ബസിൽ 14 വയസ്സുകാരിയെ ശല്യം ചെയ്തു; മലപ്പുറത്ത് 54 കാരന് 11 വർഷം കഠിന തടവും 20,000 രൂപ പിഴയും ശിക്ഷ
മലപ്പുറം: ബസിൽവച്ച് 14കാരിയെ ശല്യംചെയ്‌ത കേസിൽ ബന്ധുവായ 54കാരന് 11 വർഷം കഠിന തടവും 20,000 രൂപ പിഴയും ശിക്ഷ. തിരുവാലി കൊളക്കാട്ടിരി സ്വദേശിയെയാണ് മഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ഡി കെ എസ് വരുൺ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ എട്ടു മാസം അധിക കഠിന തടവും അനുഭവിക്കണം. പിഴയായി ലഭിക്കുന്ന സംഖ്യ അതിജീവിതക്ക് നൽകണമെന്നും കോടതി ഉത്തരവിട്ടു. . പ്രതിയെ തവനൂർ സെൻട്രൽ ജയിലിലേക്കയച്ചു.2023 ഡിസംബറിലാണ് കേസിന് ആസ്‌പദമായ സംഭവം. കുടുംബാംഗങ്ങളുടെ ഉല്ലാസയാത്രക്കിടെയായിരുന്നു പെൺകുട്ടിക്ക് നേരെ […]









