുകാർ പ്രതിഷേധത്തിലാണ്.

ദേശീയപാതാ നിർമ്മാണം: കാസർകോട്ടെ മട്ടലായിയിൽ വീണ്ടും റോഡിൽ വിള്ളൽ വീണു; വിമർശിച്ച് നാട്ടുകാർ Read More »

NEET UG പുനഃപരീക്ഷ തീയതി പ്രഖ്യാപിച്ചു

നീറ്റ് യുജി പരീക്ഷ തീയതി പ്രഖ്യാപിച്ചു. ജൂൺ 21നാണ് പരീക്ഷ നടക്കുക. ഈ മാസം മൂന്നിന് നടത്തിയ പരീക്ഷ ചോദ്യ പേപ്പർ ചോർച്ചയെ തുടർന്ന് റദ്ദാക്കിയിരുന്നു. പുതുക്കിയ പരീക്ഷതീയതി ഏഴ് ദിവസത്തിനകം അറിയിക്കുമെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി അറിയിച്ചിരുന്നു. ചോദ്യപേപ്പർ ചോർച്ച കേസ് സിബിഐ അന്വേഷണം പുരോ ഗമിക്കുകയാണ്.ഈ മാസം മൂന്നിന് നടന്ന പരീക്ഷയ്ക്ക് മുമ്പ് പ്രചരിച്ച മാതൃകാ ചോദ്യക്കടലാസിലെ 140 ചോദ്യങ്ങൾ യഥാർഥ പരീക്ഷയിൽ ഉൾപ്പെട്ടെന്നായിരുന്നു ആരോപണം ഉയർന്നത്. ഇതോടെയാണ് നീറ്റ് യു ജി പരീക്ഷ

NEET UG പുനഃപരീക്ഷ തീയതി പ്രഖ്യാപിച്ചു Read More »

രാജ്യത്ത് ഇന്ധന വില വർധിപ്പിച്ചു: പെട്രോൾ, ഡീസൽ വില മൂന്നു രൂപ കൂട്ടി

രാജ്യത്ത് പെട്രോൾ, ഡീസൽ വില കൂട്ടി. ലിറ്ററിന് മൂന്നു രൂപയാണ് വർധിപ്പിച്ചത്. ഡൽഹിയിൽ പെട്രോൾ വില 100 രൂപയിലേക്ക് എത്തി. കഴിഞ്ഞ കുറച്ച് ദിവസമായി രാജ്യത്ത് ഇന്ധന വില വർധിപ്പിക്കുമെന്ന അഭ്യൂഹങ്ങൾ സജീവമായിരുന്നു. ഇതിനിടെയാണ് ഇന്ധനവില വർധനവുണ്ടായിരിക്കുന്നത്. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് വില വർധനവുണ്ടായിരിക്കുന്നത്.തിരുവനന്തപുരത്ത് നിലവിൽ 107 രൂപയും കൊച്ചിയിൽ 105 രൂപയുമാണ്. തിരുവനന്തപുരത്ത് പെട്രോൾ വില 110.76 രൂപയിലെത്തി. ഡീസലിന് 99.64 രൂപയിലും എത്തി. നേരത്തെ 96.48 രൂപയായിരുന്നു. നാല് വർഷത്തിനിടെ ആദ്യമായാണ് രാജ്യത്ത് ഇന്ധനവില

രാജ്യത്ത് ഇന്ധന വില വർധിപ്പിച്ചു: പെട്രോൾ, ഡീസൽ വില മൂന്നു രൂപ കൂട്ടി Read More »

കാത്തിരിപ്പിന് വിരാമം; എസ്.എസ്.എൽ.സി ഫലം ഇന്ന്

കേരളത്തിലെ ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ ഉറ്റുനോക്കുന്ന ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷാ ഫലം ഇന്ന്, 2026 മെയ് 15-ന് പുറത്തുവരും. ഉച്ചയ്ക്ക് ശേഷം 3 മണിയോടെയാണ് ഔദ്യോഗികമായ ഫലപ്രഖ്യാപനം നടക്കുക. പരീക്ഷാ ഭവന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും ഔദ്യോഗിക വെബ്‌സൈറ്റുകൾ വഴി വിദ്യാർത്ഥികൾക്ക് ഫലം ലഭ്യമാകും. പരീക്ഷാ ഫലം അറിയാൻ രജിസ്റ്റർ നമ്പറും ജനനതീയതിയും കൈവശം കരുതേണ്ടതാണ്. കഴിഞ്ഞ മാസം നടന്ന പരീക്ഷയുടെ മൂല്യനിർണ്ണയ നടപടികൾ വേഗത്തിൽ പൂർത്തിയാക്കിയാണ് കൃത്യസമയത്ത് തന്നെ ഫലം പ്രസിദ്ധീകരിക്കുന്നത്. എല്ലാ വിദ്യാർത്ഥികൾക്കും മികച്ച വിജയം

കാത്തിരിപ്പിന് വിരാമം; എസ്.എസ്.എൽ.സി ഫലം ഇന്ന് Read More »

രമേശ് ചെന്നിത്തല എംഎൽഎ സ്ഥാനം രാജിവെക്കുന്നു? രാഹുൽ ഗാന്ധിയെ രാജി സന്നദ്ധത അറിയിച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ നിലപാട് കടുപ്പിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എംഎൽഎ സ്ഥാനം രാജിവെക്കാനുള്ള നിലപാടിലാണ് അദ്ദേഹം എന്നാണ് വിവരം. ഇന്നലെ ഹൈക്കമാൻഡ് തീരുമാനം അറിയിക്കാൻ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വിളിച്ചതിന് പിന്നാലെ രാജിസന്നദ്ധത ചെന്നിത്തല അറിയിച്ചിരുന്നു. ഇനിയും അവഗണന സഹിക്കാനാകില്ലെന്ന് രാഹുൽ ഗാന്ധിയെ രമേശ് ചെന്നിത്തല അറിയിച്ചിരുന്നു. രാജിക്കത്ത് തയ്യാറാക്കാൻ രമേശ് ചെന്നിത്തല ഓഫീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഗുരുവായൂരിൽ നിന്ന് ഇന്ന് ഒമ്പത് മണിയോടെ തിരുവനന്തപുരത്ത് എത്തുന്ന രമേശ്

രമേശ് ചെന്നിത്തല എംഎൽഎ സ്ഥാനം രാജിവെക്കുന്നു? രാഹുൽ ഗാന്ധിയെ രാജി സന്നദ്ധത അറിയിച്ചു Read More »

SIR മൂന്നാം ഘട്ടം തുടങ്ങി: 16 സംസ്ഥാനങ്ങളിലും 3 കേന്ദ്രഭരണ പ്രദേശങ്ങളിലും വോട്ടർ പട്ടിക പുതുക്കുന്നു

രാജ്യത്തെ വോട്ടർ പട്ടിക പുതുക്കുന്നതിനായുള്ള സ്പെഷ്യൽ ഇൻ്റൻസീവ് റിവിഷൻ (SIR) മൂന്നാം ഘട്ടം ഔദ്യോഗികമായി ആരംഭിച്ചു. 16 സംസ്ഥാനങ്ങളിലും 3 കേന്ദ്രഭരണ പ്രദേശങ്ങളിലുമായി വ്യാപിച്ചുകിടക്കുന്ന സമഗ്രമായ വോട്ടർ പട്ടിക പരിഷ്കരണമാണ് ഈ ഘട്ടത്തിൽ നടപ്പിലാക്കുന്നത്. വോട്ടർ പട്ടിക കുറ്റമറ്റതാക്കുന്നതിനായി ആകെ 3,94,541 ബൂത്ത് ലെവൽ ഓഫീസർമാരെയും (BLOs) 3,42,409 ബൂത്ത് ലെവൽ ഏജന്റുമാരെയും (BLAs) ഈ ദൗത്യത്തിനായി വിന്യസിച്ചിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിലെ കണക്കുകൾ പരിശോധിക്കുമ്പോൾ മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ ഉദ്യോഗസ്ഥരെ വിന്യസിച്ചിരിക്കുന്നത്; ഇവിടെ 97,924 BLO-മാരും 96,949

SIR മൂന്നാം ഘട്ടം തുടങ്ങി: 16 സംസ്ഥാനങ്ങളിലും 3 കേന്ദ്രഭരണ പ്രദേശങ്ങളിലും വോട്ടർ പട്ടിക പുതുക്കുന്നു Read More »

Scroll to Top