Latest News

അവയവ കച്ചവടം: സംസ്ഥാനത്ത് അഞ്ചിടങ്ങളിൽ ഇഡി പരിശോധന; കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലടക്കം പരിശോധന

സംസ്ഥാനത്ത് അവയവ കച്ചവടത്തിൽ അഞ്ചിടങ്ങളിൽ ഇഡി പരിശോധന. കൊച്ചിയിലെ പ്രധാന സ്വകാര്യ ആശുപത്രി അടക്കമുള്ള സ്ഥലങ്ങളിലാണ് പരിശോധന നടത്തുന്നത്. കൊച്ചി: സംസ്ഥാനത്ത് അവയവ കച്ചവടത്തിൽ അഞ്ചിടങ്ങളിൽ ഇഡി പരിശോധന. കൊച്ചിയിലെ പ്രധാന സ്വകാര്യ ആശുപത്രി അടക്കമുള്ള സ്ഥലങ്ങളിലാണ് പരിശോധന നടത്തുന്നത്. കൊല്ലത്ത് ഇടനിലക്കാരന്റെ വീട്ടിലും ഇ ഡി പരിശോധന നടത്തി. പുളിയത്തുമുക്ക് സ്വദേശി ശ്രീജയുടെ വീട്ടിലാണ് റെയ്‌ഡ്‌ നടത്തിയത്.

അവയവ കച്ചവടം: സംസ്ഥാനത്ത് അഞ്ചിടങ്ങളിൽ ഇഡി പരിശോധന; കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലടക്കം പരിശോധന Read More »

എബോളയെന്ന് സംശയം; സുഡാനിൽ നിന്ന് എത്തിയ സ്ത്രീ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ

കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സ്ത്രീക്ക് എബോളയെന്ന് സംശയം.സൗത്ത് സുഡാനിൽ നിന്നെത്തിയ 52കാരിക്കാണ് എബോളയെന്ന് സംശയിക്കപ്പെടുന്നത്.പ്രത്യേക ഐസലേഷൻ വാർഡിൽ നിരീക്ഷണത്തിലാണ് രോഗി. ഇവരെ നിരീക്ഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. തിരുവനന്തപുരത്തേക്ക് അയച്ചിരിക്കുന്ന സാംപിൾ ഫലം ലഭിച്ചാൽ മാത്രമേ എബോളയാണോയെന്ന് സ്ഥിരീകരിക്കാനാകൂ.തുടർചികിത്സ ഉൾപ്പെടെ തീരുമാനിക്കാൻ മെഡിക്കൽ ബോർഡ് രൂപീകരിക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

എബോളയെന്ന് സംശയം; സുഡാനിൽ നിന്ന് എത്തിയ സ്ത്രീ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ Read More »

പകർച്ചവ്യാധികൾ പടരുന്നു; സംസ്ഥാനത്ത് മൂന്നുദിവസം ഡ്രൈ ഡേ, തീരുമാനംപ്രതിരോധം പാളിയതോടെ

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നുദിവസം ഡ്രൈ ഡേ ആചരിക്കാൻ നിർദ്ദേശം. വെള്ളിയാഴ്‌ച സ്‌കൂളുകളിൽ ഡ്രൈ ഡേ ആചരിക്കും. ശനിയാഴ്‌ച ഓഫീസുകളിലും ഞായറാഴ്‌ച വീടുകളിലും ആയിരിക്കും ഡ്രൈ ഡേ ആചരിക്കുക. ഇത് സംബന്ധിച്ച് ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരനാണ് നിർദ്ദേശം നൽകിയത്. മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ പോരായ്‌മ കാരണം സംസ്ഥാനത്ത് ഡെങ്കിപ്പനി അടക്കമുള്ള പകർച്ചവ്യാധികൾ പടരുന്ന സാഹചര്യത്തിലാണ് തുടർച്ചയായ മൂന്ന് ദിവസങ്ങളിൽ ഡ്രൈ ഡേ തീരുമാനിച്ചത്. ശുചീകരണ പ്രവർത്തനങ്ങളിൽ എല്ലാവരുടെയും പിന്തുണ ഉണ്ടാകണമെന്ന് ആരോഗ്യവകുപ്പ് അഭ്യർത്ഥിച്ചു.

പകർച്ചവ്യാധികൾ പടരുന്നു; സംസ്ഥാനത്ത് മൂന്നുദിവസം ഡ്രൈ ഡേ, തീരുമാനംപ്രതിരോധം പാളിയതോടെ Read More »

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം; വൈദ്യുതി ലഭ്യതയിൽ വൻ കുറവെന്ന് കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. വൈദ്യുതി ലഭ്യതയിൽ വൻ കുറവെന്ന് കെഎസ്ഇബി. ഈ മാസം 30 വരെ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തും. വൈകുന്നേരം ആറിനും രാത്രി പന്ത്രണ്ടിനും ഇടയിൽ വൈദ്യുതി നിയന്ത്രണ ഏർപ്പെടുത്തുമെന്നാണ് കെഎസ്ഇബി അറിയിച്ചത്. വൈദ്യുതി ലഭ്യതയിൽ 900 മെഗാവാട്ടിന്റെ കുറവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് വൈദ്യുതി നിയന്ത്രണത്തിന് കെഎസ്‌ഇബി ഒരുങ്ങുന്നത്.നേരത്തെ തെരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഉണ്ടെന്ന രൂക്ഷ വിമർശനം യുഡിഎഫ് ഉന്നയിച്ചിരുന്നു. എന്നാൽ വൈദ്യുതി ഉപഭോഗം വർദ്ധിച്ചതിനെ തുടർന്നുണ്ടാകുന്ന സാങ്കേതിക പ്രശ്നങ്ങളാണ്

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം; വൈദ്യുതി ലഭ്യതയിൽ വൻ കുറവെന്ന് കെഎസ്ഇബി Read More »

കെഎസ്ആർടിസി സൗജന്യയാത്ര: ടിക്കറ്റിന് പണം തരാൻ യാത്രക്കാരി തയാറായാലും വാങ്ങില്ലെന്ന് മന്ത്രി സിപി ജോൺ

തിരുവനന്തപുരം: പ്രിയദർശിനി ബസിൽ ടിക്കറ്റിന് പണം തരാൻ സ്ത്രീ യാത്രക്കാരി തയാറായാലും വാങ്ങില്ലെന്ന് ഗതാഗത മന്ത്രി സിപി ജോൺ. അത്തരത്തിൽ പണം വാങ്ങാൻ കഴിയില്ലെന്നും അത് പലവിധ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഒരു ഓർഡിനറി ബസ് പോലും സിറ്റി ഫാസ്റ്റ് ആക്കിയിട്ടില്ലെന്നും സിറ്റി ഫാസ്റ്റ് തിരിച്ചറിയാൻ ആണ് സ്റ്റിക്കർ ഒട്ടിച്ചതെന്നും മന്ത്രി വ്യക്തമാക്കി.2026 ജൂൺ 16ന് 18.56 ലക്ഷം പേർ ഓർഡിനറി ബസിൽ യാത്ര ചെയ്തു. ഇതിൽ 11.84ഉം സ്ത്രീകളാണ്. ഈ ദിവസത്തെ യാത്രക്ക്

കെഎസ്ആർടിസി സൗജന്യയാത്ര: ടിക്കറ്റിന് പണം തരാൻ യാത്രക്കാരി തയാറായാലും വാങ്ങില്ലെന്ന് മന്ത്രി സിപി ജോൺ Read More »

വിനോദയാത്രയെത്തിയ യുവതിയെ ഹോംസ്റ്റേയിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

ഡൽഹി.ഉത്തരാഖണ്ഡിലെ മസ്സൂറിയിൽ വിനോദയാത്രയ്ക്കത്തിയ യുവതിയെ ഹോംസ്റ്റേയിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി.ആന്ധ്രാപ്രദേശ് വിശാഖപട്ടണം സ്വദേശിനിയും ഐടി പ്രൊഫഷണലുമായ പി. രാധ ഗായത്രി (27) ആണ് മരിച്ചത്. ഭർത്താവ് സൗമ്യ ശ്രീചരണിനൊപ്പം മസ്സൂറിയിലെ തിപ്രിധറിലുള്ള കിയാന ഹോംസ്റ്റേയിൽ താമസിക്കാനെത്തിയതായിരുന്നു ഇവർ. ജൂൺ 14-ന് രാത്രി വൈകിയാണ് ദമ്പതികൾ ഹോംസ്റ്റേയിലെത്തിയത്. ഭർത്താവിന്റെ മൊഴിപ്രകാരം, രാത്രി ഇരുവരും മദ്യപിച്ച ശേഷം പുലർച്ചെ 3:30-ഓടെയാണ് ഉറങ്ങാൻ കിടന്നത്. രാവിലെ എഴുന്നേറ്റപ്പോൾ ഭാര്യയെ വസ്ത്രമില്ലാത്ത നിലയിൽ മൂക്കിൽ നിന്നും രക്തം വാർന്നൊലിച്ച് നിലത്ത് മരിച്ചുകിടക്കുന്നതായാണ്

വിനോദയാത്രയെത്തിയ യുവതിയെ ഹോംസ്റ്റേയിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി Read More »

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; കോഴിക്കോട് ജില്ലയിൽ ഇന്ന് ഓറഞ്ച് അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. കോഴിക്കോട് ജില്ലയിൽ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ആറ് ജില്ലകളിൽ യെല്ലോ അലേർട്ടാണ്. ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലേർട്ട്. നാളെ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലേർട്ടാണ്.

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; കോഴിക്കോട് ജില്ലയിൽ ഇന്ന് ഓറഞ്ച് അലേർട്ട് Read More »

‘കെഎസ്ആർടിസി സൗജന്യ യാത്ര ഹിറ്റ്; ഉദ്ഘാടന ദിവസം യാത്ര ചെയ്‌തത്‌ 11.84 ലക്ഷം സ്ത്രീകൾ’

തിരുവനന്തപുരം യുഡിഎഫ് സർക്കാർ ആവിഷ്‌കരിച്ച പ്രിയദർശിനി സൗജന്യയാത്രയെ സ്ത്രീകൾ ആവേശത്തോടെയാണ് വരവേറ്റതെന്നും ഉദ്ഘാടന ദിനമായ ജൂൺ 15ന് 11.84 ലക്ഷം സ്ത്രീകളാണ് കെഎസ്ആർടിസി ഓർഡിനി ബസിൽ യാത്ര ചെയ്‌തതെന്നും ഗതാഗതമന്ത്രി സി.പി.ജോൺ. 2.46 കോടി രൂപയുടെ സീറോ ടിക്കറ്റാണ് നൽകിയതെന്നും മന്ത്രി പറഞ്ഞു. പദ്ധതി നടപ്പാക്കി രണ്ടാം ദിനത്തിൽ ആകെ ഓർഡിനറി ബസിൽ യാത്ര ചെയ്തത് 18.56 ലക്ഷം പേരാണ്. പദ്ധതി നടപ്പാക്കുന്നതിനു മുൻപ്, ജൂൺ എട്ടിലെ കണക്കനുസരിച്ച് 14.4 ലക്ഷം യാത്രക്കാരിൽ 7.25 ലക്ഷമായിരുന്നു സ്ത്രീ

‘കെഎസ്ആർടിസി സൗജന്യ യാത്ര ഹിറ്റ്; ഉദ്ഘാടന ദിവസം യാത്ര ചെയ്‌തത്‌ 11.84 ലക്ഷം സ്ത്രീകൾ’ Read More »

അഡൂർ, പാണ്ടിയിൽ പ്ലസ്‌ടു വിദ്യാർത്ഥി കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ

കാസർകോട്: ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ അഡൂർ, പാണ്ടിയിൽ പ്ലസ്‌ടു വിദ്യാർത്ഥിയെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ബെള്ളച്ചേരിയിലെ പ്രവാസി ശശിയുടെ മകൻ ഗോകുൽ (17)ആണ് മരിച്ചത്. പാണ്ടി ഗവ. ഹയർസെക്കണ്ടറി സ്‌കൂളിലെ പ്ലസ്‌ടു വിദ്യാർത്ഥിയാണ്. ചൊവ്വാഴ്‌ച രാത്രി പത്തരമണിയോടെയാണ് ഗോകുലിനെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ താഴെയിറക്കി ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സംഭവ സമയത്ത് മാതാവ് ധന്യയും ഗോകുലും മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളു. ഏക സഹോദരി ഗോപിക മംഗ്ളൂരുവിലെ വിദ്യാർത്ഥിനിയാണ്.

അഡൂർ, പാണ്ടിയിൽ പ്ലസ്‌ടു വിദ്യാർത്ഥി കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ Read More »

പിഎം ശ്രീയിൽ തുടരാൻ കേരളം; കരാർ വ്യവസ്ഥയിൽ ഇളവ് തേടും, ഉപസമിതി റിപ്പോർട്ടിന് ശേഷം തുടർനടപടി

തിരുവനന്തപുരം: പിഎം ശ്രീയിൽ തുടരാൻ കേരളം. കരാർ വ്യവസ്ഥയിൽ ഇളവ് തേടുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പി എം ശ്രീയിൽ തുടരാൻ നിർബന്ധിതരായി എന്നും ഉപസമിതി റിപ്പോർട്ടിന് ശേഷമായിരിക്കും തുടർനടപടിയെന്നും വി ഡി സതീശൻ പറഞ്ഞു. മുൻ സർക്കാർ കരാർ ഒപ്പിട്ട് പണം വാങ്ങിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നിലപാട് നിശ്ചയിക്കാൻ വേണ്ടിയാണ് മന്ത്രിസഭാ ഉപസമിതി. ആദ്യ നൂറ് ദിന കർമ്മ പദ്ധതി ജൂലായ് 1 മുതൽ നടപ്പിലാക്കും. പിഎം ശ്രീയിത ബിജെപി ഇതര

പിഎം ശ്രീയിൽ തുടരാൻ കേരളം; കരാർ വ്യവസ്ഥയിൽ ഇളവ് തേടും, ഉപസമിതി റിപ്പോർട്ടിന് ശേഷം തുടർനടപടി Read More »

Scroll to Top