Latest News

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണി വെന്തുമരിച്ച സംഭവം; തീപിടിത്തം ആസൂത്രിതമെന്ന് പൊലീസ്

കോഴിക്കോട്: ചെറുവണ്ണൂരിൽ കാറിന് തീപിടിച്ച് ഗർഭിണി പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. തീപിടിച്ച കാറിനകത്ത് പെട്രോളിന്റെ സാന്നിധ്യം കണ്ടെത്തി. സോനയാണ് പെട്രോൾ വാങ്ങിയതെന്നാണ് സംശയം. പെട്രോളുമായി യുവതി പോകുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. പാലേരി കല്ലിക്കണ്ടിയിൽ 27കാരിയായ സോനയാണ് മരിച്ചത്. 65ശതമാനത്തിലേറെ പൊള്ളലേറ്റ ഭർത്താവ് രജിൻ കോഴിക്കോട് മെഡിക്കൽ കോളേജിൽ ബേൺസ് ഐസിയുവിൽ ചികിത്സയിലാണ്. മുഖം, നെഞ്ച് എന്നിവടങ്ങളിൽ പൊള്ളലേറ്റതിനാൽ രജിൻ്റെ ആന്തരിക അവയവങ്ങളെ ബാധിക്കാൻ […]

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണി വെന്തുമരിച്ച സംഭവം; തീപിടിത്തം ആസൂത്രിതമെന്ന് പൊലീസ് Read More »

തെരഞ്ഞെടുപ്പിൽ പാർട്ടി നേരിട്ടത് നാണംകെട്ട തോൽവി, ജനവികാരം മനസിലാക്കാൻ കഴിഞ്ഞില്ല: പി കെ ശ്രീമതി

ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി നേരിട്ടത് നാണംകെട്ട തോൽവിയാണെന്ന് സിപിഐഎം നേതാവ് പി കെ ശ്രീമതി. തോൽവി പഠിക്കുമെന്നും തോൽക്കാനുണ്ടായ സാഹചര്യം പരിശോധിക്കുമെന്നും ശ്രീമതി പറഞ്ഞു. തെരഞ്ഞെടുപ്പിനെ പാർട്ടി ഒറ്റക്കെട്ടായാണ് നേരിട്ടതെന്നും തോൽവിയുടെ ഉത്തരവാദിത്വം ഒരാൾക്കുമേൽ അടിച്ചേൽപ്പിക്കേണ്ടതില്ലെന്നും ശ്രീമതി പറഞ്ഞു. പയ്യന്നൂരിലെ തോൽവിയിലും ശ്രീമതി പ്രതികരിച്ചു. ജനവികാരം മനസിലാക്കാൻ പാർട്ടിക്ക് കഴിഞ്ഞില്ലെന്നും പയ്യന്നൂരിലെ കാറ്റ് തൃക്കരിപ്പൂരിലും വീശിയെന്നുമാണ് ശ്രീമതി പറഞ്ഞത്. പിണറായി വിജയൻ യുവനേതാക്കൾക്ക് മാറിക്കൊടുക്കേണ്ട സമയമായി എന്ന സിപിഐഎം മുൻ പൊളിറ്റ് ബ്യൂറോ അംഗം ഹനൻ

തെരഞ്ഞെടുപ്പിൽ പാർട്ടി നേരിട്ടത് നാണംകെട്ട തോൽവി, ജനവികാരം മനസിലാക്കാൻ കഴിഞ്ഞില്ല: പി കെ ശ്രീമതി Read More »

സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യയാത്ര; വിമർശനവുമായി സ്വകാര്യബസ് ഉടമകൾ, സർക്കാർ കൂടിയാലോചന നടത്തിയില്ല

പാലക്കാട്: ജൂൺ 15 മുതൽ കെഎസ്ആർടിസി ബസിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്നതിൽ വിമർശനവുമായി സ്വകാര്യ ബസ് ഉടമകൾ. സർക്കാർ കൂടിയാലോചന നടത്തിയില്ലെന്ന് ഇവർ വിമർശിക്കുന്നു. ആശങ്ക അറിയിക്കുമെന്ന് ബസ് ഉടമകൾ വ്യക്തമാക്കി. മുഖ്യമന്ത്രിയുമായും ഗതാഗത മന്ത്രിയുമായും ചർച്ച നടത്തും. സ്വകാര്യ ബസ് മേഖലയ്ക്ക് കൂടി സർക്കാർ പദ്ധതികൾ ആവിഷ്‌കരിക്കണമെന്ന് സ്വകാര്യ ബസ് ഉടമകൾ ആവശ്യപ്പെട്ടു. വനിതകൾക്ക് കെഎസ്ആർടിസിയിൽ സാജന്യ യാത്ര നടപ്പാക്കിയാൽ സ്വകാര്യ ബസ് മേഖല തകർന്നു പോകും. പുതിയ സർക്കാരിൽ നിന്ന് അനുകൂല നിലപാട്

സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യയാത്ര; വിമർശനവുമായി സ്വകാര്യബസ് ഉടമകൾ, സർക്കാർ കൂടിയാലോചന നടത്തിയില്ല Read More »

അതിശക്‌തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്: മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് രണ്ട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്‌തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലി മീറ്റർ മുതൽ 204.4 മില്ലി മീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അതിശക്ത‌മായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്‌ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇന്ന് വൈകിട്ട് 03.30 മണിക്ക് കണ്ണൂർ, കാസർകോട് ജില്ലകളിൽ കവചം മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായുള്ള സൈറണുകൾ മുഴങ്ങുമെന്നും സംസ്ഥാന

അതിശക്‌തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്: മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ് Read More »

അഴീക്കോട് പടക്കം പൊട്ടിത്തെറിച്ച് ഒൻപതു വയസ്സുകാരൻ മരിച്ചു

കണ്ണൂർ അഴീക്കോട് പുന്നക്കപ്പാറയിൽ പടക്കം പൊട്ടിത്തെറിച്ച് ഒൻപതു വയസ്സുകാരൻ മരിച്ചു. പുന്നക്കപ്പാറ കോൺഗ്രസ് ഓഫിസിന് സമീപമുണ്ടായ അപകടത്തിൽ പുന്നക്കപ്പാറ കുഞ്ഞികിഴക്കയിൽ വീട്ടിൽ അമാൻ ആണ് മരിച്ചത്. വി.ഡി. സതീശൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്യുന്നതിൽ അഹ്ലാദം പ്രകടിപ്പിച്ച് കോൺഗ്രസ് പ്രവർത്തകർ ലഡു വിതരണം നടത്തുകയും പടക്കം പൊട്ടിക്കുകയും ചെയ്തു‌. ബാക്കി വന്ന പടക്കം ഒരു സ്‌ഥലത്ത് സൂക്ഷിച്ചുവച്ച ശേഷം പ്രവർത്തകർ പിരിഞ്ഞുപോയി. ഈ സമയം ഇവിടെയുണ്ടായിരുന്ന കുട്ടികൾ പടക്കം എടുത്ത് പൊട്ടിക്കുകയായിരുന്നു. തീ കൊളുത്തി എറിഞ്ഞ പടക്കത്തിൽ ഒന്ന്

അഴീക്കോട് പടക്കം പൊട്ടിത്തെറിച്ച് ഒൻപതു വയസ്സുകാരൻ മരിച്ചു Read More »

വാഗ്ദാനങ്ങൾ പാലിച്ച് തുടങ്ങി; KSRTC ബസുകളിൽ ജൂൺ 15മുതൽ സത്രീകൾക്ക് സൗജന്യ യാത്ര, ആശമാരുടെ ഓണറേറിയം വർധിപ്പിക്കും

തിരുവനന്തപുരം: വി ഡി സതീശൻ മന്ത്രിസഭയുടെ ആദ്യ യോഗം പൂർണമായി. കാലത്ത് പ്രഖ്യാപിച്ച അഞ്ചിൽ രണ്ട് ഗ്യാരണ്ടി നടപ്പാക്കുന്നുവെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ വ്യക്തമാക്കി. കെഎസ്ആർടിസി ബസുകളിലെ സ്ത്രീകൾക്കുള്ള സൗജന്യ യാത്ര, വയോജനങ്ങൾക്കായുള്ള പ്രത്യേക വകുപ്പാണ് ഇന്ന് പ്രഖ്യാപിച്ചത്. ജൂൺ 15 മുതൽ കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര പ്രാബല്യത്തിൽ വരുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി. വിശദാംശങ്ങൾ പിന്നീട് പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ് രൂപീകരിച്ചെന്നും തൻ്റെ അറിവിൽ രാജ്യത്ത് ആദ്യമായി

വാഗ്ദാനങ്ങൾ പാലിച്ച് തുടങ്ങി; KSRTC ബസുകളിൽ ജൂൺ 15മുതൽ സത്രീകൾക്ക് സൗജന്യ യാത്ര, ആശമാരുടെ ഓണറേറിയം വർധിപ്പിക്കും Read More »

വള്ളികുന്നത്ത് ഇതര സംസ്‌ഥാന തൊഴിലാളികൾ തമ്മിൽ സംഘർഷം; ബംഗാൾ സ്വദേശി കൊല്ലപ്പെട്ടു

കായംകുളം വള്ളികുന്നത്ത് ഇഷ്‌ടിക ചൂളയിൽ ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ബംഗാൾ സ്വദേശി ഹേമന്ത് (42) കൊല്ലപ്പെട്ടു. പ്രതി സോനായി മുർമുവിനെ വള്ളികുന്നം പൊലീസ് പിടികൂടി. അർധരാത്രിയോടെ വള്ളികുന്നം സ്വദേശി ബിജിലിന്റെ ഉടമസ്‌ഥതയിൽ പ്രവർത്തിക്കുന്ന എ. ആർ ബ്രിക്സ്‌ എന്ന് സ്‌ഥാപനത്തിൽ വച്ചായിരുന്നു സംഘർഷം. ഗുരുതരമായി പരുക്കേറ്റ ഹേമന്തിനെ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സാരമായി പരുക്കേറ്റ പ്രതി സോനായിയും ആശുപത്രിയിൽ ചികിത്സയിലാണ്.

വള്ളികുന്നത്ത് ഇതര സംസ്‌ഥാന തൊഴിലാളികൾ തമ്മിൽ സംഘർഷം; ബംഗാൾ സ്വദേശി കൊല്ലപ്പെട്ടു Read More »

പയ്യന്നൂർ സ്വദേശി കാസർകോട്ട് ട്രെയിൻ തട്ടി മരിച്ചു

കാസർകോട്: ട്രെയിനിൽ നിന്നിറങ്ങി നടന്നു പോവുകയായിരുന്ന വയോധികൻ അതേ ട്രെയിൻ തട്ടി മരിച്ചു. പയ്യന്നൂർ, മാവിച്ചേരി, പടയേനിയിൽ വീട്ടിൽ ഗോവിന്ദൻ (88) ആണ് മരിച്ചത്. ഞായറാഴ്‌ച രാത്രി 8.30മണിയോടെ കാസർകോട് റെയിൽവെ സ്‌റ്റേഷനിലാണ് അപകടം. ഇദ്ദേഹത്തിൻ്റെ ഷർട്ടിൻ്റെ കീശയിൽ നിന്നു കാഞ്ഞങ്ങാട് നിന്ന് കാസർകോട്ടേക്കുള്ള ട്രെയിൻ ടിക്കറ്റ് കണ്ടെടുത്തു. പരശുറാം എക്‌സ്പ്രസിലെ യാത്രക്കാരനായിരുന്നു. ജനറൽ ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം ബന്ധുക്കളെത്തിയാണ് തിരിച്ചറിഞ്ഞത്. ഞായറാഴ്ച‌ വൈകുന്നേരം മാവിച്ചേരിയിലെ വീട്ടിൽ നിന്നു ഇറങ്ങിയതായിരുന്നു. തിരിച്ചെത്താത്തതിനെ തുടർന്ന് അന്വേഷിക്കുന്നതിനിടയിലാണ് ട്രെയിൻ തട്ടി

പയ്യന്നൂർ സ്വദേശി കാസർകോട്ട് ട്രെയിൻ തട്ടി മരിച്ചു Read More »

KSRTC ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം

കൽപ്പറ്റ: വയനാട് വൈത്തിരിയിൽ കെഎസ്ആർടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്നുമരണം. നമ്പിക്കൊല്ലി സ്വദേശി നാരായണൻ, ഭാര്യ സിജി, മകൻ അഭി എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. മിന്നൽ ബസ് ഓട്ടോറിക്ഷയിൽ വന്നിടിക്കുകയായിരുന്നു. നാരായണൻ സംഭവസ്ഥലത്ത് തന്നെ മരിച്ചു. സിജിയെയും അഭിയെയും മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

KSRTC ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം Read More »

കേരളത്തിൽ വീണ്ടും സ്വർണ വില കുറഞ്ഞു; ഇന്ന് ജ്വല്ലറിയിൽപ്പോയി ഒരു പവൻ വാങ്ങാൻ നൽകേണ്ടത് 1,14,400 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്. ഇന്നേക്ക് ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് ഇടിഞ്ഞിരിക്കുന്നത്. ഇതോടെ, ഒരു പവൻ സ്വർണത്തിന് 1,14,400 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 14,300 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഇന്ത്യയിൽ സ്വർണ ഇറക്കുമതിച്ചുങ്കം കൂട്ടിയതോടെ മെയ് 13 ന് ഒറ്റയടിക്ക് സ്വർണ വില 10,200 രൂപയോളം വിലവർധിച്ചിരുന്നു. ഈ മാസത്തിലെ ഏറ്റവും കൂടിയ സ്വർണ വില 1,23,120 ആയി രേഖപ്പെടുത്തി. പിന്നീട് ഇന്നലെയും ഇന്നുമെല്ലാം സ്വർണ വിലയിങ്ങനെ ചാഞ്ചാടിക്കൊണ്ടിരിക്കുകയാണ്.

കേരളത്തിൽ വീണ്ടും സ്വർണ വില കുറഞ്ഞു; ഇന്ന് ജ്വല്ലറിയിൽപ്പോയി ഒരു പവൻ വാങ്ങാൻ നൽകേണ്ടത് 1,14,400 രൂപ Read More »

Scroll to Top