Latest News

പൊലീസുകാരിയുടെ കൈവിരൽ ഒടിച്ച് രക്ഷപ്പെട്ട നഗ്നദൃശ്യം പകർത്തിയ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു

കാസർകോട്: അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിനിടെ പൊലീസ് ഉദ്യോഗസ്ഥയുടെ കൈവിരൽ ഒടിച്ച് ഓടി രക്ഷപ്പെട്ട പ്രതിയെ പിടികൂടി. ഹൊസബെട്ടുവിലെ മൊയ്നുദ്ദീൻ സമായെ(33)ആണ് ഇന്ന് പുലർച്ചെ മഞ്ചേശ്വരം പൊലീസ് മംഗളൂരു കല്ലാപ്പു പച്ചക്കറി മാർക്കറ്റിൽ വച്ച് അറസ്റ്റ് ചെയ്തത്. യുവതിയെയും യുവാവിനെയും ഒരുമിച്ചിരുത്തി നഗ്നദൃശ്യം പകർത്തി പണം ചോദിച്ച് ഭീഷണിപ്പെടുത്തിയ കേസിലെ പ്രതിയാണ് മൊയ്‌നുദ്ദീൻ സമാ. ജനുവരി 14ന് ഉച്ചക്ക് 12ന് ഹൊസങ്കടിയിലാണ് സംഭവം നടന്നത്. ഇരുവരും ഉണ്ടായിരുന്ന മുറിയിലേക്ക് അതിക്രമിച്ച് കയറിയ മൊയ്നുദ്ദീൻ ഉൾപ്പെടുന്ന സംഘം യുവാവിനെയും പെൺസുഹൃത്തിനെയും […]

പൊലീസുകാരിയുടെ കൈവിരൽ ഒടിച്ച് രക്ഷപ്പെട്ട നഗ്നദൃശ്യം പകർത്തിയ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു Read More »

ആരോഗ്യമന്ത്രി വീണാ ജോർജിനെ ഇന്ന് ഡിസ്‌ചാർജ് ചെയ്യും

കണ്ണൂർ: ആരോഗ്യ മന്ത്രി വീണാ ജോർജിനെ ഇന്ന് ഡിസ്ചാർജ് ചെയ്യും. ഓൺലൈനായി ചേർന്ന മെഡിക്കൽ ബോർഡ് യോഗത്തിലാണ് തീരുമാനം. മന്ത്രിയും ഡിസ്ചാർജ് ആവശ്യപ്പെട്ടു. നിലവിൽ കണ്ണൂർ പരിയാരം മെഡിക്കൽ കോളെജിൽ കഴിയുന്ന മന്ത്രിയെ ഡിസ്‌ചാർജ് ചെയ്യുന്നതോടെ തിരുവനന്തപുരത്തേക്ക് മാറ്റാനാണ് സാധ്യത. കഴിഞ്ഞ ദിവസം വൈകീട്ട് മൂന്നരയോടെയാണ് കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ വെച്ച് ആരോഗ്യമന്ത്രിക്ക് നേരെ ആക്രമണമുണ്ടായത്. കെഎസ്യൂ പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധത്തിനിടെ മന്ത്രിയുടെ കഴുത്തിനും കൈക്കും പരിക്കേൽക്കുകയായിരുന്നു. തുടർന്ന് ആദ്യം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച മന്ത്രിയെ പിന്നീട്

ആരോഗ്യമന്ത്രി വീണാ ജോർജിനെ ഇന്ന് ഡിസ്‌ചാർജ് ചെയ്യും Read More »

നിർമാതാക്കൾക്ക് തിരിച്ചടി: കേരള സ്റ്റോറി 2 റിലീസ് തടഞ്ഞ് ഹൈക്കോടതി

കൊച്ചി: വിവാദമായ ‘ദ കേരള സ്റ്റോറി 2’ സിനിമയുടെ റിലീസ് തടഞ്ഞ് ഹൈക്കോടതി. വിധി നിർമ്മാതാക്കൾക്ക് വൻ തിരിച്ചടിയാണ് നൽകിയിരിക്കുന്നത്. 15 ദിവസത്തേക്ക് താൽക്കാലിക സ്‌റ്റേയാണ് ഹൈക്കോടതി നൽകിയത്. ജസ്റ്റിസ് ബച്ചു കുര്യൻ തോമസിൻ്റേതാണ് ഉത്തരവ്. റിലീസ് കോടതി സ്റ്റേ ചെയ്‌തതോടെ നാളെ ചിത്രം റിലീസ് ചെയ്യാനാകില്ല. അതേസമയം ഉത്തരവ് കിട്ടിയശേഷം പ്രതികരിക്കാമെന്ന് സംവിധായകൻ കാമാഖ്യ നാരായൺ സിങ്ങ് പറഞ്ഞു. ‘കേരള സ്റ്റോറി’ എന്ന ടൈറ്റിലിൽ വാസ്‌തവവിരുദ്ധത ഉണ്ടെന്ന് കോടതി നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു. സിനിമ യഥാർഥ സംഭവങ്ങളെ

നിർമാതാക്കൾക്ക് തിരിച്ചടി: കേരള സ്റ്റോറി 2 റിലീസ് തടഞ്ഞ് ഹൈക്കോടതി Read More »

തളിപ്പറമ്പ് ദേശീയപാതയിൽ ബൈക്ക് തെന്നി വീണ് ലോറിക്കടിയിൽപ്പെട്ട് മൊബൈൽ മെക്കാനിക്കായ യുവാവിന് ദാരുണാന്ത്യം

തളിപ്പറമ്പ്: ദേശീയപാതയിൽ ചിറവക്കിൽ ലോറിക്കടിയിലേക്ക് തെന്നി വീണബൈക്ക് യാത്രികന് ദാരുണാന്ത്യം. ഏഴോം കൊട്ടില സ്വദേശി തളിപ്പറമ്പ നഗരത്തിൽ പള്ളിത്തറ ജ്വല്ലറിക്ക് സമീപം മൊബൈൽ ഫോൺ റിപ്പയറിങ് കട നടത്തുന്ന ഇ.വി. സൽഗുണൻ(45) ആണ് മരിച്ചത്. യുവാവ് സഞ്ചരിച്ച ബൈക്ക് ചരിഞ്ഞ് വീണപ്പോൾ സമീപത്ത് കൂടി കടന്നു പോകുന്ന ലോറിയുടെ അടിയിൽപ്പെടുകയായിരുന്നു. യുവാവ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹം പരിയാരം മെഡിക്കൽ കോളെജ് മോർച്ചറിയിൽ

തളിപ്പറമ്പ് ദേശീയപാതയിൽ ബൈക്ക് തെന്നി വീണ് ലോറിക്കടിയിൽപ്പെട്ട് മൊബൈൽ മെക്കാനിക്കായ യുവാവിന് ദാരുണാന്ത്യം Read More »

യാത്രക്കിടെ ഹൃദയാഘാതം വന്ന് കെഎസ്ആർടിസി ഡ്രൈവർ കുഴഞ്ഞ് വീണ് മരിച്ചു, മാവേലിക്കരയിൽ നിയന്ത്രണംവിട്ട ബസ് കടയിലേക്ക് ഇടിച്ചു കയറി

ആലപ്പുഴ: ഓടിക്കൊണ്ടിരിക്കെ കെഎസ്ആർടിസി ഡ്രൈവർ ഹൃദയാഘാതം മൂലം മരിച്ചു. നിയന്ത്രണംവിട്ട കെഎസ്ആർടിസി ബസ് കടയിലേക്ക് ഇടിച്ചു കയറി കടയ്ക്ക് കേടുപാടുകൾ സംഭവിച്ചു. മാവേലിക്കര നടക്കാവിൽ രാവിലെ 9 മണിയോടെയാണ് അപകടം. ഡ്രൈവർ പ്രദീപിനെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പത്തനംതിട്ടയിൽ നിന്ന് മാവേലിക്കരയ്ക്ക് പോകുകയായിരുന്നു കെഎസ്ആർടിസി ബസ്. യാത്രക്കിടെ ഡ്രൈവർക്ക് നെഞ്ചുവേദന അനുഭവപ്പെട്ട് ബോധം നഷ്‌ടമാവുകയായിരുന്നു. അപകടത്തിൽ ബസിലുണ്ടായിരുന്ന യാത്രക്കാർക്ക് പരിക്കില്ല.

യാത്രക്കിടെ ഹൃദയാഘാതം വന്ന് കെഎസ്ആർടിസി ഡ്രൈവർ കുഴഞ്ഞ് വീണ് മരിച്ചു, മാവേലിക്കരയിൽ നിയന്ത്രണംവിട്ട ബസ് കടയിലേക്ക് ഇടിച്ചു കയറി Read More »

വീണാ ജോർജിനെ KSU അക്രമിക്കുന്ന ദൃശ്യങ്ങൾ നൽകുന്നവർക്ക് 1 പവൻ യൂത്ത് കോൺഗ്രസ് വക, KSU വക കുഴിമന്തിയും

കണ്ണൂർ: ആരോഗ്യമന്ത്രി വീണാ ജോർജിനെതിരായ ആക്രമണത്തിൽ കുഴിമന്തി ചലഞ്ചുമായി കെഎസ്‌യു മട്ടന്നൂർ ബ്ലോക്ക് കമ്മിറ്റി. ആരോഗ്യമന്ത്രി വീണാ ജോർജിനെ കണ്ണൂരിൽ വെച്ച് കെഎസ്‌യു പ്രവർത്തകർ അക്രമിക്കുന്ന വീഡിയോ ദൃശ്യങ്ങൾ ഹാജരാക്കുന്നവർക്ക് കുഴിമന്തി നൽകുന്ന ചലഞ്ചാണ് കെഎസ്‌ മട്ടന്നൂർ ബ്ലോക്ക് കമ്മിറ്റി നടത്തുന്നത്. വീണാ ജോർജിനെ അക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധങ്ങളും മറ്റും നടക്കുമ്പോളാണ് ചലഞ്ചുമായി കെഎസ് പ്രവർത്തകർ രംഗത്തെത്തിയിരിക്കുന്നത്. അതേസമയം ദൃശ്യങ്ങൾ ഹാജരാക്കുന്നവർക്ക് ഒരു പവൻ സ്വർണമാണ് യൂത്ത് കോൺഗ്രസ് പാരിതോഷികമായി പ്രഖ്യാപിച്ചിരിക്കുന്നത്.

വീണാ ജോർജിനെ KSU അക്രമിക്കുന്ന ദൃശ്യങ്ങൾ നൽകുന്നവർക്ക് 1 പവൻ യൂത്ത് കോൺഗ്രസ് വക, KSU വക കുഴിമന്തിയും Read More »

വയനാടിന് കൈതാങ്ങായി കോൺഗ്രസ്: ഭവനപദ്ധതിയുടെ തറക്കല്ലിടൽ ഇന്ന്

കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി കോൺഗ്രസ് നിർമ്മിച്ചുനൽകുന്ന ഭവനപദ്ധതിയുടെ തറക്കല്ലിടൽ ഇന്ന് (2026 ഫെബ്രുവരി 26) നടക്കും. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പദ്ധതിയുടെ ശിലാസ്ഥാപനം നിർവ്വഹിക്കും. വയനാട് എം.പി പ്രിയങ്ക ഗാന്ധി ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും.

വയനാടിന് കൈതാങ്ങായി കോൺഗ്രസ്: ഭവനപദ്ധതിയുടെ തറക്കല്ലിടൽ ഇന്ന് Read More »

കളഞ്ഞുകിട്ടിയ ആഭരണത്തെ ചൊല്ലി തർക്കം; താമരശ്ശേരിയിൽ ചായക്കട ജീവനക്കാരന് പരിക്ക്

കോഴിക്കോട്: താമരശ്ശേരിയിൽ കളഞ്ഞുകിട്ടിയ ആഭരണത്തെ ചൊല്ലിയുണ്ടായ തർക്കത്തിൽ ഒരാൾക്ക് പരിക്ക്. താമരശ്ശേരിയിലെ ചായക്കട ജീവനക്കാരനാണ് പരിക്കേറ്റത്. ഉടമയെ തിരിച്ചേൽപ്പിക്കണം എന്ന് പറഞ്ഞ് ചായക്കടയിൽ ഏൽപ്പിച്ച സ്വർണാഭരണം ജീവനക്കാരൻ സ്വന്തമാക്കി എന്നാരോപിച്ചായിരുന്നു തർക്കം. ഹോട്ടൽ ജീവനക്കാരൻ ബിനേഷിനാണ് സംഭവത്തിൽ പരിക്കേറ്റത്.താമരശ്ശേരി കല്ലുവെട്ട് കുഴി നാസറിന് കളഞ്ഞുകിട്ടിയ സ്വർണം ബിനേഷിനെ സൂക്ഷിക്കാൻ ഏൽപ്പിക്കുകയായിരുന്നു. സ്വർണം കയ്യിൽ സൂക്ഷിക്കണമെന്നും ഉടമ വരുമ്പോൾ തിരികെ നൽകണമെന്നും ചട്ടംകെട്ടിയായിരുന്നു നാസർ ബിനേഷിനെ സ്വർണം ഏൽപ്പിച്ചത്. നാസർ ഇടയ്ക്ക് വന്ന് അന്വേഷിക്കുമ്പോൾ ഉടമ വന്നിട്ടില്ലെന്ന് ബിനേഷ്

കളഞ്ഞുകിട്ടിയ ആഭരണത്തെ ചൊല്ലി തർക്കം; താമരശ്ശേരിയിൽ ചായക്കട ജീവനക്കാരന് പരിക്ക് Read More »

വാഹനാപകടങ്ങളിൽപെടുന്നവരെ ആശുപത്രിയിലെത്തിച്ചാൽ 25,000 രൂപ സമ്മാനം

ന്യൂഡൽഹി: വാഹനാപകടങ്ങളിൽപെടുന്നവരെ ആശുപത്രിയിലെത്തിക്കുന്നവർക്ക് ഡൽഹി സർക്കാർ 25,000 രൂപ സമ്മാനം പ്രഖ്യാപിച്ചു. തിരക്കേറിയ റോഡുകളിൽ അപകടമുണ്ടാകുമ്പോൾ ധാരാളം പേർ ഓടിക്കൂടുമെങ്കിലും അപകടത്തിൽപെട്ടവരെ രക്ഷിക്കാനുള്ള മനസ്സ് എല്ലാവർക്കും ഉണ്ടാവണമെന്നില്ല. നേരത്തേയുണ്ടായ ദുരനുഭവങ്ങളും നിയമപാലകരിൽ നിന്നുണ്ടായ ചോദ്യം ചെയ്യലുമൊക്കെയാവാം പിന്നോട്ടു നിർത്തുന്നത്. ഈ സാഹചര്യം പരമാവധി ഒഴിവാക്കാനാണ് സർക്കാർ പദ്ധതി. കേന്ദ്ര സർക്കാരിൻ്റെ ‘ഗുഡ് സമരിറ്റൻ’ പദ്ധതിയുടെ മാർഗനിർദേശങ്ങൾ പ്രകാരമാണ് സംസ്ഥാന സർക്കാർ ‘രാഹ് വീർ പദ്ധതി’ നടപ്പാക്കുന്നത്. റോഡരികിൽ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു കിടക്കുന്നവരെ എത്രയും വേഗത്തിൽ ആശുപത്രിയിൽ

വാഹനാപകടങ്ങളിൽപെടുന്നവരെ ആശുപത്രിയിലെത്തിച്ചാൽ 25,000 രൂപ സമ്മാനം Read More »

മൂവാറ്റുപുഴയിൽ ഇരുചക്ര വാഹനാപകടം; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

എറണാകുളം: മൂവാറ്റുപുഴയിൽ വാഹന അപകടത്തിൽ രണ്ടു മരണം. മൂവാറ്റുപുഴ തൃക്കളത്തൂർ പള്ളിത്താഴത്ത് ആണ് സംഭവം. ഇരുചക്ര വാഹനത്തിൽ സഞ്ചരിച്ചവർ ആണ് മരിച്ചത്. കർണാടക സ്വദേശികളായ മുത്തൂരാജു(29) ശരവണൻ(24) എന്നിവരാണ് മരിച്ചത്. സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമുണ്ടായത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

മൂവാറ്റുപുഴയിൽ ഇരുചക്ര വാഹനാപകടം; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം Read More »

Scroll to Top