New Media Channel

ഗെയിമിംഗ് ആപ്പിൽ നിക്ഷേപിച്ച പണം നഷ്ടപ്പെട്ട വിഷമം; യുവാവ് എലിവിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച് ആശുപത്രിയിൽ, മജിസ്ട്രേറ്റ് മൊഴി രേഖപ്പെടുത്തി

കാസർകോട്: ഗെയിമിംഗ് ആപ്പ് വഴി നിക്ഷേപിച്ച പണം നഷ്ടമായതിൽ മനംനൊന്താണെന്ന് പറയുന്നു, യുവാവ് എലിവിഷം കഴിച്ച് ആത്മഹത്യക്കു ശ്രമിച്ച് ആശുപത്രിയിൽ. അമ്പലത്തറ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഗുരുപുരം സ്വദേശിയായ 25 കാരനാണ് ആശുപത്രിയിലായത്. ഇയാളുടെ പരാതിയിൽ കാസർകോട് സ്വദേശിയായ അൻസാർ എന്നയാൾക്കെതിരെ കാസർകോട് ടൗൺ പൊലീസ് കേസെടുത്തു. ജില്ലാ മെഡിക്കൽ ഓഫീസറും കാസർകോട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റും യുവാവിൽ നിന്ന് മൊഴി രേഖപ്പെടുത്തിയ ശേഷമാണ് കേസെടുത്തത്. യുവാവ് ചെങ്കളയിലെ ഇ. കെ നായനാർ സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്. […]

ഗെയിമിംഗ് ആപ്പിൽ നിക്ഷേപിച്ച പണം നഷ്ടപ്പെട്ട വിഷമം; യുവാവ് എലിവിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച് ആശുപത്രിയിൽ, മജിസ്ട്രേറ്റ് മൊഴി രേഖപ്പെടുത്തി Read More »

സോഷ്യൽ മീഡിയയെ ചിരിപ്പിച്ച ‘ഗുണ്ട ബിനു’, മിമിക്രി താരം ശരത് ഉണ്ണിത്താൻ അന്തരിച്ചു

സോഷ്യൽ മീഡിയ റീലുകളിലൂടെ ശ്രദ്ധേയനായ മിമിക്രി താരമായ ശരത് ഉണ്ണിത്താൻ അന്തരിച്ചു. ആലപ്പുഴ ജില്ലയിലെ കറ്റാനം മൂന്നാംകുറ്റി വാത്തികുളം സ്വദേശിയായ ശരത് അമേരിക്കയിൽവെച്ച് കുഴഞ്ഞുവീഴുകയായിരുന്നു. അദ്ദേഹത്തിന്റെ്റെ സോഷ്യൽ മീഡിയയിലൂടെ സുഹൃത്തുക്കളാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. റീലുകളിലൂടെ ശ്രദ്ധനേടിയ ശരത് ‘ഗുണ്ട ബിനു’ എന്ന പേരിലാണ് സോഷ്യൽ മീഡിയയിൽ അറിയപ്പെട്ടിരുന്നത്. കൊച്ചിൻ ഗിന്നസ്, തിരുവനന്തപുരം സരിഗ തുടങ്ങിയ പ്രമുഖ ട്രൂപ്പുകളിൽ ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. മാർച്ച് 31ന് ശരത്തിൻ്റെ പിറന്നാളായിരുന്നു.വലിയ മീശയും കട്ടിപ്പുരികവും മറുകും തലയിൽ കെട്ടുമായി എത്തുന്ന ശരത്തിന്റെ വീഡിയോകൾ

സോഷ്യൽ മീഡിയയെ ചിരിപ്പിച്ച ‘ഗുണ്ട ബിനു’, മിമിക്രി താരം ശരത് ഉണ്ണിത്താൻ അന്തരിച്ചു Read More »

മഴ വരുന്നേ…; അടുത്ത അഞ്ച് ദിവസം മഴ സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

കൊച്ചി: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. രണ്ട് ജില്ലകളിൽ നാളെയും ഞായറാഴ്ചയുമായി യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. നാളെ പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലേർട്ട്. ഞായറാഴ്‌ച പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.ഇന്ന് ഇടുക്കി, എറണാകുളം, കാസറഗോഡ്

മഴ വരുന്നേ…; അടുത്ത അഞ്ച് ദിവസം മഴ സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് Read More »

പരശുരാം എക്‌സ്പ്രസിൽ മോഷണം; യാത്രക്കാരിയുടെ മാലയും മൊബൈൽ ഫോണും മോഷ്ടിച്ചു; പിടിവലിക്കിടെ സ്ത്രീയുടെ കഴുത്തിന് പരിക്ക്

തിരുവനന്തപുരം: പരശുരാം എക്‌സ്പ്രസിൽ മോഷണം. ഇന്നലെ പരശുരാം എക്‌സ്പ്രസിലെ ജനറൽ കംപാർട്ട്മെന്റിലായിരുന്നു മോഷണം. ട്രെയിൻ കഴക്കൂട്ടത്തിനും കൊച്ചുവേളിക്കും ഇടയ്ക്ക് എത്തിയപ്പോൾ ജനറൽ കംപാർട്ട്മെന്റിലെ യാത്രക്കാരിയുടെ മൊബൈൽ ഫോണും മാലയും മോഷ്ടിച്ച് കള്ളൻ കടന്നുകളയുകയായിരുന്നു. യുവതി നൽകിയ പരാതിയിൽ റെയിൽവേ പൊലീസ് അന്വേഷണം ആരംഭിച്ചു. യുവതി ഉറങ്ങുന്നതിനിടെ അടുത്തെത്തിയ മോഷ്ടാവ് കഴുത്തിൽ കിടന്ന മാലയും മൊബൈൽ ഫോണുമായി ഓടിരക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. യുവതി ബഹളം വച്ചതോടെ മോഷ്ടാവ് ഓടുന്ന ട്രെയിനിൽ നിന്ന് എടുത്ത് ചാടി. കഴുത്തിൽ നിന്ന് മാല പൊട്ടിക്കുന്നതിനിടെ

പരശുരാം എക്‌സ്പ്രസിൽ മോഷണം; യാത്രക്കാരിയുടെ മാലയും മൊബൈൽ ഫോണും മോഷ്ടിച്ചു; പിടിവലിക്കിടെ സ്ത്രീയുടെ കഴുത്തിന് പരിക്ക് Read More »

റോഡ് ഷോയ്ക്കിടെ മുസ്ലിം ലീഗ് പ്രവർത്തകൻ കുഴഞ്ഞുവീണ് മരിച്ചു

മലപ്പുറം: റോഡ് ഷോയ്ക്കിടെ മുസ്ലിം ലീഗ് പ്രവർത്തകൻ കുഴഞ്ഞുവീണ് മരിച്ചു. തിരൂരങ്ങാടി നിയമസഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി പി.എം.എ സമീറിൻ്റെ റോഡ് ഷോയ്ക്കിടെയിലാണ് സംഭവം. മുസ്ലിം ലീഗ് പ്രവർത്തകൻ മുഹമ്മദ് കോയ(75)യാണ് മരിച്ചത്. യുഡിഎഫ് സ്ഥാനാർത്ഥിയുടെ പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിലെ പര്യടനത്തിനിടെ ആലുങ്ങൽ ബീച്ചിൽ വെച്ചാണ് സംഭവം. സ്ഥാനാർത്ഥിക്ക് പ്രവർത്തകർ ഹാരമണിയിക്കുന്നതിനിടെ സമീപത്തുണ്ടായിരുന്ന മുഹമ്മദ് കോയ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. തീരദേശത്തെ സജീവ മുസ്ലിം ലീഗ് പ്രവർത്തകനായിരുന്നു മുഹമ്മദ് കോയ പച്ച നിറത്തിലുള്ള

റോഡ് ഷോയ്ക്കിടെ മുസ്ലിം ലീഗ് പ്രവർത്തകൻ കുഴഞ്ഞുവീണ് മരിച്ചു Read More »

കോഴിക്കോട് ഗുഡ്‌സ് ട്രെയിനിന് മുകളിൽ കയറി സെൽഫി എടുക്കാൻ ശ്രമം; ഷോക്കേറ്റ് വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്

കോഴിക്കോട്: നിർത്തിയിട്ട ഗുഡ്‌സ് ട്രെയിനിന് മുകളിൽ കയറി സെൽഫി എടുക്കാൻ ശ്രമിച്ച വിദ്യാർത്ഥിക്ക് ഷോക്കേറ്റ് ഗുരുതര പരിക്ക്. പയ്യോളി സ്വദേശി മുഹമ്മദ് സിനാനാ(17)ണ് പരിക്കേറ്റത്. തിക്കോടി റെയിൽവേ സ്റ്റേഷന് സമീപമാണ് സംഭവം. കുട്ടിയെ അതീവ ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇന്നലെയായിരുന്നു സംഭവം. 60 ശതമാനം പൊള്ളലേറ്റിട്ടുണ്ട്.

കോഴിക്കോട് ഗുഡ്‌സ് ട്രെയിനിന് മുകളിൽ കയറി സെൽഫി എടുക്കാൻ ശ്രമം; ഷോക്കേറ്റ് വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക് Read More »

പ്രസംഗത്തിനിടെ സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ കുഴഞ്ഞുവീണു

പാലക്കാട്: മുതിർന്ന സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ പ്രസംഗിക്കുന്നതിനിടെ കുഴഞ്ഞുവീണു. അട്ടപ്പാടിയിൽ എൽഡിഎഫ് പുതൂർ പഞ്ചായത്ത് റാലി ഉദ്ഘാടനം ചെയ്ത‌്‌ സംസാരിക്കവെയാണ് കുഴഞ്ഞുവീണത്. ഉടൻ തന്നെ പുതൂർ ഫാമിലി ഹെൽത്ത് സെൻ്ററിൽ പ്രവേശിപ്പിച്ചു. നിലവിൽ ആരോഗ്യനില തൃപ്തികരമാണ്.

പ്രസംഗത്തിനിടെ സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ കുഴഞ്ഞുവീണു Read More »

സമുദ്രത്തിലെ പോരാളി എത്തുന്നു… ‘അരിധമൻ’ ഇന്ന് കമ്മീഷൻ ചെയ്യും

വിശാഖപട്ടണം: ഇന്ത്യൻ നാവികസേനയുടെ കരുത്ത് പതിന്മടങ്ങ് വർദ്ധിപ്പിച്ചുകൊണ്ട് തദ്ദേശീയമായി നിർമ്മിച്ച മൂന്നാമത്തെ ആണവ സബ്മറൈൻ ‘ഐ.എൻ.എസ് അരിധമൻ’ ഇന്ന് കമ്മീഷൻ ചെയ്യും. ശത്രുക്കളെ അടിച്ചമർത്തുന്നവൻ എന്നർത്ഥമുള്ള ‘അരിധമൻ’ എന്ന പേരിനെ അന്വർത്ഥമാക്കുന്ന അത്യാധുനിക സജ്ജീകരണങ്ങളുമായാണ് ഈ പോരാളി കടലിലിറങ്ങുന്നത്. അരിധമന്റെ വരവോടെ ഇന്ത്യയുടെ ‘ന്യൂക്ലിയർ ട്രയാഡ്’ (Nuclear Triad) കൂടുതൽ സുരക്ഷിതമാകും. കരയിൽ നിന്നും വായുവിൽ നിന്നും കടലിൽ നിന്നും ഒരേസമയം ആണവാക്രമണം നടത്താനുള്ള കഴിവിനെയാണ് ഇത് സൂചിപ്പിക്കുന്നത്. ഒരു ശത്രുരാജ്യം ഇന്ത്യയെ ആദ്യം ആക്രമിച്ചാലും, സമുദ്രത്തിനടിയിൽ

സമുദ്രത്തിലെ പോരാളി എത്തുന്നു… ‘അരിധമൻ’ ഇന്ന് കമ്മീഷൻ ചെയ്യും Read More »

വോട്ട് ചെയ്യുന്നവർക്ക് സപ്ലൈകോയുടെ വക 1 രൂപയ്ക്ക് ഒരു കിലോ പുട്ടുപൊടി

ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളാവുന്നവർക്ക് വേറിട്ട ഓഫറുമായി സപ്ലൈകോ. ഏപ്രിൽ 9 ന് വോട്ട് രേഖപ്പെടുത്തുന്നവർക്ക് 1 രൂപയ്ക്ക് പൂട്ടുപൊടി നൽകുമെന്നാണ് വാഗ്ദാനം. ജില്ലാ ഭരണകൂടം, സ്വീപ് എന്നിവയുമായി സംയുക്തമായാണ് ഈ ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കുന്നത്. ഏപ്രിൽ 9-ന് വോട്ട് രേഖപ്പെടുത്തിയ ശേഷം വിരലിലെ മഷിയടയാളവുമായി സപ്ലൈകോ ഔട്ട്ലെറ്റുകളിൽ എത്തുന്നവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ഏപ്രിൽ 10, 11 തീയതികളിൽ ഓഫർ ലഭ്യമാകും. സപ്ലൈകോയിൽ നിന്ന് സബ്‌സിഡിയില്ലാത്ത സാധനങ്ങൾ 1000 രൂപയ്ക്ക് മുകളിൽ വാങ്ങുന്നവർക്കാണ് ഒരു രൂപയ്ക്ക് പുട്ടുപൊടി

വോട്ട് ചെയ്യുന്നവർക്ക് സപ്ലൈകോയുടെ വക 1 രൂപയ്ക്ക് ഒരു കിലോ പുട്ടുപൊടി Read More »

ടിക്കറ്റിന് കീറിയ 100 രൂപയുടെ നോട്ട് നൽകിയ യാത്രക്കാരനെ കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവറും കണ്ടക്ടറും ചേർന്ന് മർദ്ദിച്ചെന്ന് പരാതി

കൂത്താട്ടുകുളം: കെ.എസ്.ആർ.ടി.സി ബസിൽ ടിക്കറ്റിന് 100 രൂപയുടെ കീറിയ നോട്ട് നൽകിയ യാത്രക്കാരനെ ഡ്രൈവറും കണ്ടക്ടറും ചേർന്ന് മർദ്ദിച്ചതായി പരാതി. തൃശൂർ ഡിപ്പോയിലെ ഫാസ്റ്റ് പാസഞ്ചർ ബസിൽ കഴിഞ്ഞദിവസമാണ് സംഭവം. കോട്ടയത്തേക്ക് പോയ ബസ് കൂത്താട്ടുകുളത്ത് എത്തിയപ്പോൾ നിർത്തി യാത്രക്കാരനെ മർദ്ദിച്ചെന്നാണ് പരാതി. ഇതിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നു. യാത്രക്കാരൻ്റെ മുഖത്ത് ഡ്രൈവർ പലതവണ അടിക്കുന്നതും ചില യാത്രക്കാർ മർദ്ദനത്തിൽ ഉൾപ്പെട്ടതും ദൃശ്യങ്ങളിലുണ്ട്. മൂവാറ്റുപുഴയിൽ നിന്ന് കോട്ടയത്തേക്ക് യാത്ര ചെയ്‌തിരുന്ന ആൾ ടിക്കറ്റിന് നൽകിയ 100 രൂപ നോട്ട്

ടിക്കറ്റിന് കീറിയ 100 രൂപയുടെ നോട്ട് നൽകിയ യാത്രക്കാരനെ കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവറും കണ്ടക്ടറും ചേർന്ന് മർദ്ദിച്ചെന്ന് പരാതി Read More »

Scroll to Top