’30 വർഷം മുമ്പ് ഊരാളികളിൽ നിന്ന് പഠിച്ചു, 3 വർഷമായി ആഭിചാരക്രിയ നടത്തുന്നു’; മണർകാട് കേസിലെ പ്രതിയുടെ മൊഴി
കോട്ടയം: മണർകാടിൽ ആഭിചാരക്രിയകൾ നടത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതി ശിവദാസ് മൂന്ന് വർഷമായി ഇത്തരം പ്രവർത്തികൾ ചെയ്തുവരുന്നതായി പൊലീസ് കണ്ടെത്തി. 30 വർഷം മുമ്പ് ഊരാളികളിൽ നിന്നുമാണ് ആഭിചാരക്രിയകൾ പഠിച്ചതെന്ന് ശിവദാസ് മൊഴി നൽകി. മൂന്നുവർഷമായി പത്തനംതിട്ട ജില്ലയിൽ ഇത്തരം പ്രവർത്തികൾ ചെയ്തുവരുന്നതായും പ്രതി മൊഴി നൽകി. യുവതിയുടെ ഭർത്താവ് അഖിൽദാസിൻ്റ മാതാവ് സൗമിനി സ്ഥിരമായി ഇയാളുടെ അടുത്ത് പോകുമായിരുന്നു. സൗമിനി കടുത്ത ദൈവവിശ്വാസിയായിരുന്നു. ആഭിചാര ക്രിയകൾക്ക് വഴങ്ങിയില്ലെങ്കിൽ ദൈവകോപമുണ്ടാകുമെന്ന് സൗമിനി യുവതിയെ പറഞ്ഞുവിശ്വസിപ്പിച്ചെന്നാണ് […]









