Latest News

ഇൻഷുറൻസ് തുകയ്ക്കായി മുൻ സൈനികനെ വധിച്ച ഭാര്യയും കാമുകനും പിടിയിൽ

ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച മുൻ സൈനിക ഉദ്യോഗസ്ഥന്റെ മരണം ആസൂത്രിതമായ കൊലപാതകമെന്ന് തെളിഞ്ഞു. കർണാടകയിലെ ബെലഗാവിയിലാണ് രണ്ടു കോടി രൂപയുടെ ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ ഭാര്യയും കാമുകനും ചേർന്ന് ക്രൂരകൃത്യം നടത്തിയത്. സംഭവത്തിൽ ഭാര്യ സുമ മഞ്ചർഗി, കാമുകൻ ഡോംബർ എന്നിവരുൾപ്പെടെ ഒമ്പത് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മാർച്ച് 13-നാണ് മുൻ സൈനികനായ സന്ദീപ് കലഗൗഡ മഞ്ചർഗിക്ക് ചെറിയൊരു ബൈക്കപകടം ഉണ്ടായത്. ആദ്യം ഹുക്കേരി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ച സന്ദീപിനെ, ഭാര്യയുടെ നിർബന്ധപ്രകാരം പിന്നീട് […]

ഇൻഷുറൻസ് തുകയ്ക്കായി മുൻ സൈനികനെ വധിച്ച ഭാര്യയും കാമുകനും പിടിയിൽ Read More »

കോഴിക്കോട് വടകരയിൽ 26 ദിവസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് വടകരയിൽ 26 ദിവസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി.ബൈത്തുൽ ജദീദ് വീട്ടിൽ സയ്യിദ് സലിം തങ്ങളുടെ കുഞ്ഞാണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് ദാരുണമായ സംഭവം നടന്നത്. സംഭവത്തിൽ വടകര പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രാവിലെ കുഞ്ഞ് മുലപ്പാൽ കുടിച്ച് ഉറങ്ങിയതായിരുന്നു. കുറച്ചുസമയം കഴിഞ്ഞ് നോക്കിയപ്പോൾ കുഞ്ഞ് യാതൊരു ചലനവുമില്ലാതെ കിടക്കുന്നത് മാതാപിതാക്കളുടെ ശ്രദ്ധയിൽപെടുകയായിരുന്നു . ഉടൻ തന്നെ കുഞ്ഞിനെ വടകര ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും, കുഞ്ഞ് നേരത്തെ

കോഴിക്കോട് വടകരയിൽ 26 ദിവസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി Read More »

ശബരിമല ശ്രീകോവിലിന് മുകളിൽ അസാധാരണ നിറവ്യത്യാസം, ദ്രാവകം ഒഴിച്ചതെന്ന് സംശയം; തിരുവാഭരണ കമ്മീഷണർ പരിശോധന നടത്തി

ശബരിമല: ശബരിമലയിലെ സ്വർണ്ണം പൊതിഞ്ഞ ശ്രീകോവിലിന്റെ മുകളിൽ അസാധാരണമായ രീതിയിൽ നിറവ്യത്യാസം കണ്ടെത്തി. ശ്രീകോവിലിൻ്റെ മുകൾഭാഗത്ത് എന്തോ ദ്രാവകം ഒഴിച്ചതാണോ എന്ന സംശയമാണ് നിലവിൽ ഉയർന്നിരിക്കുന്നത്. ഈ സാഹചര്യത്തിൽ വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ ശബരിമലയിൽ നേരിട്ടെത്തി പരിശോധനകൾ നടത്തി. ശ്രീകോവിലിന്റെ സ്വർണ്ണ മേൽക്കൂരയിലെ നിറവ്യത്യാസം ശ്രദ്ധയിൽപ്പെട്ടയുടൻ തന്നെ തിരുവാഭരണ കമ്മീഷണർ അടക്കമുള്ള പ്രമുഖ ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിച്ചേരുകയും സംശയകരമായ ഭാഗങ്ങളിൽ വിശദമായ പരിശോധന നടത്തുകയും ചെയ്തു. പ്രാഥമിക പരിശോധനകൾക്ക് ശേഷം, ശ്രീകോവിലിന് മുകളിൽ

ശബരിമല ശ്രീകോവിലിന് മുകളിൽ അസാധാരണ നിറവ്യത്യാസം, ദ്രാവകം ഒഴിച്ചതെന്ന് സംശയം; തിരുവാഭരണ കമ്മീഷണർ പരിശോധന നടത്തി Read More »

ഇന്ത്യയിൽ ടെലഗ്രാമിന് താൽക്കാലിക നിയന്ത്രണം

ന്യൂഡൽഹി: ഇന്ത്യയിൽ ടെലഗ്രാമിന് താൽക്കാലിക നിയന്ത്രണം. രാജ്യത്ത് നീറ്റ് പുനഃപരീക്ഷ നടക്കാനിരിക്കെയാണ് കേന്ദ്ര സർക്കാരിൻ്റെ കർശന നടപടി. ജൂൺ 22 വരെ ടെലഗ്രാമിൻ്റെ പ്രവർത്തനം പരിമിതപ്പെടുത്തും. എൻടിഎ പുറത്തിറക്കിയ പ്രസ്‌താവനയിലാണ് ടെലഗ്രാമിൻ്റെ പ്രവർത്തനം പരിമിതപ്പെടുത്തിയത് അറിയിച്ചിരിക്കുന്നത്. തട്ടിപ്പ് സംഘകളുടെ ചൂഷണം തടയാനാണ് ഈ നടപടി സ്വീകരിച്ചതെന്ന് എൻടിഎ പ്രസ്‌താവനയിൽ പറയുന്നു. മെസേജ് എഡിറ്റ് ഫീച്ചർ ജൂൺ 30 വരെ ഇന്ത്യയിൽ പ്രവർത്തനരഹിതമാക്കി. നിരവധി ടെലഗ്രാം ചാനലുകളും ബോട്ടുകളും നീക്കം ചെയ്തിട്ടുണ്ട്. ചോദ്യ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് വിവിധ

ഇന്ത്യയിൽ ടെലഗ്രാമിന് താൽക്കാലിക നിയന്ത്രണം Read More »

ഇൻഡിഗോ വിമാനത്തിലെ പ്രതിഷേധം; ഇ പി ജയരാജനെതിരായ കേസ് എഴുതി തള്ളാനാവില്ലെന്ന് കോടതി

തിരുവനന്തപുരം: ഇൻഡിഗോ വിമാനത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ചെന്ന കേസിൽ സിപിഐഎം നേതാവ് ഇ പി ജയരാജനെതിരെ അന്വേഷണം. കേസ് എഴുതി തള്ളാനാവില്ലന്ന് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി വ്യക്തമാക്കി. കേസ് ഒഴിവാക്കി പൊലീസ് നൽകിയ റിപ്പോർട്ട് കോടതി തള്ളി. സംഭവം അന്വേഷിച്ച് റിപ്പോർട്ട് നൽകാനും കോടതി ഉത്തരവിട്ടു. 2022 ജൂൺ 13 നായിരുന്നു കേസിനാസ്‌പദമായ സംഭവം നടന്നത്. കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് ഇൻഡിഗോ വിമാനത്തിൽ വന്ന അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത്

ഇൻഡിഗോ വിമാനത്തിലെ പ്രതിഷേധം; ഇ പി ജയരാജനെതിരായ കേസ് എഴുതി തള്ളാനാവില്ലെന്ന് കോടതി Read More »

‘സാരഥി’ പോർട്ടൽ പണിമുടക്കി; സംസ്ഥാനത്ത് ലേണേഴ് ടെസ്റ്റ് ഉൾപ്പെടെ മുടങ്ങി

തിരുവനന്തപുരം: ‘സാരഥി’ പോർട്ടലിലെ തകരാർ മൂലം സംസ്ഥാനത്ത് ആർടി ഓഫീസുകളിലെത്തി മടങ്ങിപ്പോകുന്നത് നൂറുകണക്കിനാളുകൾ. ഡ്രൈവിങ് ലൈസൻസ് എടുക്കൽ, പുതുക്കൽ, ലൈസൻസിലെ വിലാസം മാറ്റൽ, രാജ്യാന്തര ലൈസൻസ് നൽകൽ തുടങ്ങി 35 സേവനങ്ങളാണ് ‘സാരഥി’ പോർട്ടൽ വഴി നൽകുന്നത്. ലേണേഴ്‌സിനും മറ്റും അപേക്ഷ നൽകി ഓഫീസിലെത്തിയവർക്ക് പരീക്ഷയെഴുതാൻ പറ്റാതെയായി.എൻഐസിക്കാണ് പോർട്ടലിൻ്റെ ചുമതലയെന്നും സംസ്ഥാന മോട്ടോർ വാഹന വകുപ്പിന് പരിമിതികൾ ഉണ്ടെന്നും വിവിധ ആർടിഒകളിൽ നോട്ടീസ് പതിച്ചിട്ടുണ്ട്. ന്യൂഡൽഹിയിൽ സെർവർ തകരാർ പരിഹരിക്കാനുള്ള നടപടികൾ തുടരുകയാണെന്ന് മോട്ടർ വാഹന അധികൃതർ

‘സാരഥി’ പോർട്ടൽ പണിമുടക്കി; സംസ്ഥാനത്ത് ലേണേഴ് ടെസ്റ്റ് ഉൾപ്പെടെ മുടങ്ങി Read More »

ഹൊസ്‌ദുർഗ്ഗിൽ വീണ്ടും പോക്സോ കേസ്; 56 കാരൻ അറസ്റ്റിൽ

കാസർകോട്: 17 വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനു ഇരയാക്കിയെന്ന പരാതിയിൽ 56 കാരനെതിരെ പോക്സോ കേസെടുത്ത് അറസ്റ്റു ചെയ്തു. കാഞ്ഞങ്ങാട്, ബാവാ നഗറിലെ അസീസി (56)നെയാണ് ഹൊസ്‌ദുർഗ്ഗ് പൊലീസ് അറസ്റ്റു ചെയ്‌തത്‌. ഈ കേസിലെ ഇര നൽകിയ മറ്റൊരു പരാതിയിൽ സിറാജ് എന്നയാൾക്കെതിരെയും ഹൊസ്‌ദുർഗ്ഗ് പൊലീസ് പോക്സോ പ്രകാരം കേസെടുത്തു. ഇയാളെ കണ്ടെത്താനുള്ള ശ്രമം പൊലീസ് ഊർജ്ജിതമാക്കി. കഴിഞ്ഞ ദിവസം ഹൊസ്‌ദുർഗ്ഗ് പൊലീസ് മറ്റു പരാതികളിൽ മൂന്നു പോക്സോ കേസുകൾ രജിസ്റ്റർ ചെയ്‌തിരുന്നു.

ഹൊസ്‌ദുർഗ്ഗിൽ വീണ്ടും പോക്സോ കേസ്; 56 കാരൻ അറസ്റ്റിൽ Read More »

സ്വകാര്യ ബസുകളിൽ തിരക്ക് തീരെ കുറവ്; കൈനഷ്ട‌ം അറിഞ്ഞ് സ്വകാര്യ ബസുകൾ: പ്രതീക്ഷ ബജറ്റിൽ

ചങ്ങനാശേരി 60 ശതമാനം സ്ത്രീ യാത്രക്കാരെയും നഷ്‌ടപ്പെട്ടെന്നു സ്വകാര്യ ബസുടമകളുടെ കണക്കുകൂട്ടൽ. പ്രിയദർശിനി പദ്ധതി തരംഗവും ഇന്നലെ ആദ്യദിനമായതും സ്വകാര്യ ബസുകളുടെ കലക്‌ഷൻ ഇടിയാൻ കാരണമായി. ജില്ലയിലെ പ്രധാന സ്വകാര്യ ബസ് മേഖലയായ ചങ്ങനാശേരിയിലെ സ്‌റ്റാൻഡിലും ബസുകളിലും തിരക്കു കുറവായിരുന്നു. ആലപ്പുഴ, പത്തനംതിട്ട ജില്ലകളുടെ അതിർത്തി കൂടിയായ ചങ്ങനാശേരിയിൽ 160ൽ അധികം സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നുണ്ട്. ആലപ്പുഴ ചങ്ങനാശേരി റൂട്ടിൽ കെഎസ്ആർടിസിയാണ് ഓടുന്നത്. കോട്ടയം -തിരുവല്ല എംസി റോഡും വാഴൂർ റോഡിലൂടെയുള്ള കിഴക്കൻ മേഖലയും, പത്തനംതിട്ട

സ്വകാര്യ ബസുകളിൽ തിരക്ക് തീരെ കുറവ്; കൈനഷ്ട‌ം അറിഞ്ഞ് സ്വകാര്യ ബസുകൾ: പ്രതീക്ഷ ബജറ്റിൽ Read More »

കണ്ണൂർ മൊകേരിയിൽ രണ്ട് കുട്ടികൾക്ക് ഷിഗെല്ല; അടിയന്തര യോഗം വിളിച്ച് എംഎൽഎ

കണ്ണൂർ: ജില്ലയിൽ രണ്ട് കുട്ടികൾക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. മൊകേരി പഞ്ചായത്തിലെ നാലും എട്ടും വയസ്സുള്ള രണ്ട് ആൺകുട്ടികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവിൽ രോഗബാധിതരായ കുട്ടികളുടെ ആരോഗ്യ സ്ഥിതി തൃപ്തികരമാണ്. കൂത്തുപറമ്പ് എംഎൽഎ പി കെ പ്രവീണിൻ്റെ നേതൃത്വത്തിൽ ഇന്ന് അടിയന്തര യോഗം ചേരും. അടിയന്തര സാഹചര്യം കണക്കിലെടുത്താണ് യോഗം ചേരുന്നത്. പ്രദേശവാസികൾക്ക് ജില്ലാ ആരോഗ്യ വിഭാഗം ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. അതേസമയം കഴിഞ്ഞ ദിവസം ഷിഗെല്ല ബാധിച്ച് രണ്ട് മരണമാണ് റിപ്പോർട്ട് ചെയ്തത്. തൃശൂരിൽ പനി ബാധിച്ച്

കണ്ണൂർ മൊകേരിയിൽ രണ്ട് കുട്ടികൾക്ക് ഷിഗെല്ല; അടിയന്തര യോഗം വിളിച്ച് എംഎൽഎ Read More »

സെന്‍സസ്: നാളെ മുതല്‍ 30 വരെ പൊതുജനങ്ങള്‍ക്ക് സെല്‍ഫ് എന്യൂമറേഷന്‍ സൗകര്യം; ജനസംഖ്യാ കണക്കെടുപ്പ് 2027 ഫെബ്രുവരിയില്‍

രാജ്യത്തെ ആദ്യത്തെ ഡിജിറ്റല്‍ സെന്‍സസ് രണ്ട് ഘട്ടങ്ങളിലായി നടക്കുമെന്ന് പൊതുഭരണ സെക്രട്ടറി കെ ബിജു. വീടുകളുടെ പട്ടിക തയ്യാറാക്കലും സെന്‍സസുമാണ് ഒന്നാം ഘട്ടത്തില്‍ ഉള്‍പ്പെടുന്നത്. കേരളത്തില്‍ ജൂലൈ ഒന്ന് മുതല്‍ 30 വരെ വീടുകളുടെ കണക്കെടുപ്പ് നടക്കും. രണ്ടാം ഘട്ടമായ ജനസംഖ്യാ കണക്കെടുപ്പ് 2027 ഫെബ്രുവരിയില്‍ നടക്കുമെന്നും കെ ബിജു പറഞ്ഞു. ആകെ 33 ചോദ്യങ്ങളാണ് ഇതിനായി വിജ്ഞാപനം ചെയ്തിട്ടുള്ളത്. പൊതുജനങ്ങള്‍ക്ക് സ്വയം വിവരങ്ങള്‍ നല്‍കാന്‍ നാളെ മുതല്‍ 15 ദിവസത്തേക്ക് https://se.census.gov.in/ എന്ന പോര്‍ട്ടല്‍ വഴി

സെന്‍സസ്: നാളെ മുതല്‍ 30 വരെ പൊതുജനങ്ങള്‍ക്ക് സെല്‍ഫ് എന്യൂമറേഷന്‍ സൗകര്യം; ജനസംഖ്യാ കണക്കെടുപ്പ് 2027 ഫെബ്രുവരിയില്‍ Read More »

Scroll to Top