ദേശീയപാതാ നിർമ്മാണം: കാസർകോട്ടെ മട്ടലായിയിൽ വീണ്ടും റോഡിൽ വിള്ളൽ വീണു; വിമർശിച്ച് നാട്ടുകാർ

കാസർകോട്: കാസർകോട് ജില്ലയിലെ മട്ടലായിയിൽ ദേശീയപാത നിർമ്മാണത്തിനിടെ വീണ്ടും വിള്ളൽ രൂപപ്പെട്ടു. ചെറുവത്തൂർ മട്ടലായി ശിവക്ഷേത്രത്തിന് സമീപത്താണ് സംഭവം. നേരത്തെ വിള്ളൽ ഉണ്ടായ സ്ഥലത്ത് തന്നെയാണ് വീണ്ടും വിള്ളൽ രൂപപ്പെട്ടത്. 20 മീറ്ററിലധികം നീളത്തിലാണ് പുതിയ വിള്ളൽ. നേരത്തെ ഇവിടെ വിള്ളൽ ഉണ്ടായപ്പോൾ 50 മീറ്ററോളം ഭാഗത്ത് റീ-ടാറിങ് ചെയ്തിരുന്നു. ശക്തമായ മഴയെ തുടർന്നായിരുന്നു അന്ന് വിള്ളൽ വീണത്. ഇന്നലെയും ജില്ലയിൽ അതിശക്തമായി മഴപെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇതേ സ്ഥലത്ത് വീണ്ടും വിള്ളലുണ്ടായത്. പ്രദേശത്ത് നാട്ടുകാർ പ്രതിഷേധത്തിലാണ്. നിർമ്മാണത്തിലെ അപാകതയാണ് വിള്ളലുണ്ടാകാൻ കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top