Latest News

‘മൂക്കിൻ തുമ്പിൽ’ മോഷണം; പൊലീസ് ക്വാർട്ടേഴ്‌സിൽ നിന്ന് കവർന്നത് 50,000 രൂപയും 4 പവനും

തൃശൂർ ഈസ്റ്റ‌റ്റ് പൊലീസ്‌ സ്‌റ്റേഷൻ ക്വാർട്ടേഴ്‌സിൽ മോഷണം. 50,000 രൂപയും 4 പവനും കവർന്നു. ജില്ലാ പൊലീസ് ആസ്‌ഥാനത്ത് ജോലി ചെയ്യുന്ന ഉദ്യോഗസ്‌ഥന്റെ ക്വാർട്ടേഴ്സ‌ാണ് കുത്തിത്തുറന്നത്.വീടിന്റെ വാതിൽ തകർത്താണ് മോഷണം നടത്തിയത്. ഡിഐജി ഓഫിസിന് അടുത്തുള്ള രണ്ട് ക്ഷേത്രങ്ങളിലും രണ്ടാഴ്‌ച മുൻപ് മോഷണം നടന്നിരുന്നു. തുടർച്ചയായി ഉണ്ടാകുന്ന മോഷണം പൊലീസിനു നാണക്കേടായി. സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.

‘മൂക്കിൻ തുമ്പിൽ’ മോഷണം; പൊലീസ് ക്വാർട്ടേഴ്‌സിൽ നിന്ന് കവർന്നത് 50,000 രൂപയും 4 പവനും Read More »

മതിൽ ചാടിക്കടന്ന് പൈപ്പിൽ വലിഞ്ഞുകേറി; ലേഡീസ് ഹോസ്റ്റലിനുള്ളിൽ സ്ത്രീകളെ അതിക്രമിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ

തൊടുപുഴ: ഇടുക്കി തൊടുപുഴയിൽ ലേഡീസ് ഹോസ്റ്റലിനുള്ളിൽ വനിതകളെ അതിക്രമിക്കാൻ ശ്രമിച്ച പ്രതി പൊലീസ് പിടിയിൽ. അറക്കുളം സ്വദേശി അഖിൽ പി രഘു ആണ് പിടിയിലായത്. മുട്ടം, പൂമാല ലേഡിസ് ഹോസ്റ്റലുകളിലും പ്രതി നേരത്തെ കയറിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. തൊടുപുഴയിലെ ലേഡിസ് ഹോസ്റ്റലിന്റെ മതിൽ പ്രതി ചാടികടക്കുന്ന ദൃശ്യങ്ങൾ റിപ്പോർട്ടറിന് ലഭിച്ചു.

മതിൽ ചാടിക്കടന്ന് പൈപ്പിൽ വലിഞ്ഞുകേറി; ലേഡീസ് ഹോസ്റ്റലിനുള്ളിൽ സ്ത്രീകളെ അതിക്രമിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ Read More »

ശബരിമല കൊടിമര പുനഃപ്രതിഷ്ഠ ; 2 പവന്‍ സ്വര്‍ണം സംഭാവനയായി നല്‍കി, മോഹന്‍ലാലിന്റെ മൊഴി

ശബരിമലയിലെ കൊടിമര പുനഃ പ്രതിഷ്ഠയ്ക്കായി രണ്ടു പവന്‍ സ്വര്‍ണ്ണം സംഭാവന നല്‍കിയെന്ന് നടന്‍ മോഹന്‍ ലാലിന്റെ മൊഴി. സുഹൃത്ത് സ്വര്‍ണം ശബരിമലയില്‍ എത്തിച്ചെന്നും മോഹന്‍ലാല്‍ മൊഴി നല്‍കി. മോഹന്‍ലാല്‍, ദിലീപ് എന്നിവരുടെ മൊഴി വിജിലന്‍സ് രേഖപ്പെടുത്തി. തിരുവനന്തപുരത്തെ ജ്വല്ലറിയില്‍ നിന്നും വാങ്ങിയ സ്വര്‍ണം സുഹൃത്ത് വഴിയാണ് ശബരിമലയില്‍ എത്തിച്ചത്. സുരേഷ്ഗോപി പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് താന്‍ സംഭാവന നല്‍കിയതെന്നും മോഹന്‍ലാല്‍ മൊഴിയില്‍ പറയുന്നു. നിലവില്‍ മോഹന്‍ലാലിന്റെ മൊഴിയുടെ വിവരങ്ങള്‍ മാത്രമാണ് പുറത്ത് വന്നിരിക്കുന്നത്. ദിലീപിന്റെ മൊഴിയുടെ വിശദാംശങ്ങള്‍ ഇതുവരെ

ശബരിമല കൊടിമര പുനഃപ്രതിഷ്ഠ ; 2 പവന്‍ സ്വര്‍ണം സംഭാവനയായി നല്‍കി, മോഹന്‍ലാലിന്റെ മൊഴി Read More »

ഉത്സവത്തിനിടെ വെളിച്ചപ്പാട് കുഴഞ്ഞുവീണ് മരിച്ചു

കോഴിക്കോട്: ഉത്സവത്തിനിടെ വെളിച്ചപ്പാട് കുഴഞ്ഞ് വീണ് മരിച്ചു. കൊടുവള്ളി സ്വദേശി സുരേന്ദ്രൻ(53) ആണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം. കോവൂർ നെന്മേനി കാളികുളങ്ങര ഭഗവതി കാവിലെ ഉത്സവത്തിനിടെ സുരേന്ദ്രൻ കുഴഞ്ഞുവീഴുകയായിരുന്നു. വെളിച്ചപ്പാട് വേഷത്തിൽ നിൽക്കുമ്പോഴാണ് കുഴഞ്ഞ് വീണത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഉത്സവത്തിനിടെ വെളിച്ചപ്പാട് കുഴഞ്ഞുവീണ് മരിച്ചു Read More »

സ്കൂൾ കെട്ടിടത്തിൻ്റെ സൺഷൈഡ് അടർന്ന് വീണു; അധ്യാപികയ്ക്ക് പരിക്ക്

കോഴിക്കോട്: സ്‌കൂൾ കെട്ടിടത്തിൻ്റെ സൺഷെയ്‌ഡിലെ കോൺക്രീറ്റ് അടർന്ന് വീണ് അധ്യാപികയ്ക്ക് പരിക്ക്. കോഴിക്കോട് മുക്കം മുത്തേരി ജിഎൽപി സ്കൂളിൽ ചൊവ്വാഴ്‌ചയായിരുന്നു സംഭവം. മുത്തേരി സ്വദേശി വിദ്യയ്ക്കാണ് പരിക്കേറ്റത്. കെട്ടിടത്തിന്റെ ഒന്നാം നിലയിലെ സൺഷെയ്‌ഡിലെ കോൺക്രീറ്റ് അടർന്ന് വീഴുകയായിരുന്നു.

സ്കൂൾ കെട്ടിടത്തിൻ്റെ സൺഷൈഡ് അടർന്ന് വീണു; അധ്യാപികയ്ക്ക് പരിക്ക് Read More »

സാവി സ്നേഹാലയ സ്പെഷ്യൽ സ്കൂൾ വാർഷികാഘോഷം നടത്തി.

പരപ്പ: ബിരിക്കുളം സാവി സ്നേഹാലയ സ്പെഷ്യൽ സ്കൂൾ വാർഷികം കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം രാജൻ ഉദ്ഘാടനം ചെയ്തു. ബിരിക്കുളം വികാരി ലിറ്റിൽ ഫ്ളവർ ചർച്ച് ഫാദർ തോമസ് അധ്യക്ഷനായി. സ്കൂൾ പ്രധാന അധ്യാപിക സിസ്റ്റർ ഷൈനി വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു , കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്ത് മെമ്പർ സജിത്ത്കുമാർ എ പി., ബിരിക്കുളം യു.പി.സ്കൂൾ പ്രധാന അധ്യാപിക ഷൈലജ, ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ് ബാബു .മുൻ പ്രധാന അധ്യാപിക സിസ്റ്റർ മേരി

സാവി സ്നേഹാലയ സ്പെഷ്യൽ സ്കൂൾ വാർഷികാഘോഷം നടത്തി. Read More »

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. ഇന്നും നാളെയും മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ആലപ്പുഴ, എറണാകുളം ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ മൂന്ന് മണിക്കൂറിനുള്ളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിൻ്റെ പ്രവചനം. മഴ മുന്നറിയിപ്പുണ്ടെങ്കിലും മത്സ്യബന്ധനത്തിന് വിലക്കില്ല. കേരളത്തിലും ലക്ഷദ്വീപ് തീരത്തും മത്സ്യബന്ധനം നടത്താം.

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട് Read More »

ശബരിമല കൊടിമരക്കൊള്ള; മോഹൻലാലിൻ്റെയും ദിലീപിന്റെയും മൊഴിയെടുത്ത് വിജിലൻസ്

തിരുവനന്തപുരം: ശബരിമല കൊടിമരക്കൊള്ള കേസുമായി ബന്ധപ്പെട്ട് നടൻമാരായ മോഹൻലാലിൻ്റെയും ദിലീപിൻ്റെയും മൊഴി രേഖപ്പെടുത്തി വിജിലൻസ്. സ്വർണം സംഭാവന നൽകിയതിൻ്റെ വിവരങ്ങൾ സംബന്ധിച്ച കാര്യങ്ങളിൽ വ്യക്തത വരുത്താനാണ് താരങ്ങളെ ചോദ്യം ചെയ്തത് എന്നാണ് റിപ്പോർട്ടുകൾ. സ്വർണം സംഭാവന നൽകിയതായി ഇരുവരും മൊഴി നൽകി. മൊഴിയെടുപ്പ് ഈ ആഴ്ച്ച തന്നെ പൂർത്തിയാക്കുമെന്നാണ് സൂചന.ശബരിമലയിലേക്ക് സ്വർണം നൽകണമെന്ന് അഭ്യർത്ഥിച്ചത് സുഹൃത്തായ സുരേഷ് ഗോപിയാണെന്നാണ് മോഹൻലാലിന്റെ മൊഴി. തിരുവനന്തപുരത്തെ ജ്വല്ലറിയിൽ നിന്ന് രണ്ട് പവൻ സ്വർണം വാങ്ങി സുഹൃത്ത് മുഖേന പമ്പയിലെത്തിക്കുകയായിരുന്നെന്നും മോഹൻലാൽ

ശബരിമല കൊടിമരക്കൊള്ള; മോഹൻലാലിൻ്റെയും ദിലീപിന്റെയും മൊഴിയെടുത്ത് വിജിലൻസ് Read More »

ആറളത്ത് വീണ്ടും കാട്ടാന ആക്രമണം; യുവാവിന് ദാരുണാന്ത്യം

കണ്ണൂർ: ആറളം ഫാമിൽ കാട്ടാനയുടെ ചവിട്ടേറ്റ് യുവാവിന് ദാരുണാന്ത്യം. നിരവധി ആദിവാസികളെ പുനരധിവസിപ്പിച്ച പത്താം ബ്ലോക്കിലാണ് കാട്ടാന ആക്രമണമുണ്ടായത്. ആറളം സ്വദേശി അനീഷാണ് മരിച്ചത്. ഇന്ന് പുലർച്ചെ വീടിന് പുറത്തേക്കിറങ്ങിയ അനീഷിനെ കാട്ടാന ആക്രമിക്കുകയായിരുന്നു. അനീഷിന്റെ നെഞ്ചിലടക്കം ചവിട്ടേറ്റിരുന്നു.ആക്രമണത്തിന് പിന്നാലെ അനീഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആദ്യം പേരാവൂർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ നിർദേശിക്കുകയായിരുന്നു. പരിയാരത്തേക്ക് മാറ്റുന്നതിനിടെ അനീഷ് മരിച്ചു. മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.

ആറളത്ത് വീണ്ടും കാട്ടാന ആക്രമണം; യുവാവിന് ദാരുണാന്ത്യം Read More »

മന്ത്രി വീണാ ജോർജ് ആശുപത്രി വിട്ടു; ഡിസ്‌ചാർജ് ചെയ്തത് പുലർച്ചെ

കണ്ണൂർ: കെഎസ്‌യു പ്രതിഷേധത്തിനിടെ കഴുത്തിനും കൈക്കും പരിക്കേറ്റ ആരോഗ്യമന്ത്രി വീണാ ജോർജ് ആശുപത്രി വിട്ടു. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽനിന്നും മന്ത്രിയെ ഡിസ്ചാർജ് ചെയ്‌തത്. കണ്ണൂരിൽ നിന്ന് ഔദ്യോഗിക വാഹനത്തിൽ റോഡ് മാർഗം മന്ത്രി തലസ്ഥാനത്തേക്ക് തിരിക്കുകയായിരുന്നു. തുടർ ചികിത്സകൾ തിരുവനന്തപുരം മെഡിക്കൽ കോളെജിൽ നടക്കും.ഇന്നലെ രാത്രിയിൽ ഓൺലൈനായി ചേർന്ന ഡോക്ടർമാരുടെ മെഡിക്കൽ ബോർഡ് യോഗത്തിൽ മന്ത്രിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി ഡോക്ടർമാർ വിലയിരുത്തിയിരുന്നു. ഇതിന് പിന്നാലെ മന്ത്രിയും ഡിസ്‌ചാർജ് ആവശ്യപ്പെട്ടിരുന്നു. ഈ

മന്ത്രി വീണാ ജോർജ് ആശുപത്രി വിട്ടു; ഡിസ്‌ചാർജ് ചെയ്തത് പുലർച്ചെ Read More »

Scroll to Top