ഇന്ത്യയിൽ ടെലഗ്രാമിന് താൽക്കാലിക നിയന്ത്രണം

ന്യൂഡൽഹി: ഇന്ത്യയിൽ ടെലഗ്രാമിന് താൽക്കാലിക നിയന്ത്രണം. രാജ്യത്ത് നീറ്റ് പുനഃപരീക്ഷ നടക്കാനിരിക്കെയാണ് കേന്ദ്ര സർക്കാരിൻ്റെ കർശന നടപടി. ജൂൺ 22 വരെ ടെലഗ്രാമിൻ്റെ പ്രവർത്തനം പരിമിതപ്പെടുത്തും. എൻടിഎ പുറത്തിറക്കിയ പ്രസ്‌താവനയിലാണ് ടെലഗ്രാമിൻ്റെ പ്രവർത്തനം പരിമിതപ്പെടുത്തിയത് അറിയിച്ചിരിക്കുന്നത്. തട്ടിപ്പ് സംഘകളുടെ ചൂഷണം തടയാനാണ് ഈ നടപടി സ്വീകരിച്ചതെന്ന് എൻടിഎ പ്രസ്‌താവനയിൽ പറയുന്നു. മെസേജ് എഡിറ്റ് ഫീച്ചർ ജൂൺ 30 വരെ ഇന്ത്യയിൽ പ്രവർത്തനരഹിതമാക്കി. നിരവധി ടെലഗ്രാം ചാനലുകളും ബോട്ടുകളും നീക്കം ചെയ്തിട്ടുണ്ട്. ചോദ്യ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിൽ അന്വേഷണം പുരോഗമിക്കുകയാണ്. എൻഇഇടി പേപ്പർ ലീക്ക് എന്ന പേരിൽ പ്രവർത്തിച്ച നിരവധി ചാനലുകൾ അടച്ചുപൂട്ടി. അതേസമയം, ചോദ്യ പേപ്പർ ലഭ്യമാക്കാമെന്ന വാഗ്ദാനം പൂർണമായും തട്ടിപ്പാണെന്ന് എൻടിഎ അറിയിച്ചു. ജൂൺ 21 നാണ് നീറ്റ് പുനപരീക്ഷ നിശ്ചയിച്ചിരിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top