നിർത്താതെ പോയ കാറിനെ പൊലീസ് സിനിമാ സ്റ്റൈലിൽ പിൻതുടർന്ന് പിടിച്ചു; 41 ഗ്രാം എം ഡി എം എയും 241 ഗ്രാം ഹാഷിഷ് ഓയിലുമായി ദമ്പതികളടക്കം 3 പേർ അറസ്റ്റിൽ
പയ്യന്നൂർ: കാറിൽ കടത്തുകയായിരുന്ന 41 ഗ്രാം എം ഡി എം എയും 241 ഗ്രാം ഹാഷിഷ് ഓയിലുമായി ദമ്പതികളടക്കം മൂന്നു പേർ അറസ്റ്റിൽ. കണ്ണൂർ, ചാലാട് ഹിറ മോസ്ക്കിനു മുൻവശത്തെ നൂറുദ്ദീൻ വില്ലയിൽ നാദിർ നൂറുദ്ദീൻ (41), ഭാര്യ എസ് എസ് ഐന (33), എടക്കാട്, നടാൽ വായനശാലയ്ക്കു സമീപത്തെ നസീമ മൻസിലിലെ കെ ഷാനിദ് (36)എന്നിവരെയാണ് പയ്യന്നൂർ എസ് ഐ പി വി അനുശ്രീയും സംഘവും അറസ്റ്റു ചെയ്തത്.വെള്ളിയാഴ്ച രാത്രി 10.15മണിയോടെ വെള്ളൂർ, കണ്ടോത്ത് കുറുംബ […]









