ഇരട്ട ന്യൂനമർദ്ദ പാത്തി ശക്തം; സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴ, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം : രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി രൂപപ്പെട്ട ഇരട്ട ന്യൂനമർദ്ദ പാത്തിയുടെയും ചക്രവാതചുഴിയുടെയും സ്വാധീനഫലമായി സംസ്ഥാനത്ത് വേനൽമഴ വീണ്ടും ശക്തമാകുന്നു. ഇന്നും നാളെയും കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യത പ്രവചിച്ചുകൊണ്ട് കേന്ദ്ര കാലാവസ്ഥാ വകുപ്പ് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മഴയ്ക്കൊപ്പം കനത്ത ഇടിമിന്നലിനും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. 24 മണിക്കൂറിൽ 64.5 […]









