കൂത്തുപറമ്പ്: കണ്ണവത്ത് പോലീസുകാരന്റെ വീടിന് നേരെ ബോംബേറ്. സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ യു പി അർജുന്റെ ചെറുവാഞ്ചേരി പൂവ്വത്തൂരിലെ വീടിന് നേരെയാണ് ഇന്ന് പുലർച്ചെ ഒരുമണിയോടെ ബോംബേറുണ്ടായത്.
സ്റ്റീൽ ബോംബ് വീടിന്റെ വരാന്തയിൽ കണ്ടെത്തി. പൊട്ടാത്തതിനാൽ വൻ ദുരന്തം ഒഴിവായി.


