ആരോഗ്യമന്ത്രി വീണാ ജോർജിനെ ഇന്ന് ഡിസ്‌ചാർജ് ചെയ്യും

കണ്ണൂർ: ആരോഗ്യ മന്ത്രി വീണാ ജോർജിനെ ഇന്ന് ഡിസ്ചാർജ് ചെയ്യും. ഓൺലൈനായി ചേർന്ന മെഡിക്കൽ ബോർഡ് യോഗത്തിലാണ് തീരുമാനം. മന്ത്രിയും ഡിസ്ചാർജ് ആവശ്യപ്പെട്ടു. നിലവിൽ കണ്ണൂർ പരിയാരം മെഡിക്കൽ കോളെജിൽ കഴിയുന്ന മന്ത്രിയെ ഡിസ്‌ചാർജ് ചെയ്യുന്നതോടെ തിരുവനന്തപുരത്തേക്ക് മാറ്റാനാണ് സാധ്യത. കഴിഞ്ഞ ദിവസം വൈകീട്ട് മൂന്നരയോടെയാണ് കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ വെച്ച് ആരോഗ്യമന്ത്രിക്ക് നേരെ ആക്രമണമുണ്ടായത്. കെഎസ്യൂ പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധത്തിനിടെ മന്ത്രിയുടെ കഴുത്തിനും കൈക്കും പരിക്കേൽക്കുകയായിരുന്നു. തുടർന്ന് ആദ്യം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച മന്ത്രിയെ പിന്നീട് പരിയാരത്തേക്ക് മാറ്റുകയായിരുന്നു.
മന്ത്രിയുടെ പരിക്ക് ഗുരുതരമാണെന്നും കഴുത്തിലെ ഞരമ്പുകൾക്ക് ക്ഷതമുണ്ടെന്നും മെഡിക്കൽ ബോർഡ് വിലയിരുത്തിയിരുന്നു. നിലവിൽ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top