സ്വർണ്ണത്തരികൾ അരിച്ചെടുക്കാൻ വനത്തിൽ കയറിയ സംഘം അറസ്റ്റിൽ
മലപ്പുറം: കയത്തിൽ നിന്നു സ്വർണ്ണത്തരികൾ അരിച്ചെടുക്കുന്നതിനായി വനത്തിൽ അതിക്രമിച്ച് കയറിയ സംഘം അറസ്റ്റിൽ. വനം വകുപ്പ് ഇൻ്റലിജൻസിനും നിലമ്പൂർ ഡിഎഫ്‌ഒ ധനേഷിനും ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ആമക്കയത്ത് വച്ച് ഏഴംഗ സംഘം അറസ്റ്റിലായത്. ഇവരിൽ നിന്ന് സ്വർണ്ണംഅരിച്ചെടുക്കാനുള്ള ഉപകരണവും മോട്ടോർ പമ്പും പിടികൂടി. വെള്ളം പമ്പു ചെയ്‌തു നീക്കി സ്വർണ്ണ അയിരുകൾ അരിച്ചെടുക്കുന്നതിനാണ് മമ്പാട്, പുള്ളിപ്പാടം സ്വദേശികളായ സംഘം നിലമ്പൂർ വനത്തിൽ കയറിയത്. മൊഴി രേഖപ്പെടുത്തിയ ശേഷം സംഘത്തെ ജാമ്യത്തിൽ വിട്ടയച്ചു. സ്വർണ്ണവില […]
സ്വർണ്ണത്തരികൾ അരിച്ചെടുക്കാൻ വനത്തിൽ കയറിയ സംഘം അറസ്റ്റിൽ Read More »









