രമേശ് ചെന്നിത്തല എംഎൽഎ സ്ഥാനം രാജിവെക്കുന്നു? രാഹുൽ ഗാന്ധിയെ രാജി സന്നദ്ധത അറിയിച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ നിലപാട് കടുപ്പിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എംഎൽഎ സ്ഥാനം രാജിവെക്കാനുള്ള നിലപാടിലാണ് അദ്ദേഹം എന്നാണ് വിവരം. ഇന്നലെ ഹൈക്കമാൻഡ് തീരുമാനം അറിയിക്കാൻ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വിളിച്ചതിന് പിന്നാലെ രാജിസന്നദ്ധത ചെന്നിത്തല അറിയിച്ചിരുന്നു.
ഇനിയും അവഗണന സഹിക്കാനാകില്ലെന്ന് രാഹുൽ ഗാന്ധിയെ രമേശ് ചെന്നിത്തല അറിയിച്ചിരുന്നു. രാജിക്കത്ത് തയ്യാറാക്കാൻ രമേശ് ചെന്നിത്തല ഓഫീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഗുരുവായൂരിൽ നിന്ന് ഇന്ന് ഒമ്പത് മണിയോടെ തിരുവനന്തപുരത്ത് എത്തുന്ന രമേശ് ചെന്നിത്തല പ്രധാന നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തും. തന്നെ പിന്തുണക്കുന്ന നേതാക്കളെ രമേശ് ചെന്നിത്തല തലസ്ഥാനത്തേക്ക് വിളിപ്പിച്ചിട്ടുണ്ട്.രമേശ് ചെന്നിത്തല രാജിവെക്കാൻ ഉറപ്പിച്ചാൽ ഹൈക്കമാൻഡ് അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തും. ആഭ്യന്തര വകുപ്പ് അടക്കം കൊടുത്തേക്കുമെന്നാണ് സൂചന. ഒപ്പമുള്ള മൂന്ന് പേരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവും രമേശ് ചെന്നിത്തല മുന്നോട്ടുവെയ്ക്കാൻ സാധ്യതയുണ്ട്. ജ്യോതികുമാർ ചാമക്കാല, അൻവർ സാദത്ത്, പി ജെ വിനോദ് എന്നിവരെ പരിഗണിക്കാനായിരിക്കും രമേശ് ചെന്നിത്തല പറയാൻ സാധ്യത.വി ഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതോടെ കടുത്ത അതൃപ്തിയിലായിരുന്നു രമേശ് ചെന്നിത്തല. സതീശനാണ് മുഖ്യമന്ത്രിയെന്ന് രാഹുൽ ഗാന്ധി അറിയിച്ചതിന് പിന്നാലെ വീടിൻ്റെ പിന്നിലെ വഴിയിലൂടെ പുറത്തേക്ക് പോയ രമേശ് ചെന്നിത്തല, കോൺഗ്രസ് എംഎൽഎമാരുടെ നിയമസഭാ കക്ഷി യോഗത്തിലും പങ്കെടുത്തിട്ടില്ല. പകരം വി ഡി സതീശന് പിന്തുണ അറിയിച്ച് കത്ത് നൽകുകയാണ് ചെയ്‌തത്‌. പകരം വി ഡി സതീശന് പിന്തുണ അറിയിച്ച് കത്ത് നൽകുകയാണ് ചെയ്തത്.സീനിയോരിറ്റി പരിഗണിക്കാതെ മുഖ്യമന്ത്രിയെ തീരുമാനിച്ചുവെന്നതാണ് രമേശ് ചെന്നിത്തലയുടെ അതൃപ്‌തിക്ക് കാരണം. പിന്നാലെ ഹരിപ്പാട് വഴി രമേശ് ചെന്നിത്തല ഗുരുവായൂരിലേക്ക് പോകുകയായിരുന്നു. ഗുരുവായൂരിൽ വെച്ച് രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന് ആശംസകൾ നേരുന്നുവെന്നായിരുന്നു ചെന്നിത്തല പറഞ്ഞത്. യുഡിഎഫ് പ്രവർത്തകർ സതീശനൊപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭയിൽ ആര് വേണമെന്ന് തീരുമാനിക്കുന്നത് മുഖ്യമന്ത്രിയാണ്. പത്ത് വർഷത്തെ ഇടത് ദുർഭരണത്തിൽ നിന്ന് മോചിപ്പിക്കുതാണ് ജനവിധിയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top