Latest News

പട്ടാപ്പകൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് 10 പവനും സ്വർണക്കോയിനുകളും കവർന്നു ; ഇരുപത്തിനാലുകാരൻ വടകരയിൽ പൊലീസ് പിടിയിൽ

പട്ടാപ്പകൽ വീട് കുത്തി തുറന്ന് മോഷണം. സ്വർണ്ണാഭരണവും ഗോൾഡ് കോയിനും കവർന്ന സംഭവത്തിൽ പ്രതി പിടിയിൽ. കാഞ്ഞങ്ങാട്ട് റെയിൽവെ സ്റ്റേഷന് സമീപം വളപ്പിൽ ഹൗസിൽ പി എച്ച് ആസിഫിനെ (24). യാണ് ചോമ്പാൽ പോലീസ് പിടികൂടിയത്. 2026 ജനുവരി അഞ്ചിനാണ് സംഭവം. ചോമ്പാൽ കൊഇരാട് തെരുവിൽ സംഗീതികയിൽ എൻ സുധയുടെ വിട്ടിലാണ് മോഷണം നടന്നത്. വീട് പൂട്ടി പുറത്തേക്ക് പോയ സുധ ഉച്ചക്ക് വീട്ടിന് അകത്ത് കയറിയപ്പോൾ അലമാരയിൽ സൂക്ഷിച്ച പത്ത് പവൻ സ്വർണ്ണവും ഗോൾഡ് കോയിനുകളും […]

പട്ടാപ്പകൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് 10 പവനും സ്വർണക്കോയിനുകളും കവർന്നു ; ഇരുപത്തിനാലുകാരൻ വടകരയിൽ പൊലീസ് പിടിയിൽ Read More »

കല്യാണ ദിവസം വരൻ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

പയ്യന്നൂർ: കതിർമണ്ഡപത്തിൽ എത്താൻ മണിക്കൂറുകൽ മാത്രം ബാക്കി നിൽക്കെ വരനെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഏച്ചൂർ, മാവിലച്ചാൽ, നാരായണീയത്തിൽ ഭരതൻ്റെ മകൻ എ ഷബിൻ (35) ആണ് മരിച്ചത്. തിങ്കളാഴ്ചയാണ് ഷബിൻ്റെ വിവാഹം നടക്കേണ്ടിയിരുന്നത്. കല്യാണത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായിരുന്നു. ഇതിനിടയിൽ പുലർച്ചെ മൂന്നു മണിക്കും അഞ്ചരമണിക്കും ഇടയിലുള്ള ഏതോ സമയത്താണ് മരിച്ചതെന്നു സംശയിക്കുന്നു. ഇരുനില വീടിൻ്റെ മുകൾ നിലയിലെ കിടപ്പുമുറിയിലെ ബാത്ത് റൂമിൻ്റെ കമ്പിയിൽ ബെഡ് ഷീറ്റിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. ആത്മഹത്യയുടെ

കല്യാണ ദിവസം വരൻ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ Read More »

‘പുതുയുഗ പിറവി’; വി ഡി സതീശൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം: കേരളത്തിൻ്റെ 13 ാം മുഖ്യമന്ത്രിയായി വി ഡി സതീശൻ സത്യപ്രതിജ്ഞ ചെയ്‌തു. ഗവർണർ രാജേന്ദ്ര ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. പിന്നാലെ 20 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, എഐസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, വയനാട് എംപി പ്രിയങ്കാ ഗാന്ധി, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ തുടങ്ങിയവർ സത്യപ്രതിജ്ഞയ്ക്ക് സാക്ഷ്യം വഹിച്ചു. നേരത്തെ മുഖ്യമന്ത്രിയും മന്ത്രിമാരും

‘പുതുയുഗ പിറവി’; വി ഡി സതീശൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു Read More »

സത്യപ്രതിജ്ഞ; തിങ്കളാഴ്‌ച തലസ്ഥാനത്ത് ഗതാഗത ക്രമീകരണം

തിരുവനന്തപുരം: തിങ്കളാഴ്‌ച യുഡിഎഫ് സർക്കാരിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിനോടനുബന്ധിച്ച് തലസ്ഥാനത്ത് ഗതാഗത ക്രമീകണങ്ങൾ ഏർപ്പെടുത്തി. രാവിലെ 10 മണിക്ക് സെൻട്രൽ സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ ഒരു ലക്ഷം പേർ സംബന്ധിക്കുമെന്നാണ് അറിയുന്നത്. തിരുവനന്തപുരം നഗരത്തിൽ രാവിലെ ഏഴു മണി മുതൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി. സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ എത്തുന്നവർക്കായി പാർക്കിങ് കേന്ദ്രങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. വാഹനങ്ങൾ നിർദേശിച്ചിട്ടുളള പാർക്കിങ് ഏരിയകളിൽ ഗതാഗത തടസ്സമുണ്ടാകാത്ത വിധം പാർക്ക് ചെയ്യേണ്ടതാണ്. അനധികൃതമായും ഗതാഗത തടസ്സമുണ്ടാക്കുന്ന വിധവും പാർക്ക് ചെയ്യുന്ന

സത്യപ്രതിജ്ഞ; തിങ്കളാഴ്‌ച തലസ്ഥാനത്ത് ഗതാഗത ക്രമീകരണം Read More »

മഴ മുന്നറിയിപ്പിൽ മാറ്റം, ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട് കേരളത്തിൽ രണ്ട് ദിവസം കൂടി മഴ തുടരാണ് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതിശക്തമായ കാറ്റിനും മഴയക്കും സാധ്യതയുണ്ടെന്നും കേന്ദ്രകാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പുണ്ട്. കേരളത്തിൽ രണ്ട് ദിവസം കൂടി മഴ തുടരാണ് സാധ്യത. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി ആവശ്യപ്പെട്ടു. പ്രത്യേകിച്ച് മലയോര മേഖലകളിൽ താമസിക്കുന്നവർ ഉരുൾപൊട്ടൽ, മണ്ണൊലിപ്പ് സാധ്യതകൾ

മഴ മുന്നറിയിപ്പിൽ മാറ്റം, ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട് കേരളത്തിൽ രണ്ട് ദിവസം കൂടി മഴ തുടരാണ് സാധ്യത Read More »

ഒഎൻവി സാഹിത്യ പുരസ്ക‌ാരം എം മുകുന്ദന്

തിരുവനന്തപുരം: 2026 ലെ ഒഎൻവി സാഹിത്യ പുരസ്‌കാരം എഴുത്തുകാരൻ എം മുകന്ദന്. മൂന്നു ലക്ഷം രൂപയും ശിൽപ്പവും പ്രശസ്‌തി പത്രവും ഉൾപ്പെടുന്നതാണ് ഒഎൻവി കൾച്ചറൽ അക്കാദമി വർഷം തോറും നൽകി വരുന്ന സാഹിത്യ പുരസ്‌കാരം. ഡോ. എം ലീലാവതി, പ്രഭാവർമ്മ, ആലംകോട് ലീലാകൃഷ്ണൻ, എന്നിവരുൾപ്പെടുന്ന കമ്മിറ്റിയാണ് എം മുകുന്ദനെ പുരസ്ക‌ാരത്തിനായി തിരഞ്ഞെടുത്തത്. മലയാള കഥാ, നോവൽ സാഹിത്യ രംഗത്ത് ഭാവുകത്വപരമായ മാറ്റം സൃഷ്ട‌ിച്ച സാഹിത്യകാരനാണ് എം മുകുന്ദൻ എന്ന് ജൂറി വിലയിരുത്തി. മയ്യഴിപ്പുഴയുടെ കഥാകാരനായി മലയാള മനസ്സിൽ

ഒഎൻവി സാഹിത്യ പുരസ്ക‌ാരം എം മുകുന്ദന് Read More »

സംസ്ഥാനത്ത് മിൽമ പാൽ വില വർധിപ്പിക്കുന്നു; പുതുക്കിയ നിരക്ക് മെയ് 21 മുതൽ

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർധന ഉടൻ പ്രാബല്യത്തിൽ വരും. ഈ മാസം 21 മുതൽ പുതുക്കിയ വില നിലവിൽ വരുമെന്നാണ് റിപ്പോർട്ടുകൾ. പാലിന് ലിറ്ററിന് നാല് രൂപ വർധിപ്പിക്കാനാണ് നിലവിലെ തീരുമാനം. വരും ദിവസങ്ങളിൽ ചേരുന്ന മിൽമ ഡയറക്‌ടർ ബോർഡ് യോഗം ഈ വിലവർധനവിന് ഔദ്യോഗികമായി അംഗീകാരം നൽകും. ഏറെ നാളത്തെ ചർച്ചകൾക്കും പഠനങ്ങൾക്കും ശേഷമാണ് മിൽമ പാൽ വില വർധിപ്പിക്കാൻ ഒരുങ്ങുന്നത്. നേരത്തെ സർക്കുലർ റെസല്യൂഷൻ വഴി വിലവർധന പാസാക്കാൻ മാനേജ്മെന്റ് ശ്രമിച്ചെങ്കിലും

സംസ്ഥാനത്ത് മിൽമ പാൽ വില വർധിപ്പിക്കുന്നു; പുതുക്കിയ നിരക്ക് മെയ് 21 മുതൽ Read More »

മത്സ്യ ലഭ്യത കുറഞ്ഞു : കോഴിയിറച്ചി വില വീണ്ടും കുതിപ്പിൽ: കിലോയ്ക്ക് 175 കടന്നു

കാസർകോട് :കോഴി വില വീണ്ടും കുതിക്കുന്നു. ചെറിയ പെരുന്നാളും, വിഷുവുമൊക്കെ കഴിഞ്ഞ് 125 ആയി കുറഞ്ഞിരുന്ന വിലയാണ് ഇപ്പോൾ കിലോയ്ക്ക് ഒറ്റയടിക്ക് 175-180 രൂപയിലെത്തിയിരിക്കുന്നത്.ബലിപെരുന്നാൾ ആസന്നമായിരിക്കെ വില ഇനിയും കൂടാനാണ് സാധ്യതയെന്ന് ചില്ലറ കച്ചവടക്കാർ പറയുന്നു . വ്യാപാരികളുടെ കണക്കു കൂട്ടലനുസരിച്ചു വില 200ലെത്തു മെന്നു പറയുന്നു. ചൂട് കനത്തതോടെ കോഴിക്ക് ആവശ്യക്കാർ കുറഞ്ഞതും, ഫാമുടമകൾ ഉൽപാദനം കുറച്ചതുംആണ് വിലക്കയറ്റത്തിന് കാരണമെന്ന് മൊത്തവിതരണക്കാർ പറയുന്നുണ്ട്.എന്നാൽ ലക്ഷ്യം ബലി പെരുന്നാൾ വിപണിയാണെന്ന് ഉപഭോക്താക്കൾ പറയുന്നു. അതേസമയം രൂക്ഷമായ വേനൽ

മത്സ്യ ലഭ്യത കുറഞ്ഞു : കോഴിയിറച്ചി വില വീണ്ടും കുതിപ്പിൽ: കിലോയ്ക്ക് 175 കടന്നു Read More »

പുലിപ്പല്ല് കേസ് റാപ്പർ വേടന് തിരിച്ചടി പിടിച്ചെടുത്തത് യഥാർഥ പുലിപ്പല്ല് തന്നെ ശാസ്ത്രീയ പരിശോധനയിൽ സ്ഥിരീകരണം

കൊച്ചി റാപ്പർ വേടൻ്റെ (ഹിരൺദാസ് മുരളി) പക്കൽനിന്ന് പിടിച്ചെടുത്തത് യഥാർഥ പുലിപ്പല്ലെന്ന് സ്‌ഥീരികരണം. കൊൽക്കത്തയിലെ സുവോളജി ലാബിൽ നടന്ന പരിശോധനയിലാണ് ഇക്കാര്യം സ്‌ഥിരീകരിച്ചത്. ഇതോടെ കേസിൽ വനംവകുപ്പ് ഉടൻ കുറ്റപത്രം നൽകും. വേടൻ ധരിച്ചിരുന്നത് പുലിപ്പല്ല് തന്നെയെന്ന് വനംവകുപ്പിൻ്റെ പ്രാഥമിക പരിശോധനയിൽ വ്യക്തമായിരുന്നു. ഇക്കാര്യം സ്ഥിരീകരിക്കാനാണ് സുവോളജി ലാബിലേക്ക് അയച്ചത്. കഴിഞ്ഞ വർഷം ഏപ്രിലിലാണ് വേടൻ്റെ തൃപ്പൂണിത്തുറയിലെ ഫ്ലാറ്റിൽ വനംവകുപ്പ് പരിശോധന നടത്തിയത്. അന്ന് വേടനടക്കം 9 പേരെ ആറു ഗ്രാം കഞ്ചാവുമായി പൊലീസ് അറസ്‌റ്റ് ചെയ്ത‌ിരുന്നു.

പുലിപ്പല്ല് കേസ് റാപ്പർ വേടന് തിരിച്ചടി പിടിച്ചെടുത്തത് യഥാർഥ പുലിപ്പല്ല് തന്നെ ശാസ്ത്രീയ പരിശോധനയിൽ സ്ഥിരീകരണം Read More »

മഴയുണ്ടേ, കുട ചൂടാം; സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത, ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. നാളെ ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് അലേർട്ട്.

മഴയുണ്ടേ, കുട ചൂടാം; സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത, ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട് Read More »

Scroll to Top