സംസ്ഥാനത്ത് സ്വർണവിലയിൽ വർധന; പവന് 600 രൂപ കൂടി
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വർധന. പവന് ഒറ്റയടിക്ക് 600 രൂപയാണ് കൂടിയത്. 1,12,200 രൂപയാണ് ഇന്നത്തെ പവൻ വില. ഗ്രാമിന് ആനുപാതികമായി 75 രൂപയാണ് കൂടിയത്. 14,025 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.ഇന്നലെ രാവിലെ പവന് ഒറ്റയടിക്ക് 1720 കുറഞ്ഞെങ്കിലും വൈകീട്ടോടെ വിലയിൽ വർധനവുണ്ടായി. പവൻ വില 520 രൂപ കൂടി 1,11,600 ൽ എത്തിയിരുന്നു. ഇതിന് തുടർച്ചയെന്നോണമാണ് വിലയിൽ ഇന്നും വർധനവുണ്ടായിരിക്കുന്നത്. ഇറാനുമായുള്ള യുദ്ധം അവസാനിക്കുമെന്ന പ്രതീക്ഷ നൽകി വെടിനിർത്തൽ നീട്ടി അമേരിക്കൻ പ്രസിഡന്റ്് […]
സംസ്ഥാനത്ത് സ്വർണവിലയിൽ വർധന; പവന് 600 രൂപ കൂടി Read More »








