ഇന്ധന സർചാർജ് പരിഷ്കരിച്ചു; എയർ ഇന്ത്യ ടിക്കറ്റ് നിരക്ക് വർധിക്കും

ന്യൂഡൽഹി: എയർ ഇന്ത്യ ഗ്രൂപ്പ് ആഭ്യന്തര അന്താരാഷ്ട്ര പാതകളിലെ ഇന്ധന സർചാർജ് വർധിപ്പിച്ചു. ഇതോടെ ടിക്കറ്റ് നിരക്കും വർധിക്കും. ആഗോള വിമാന ഇന്ധന വില ഇറാൻ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ വർധിച്ചതോടെയാണ് പുതിയ തീരുമാനം. ഏപ്രിൽ 8 ബുധനാഴ്‌ച മുതൽ പുതിയ ചാർജുകൾ നിലവിൽ വരും. യൂറോപ്പ്, വടക്കേ അമേരിക്ക, ഓസ്ട്രേലിയ എന്നിവിടങ്ങളിലേക്കുള്ള പുതുക്കിയ സർചാർജ് ഏപ്രിൽ 10 വെള്ളിയാഴ്‌ച മുതലാണ് പ്രാബല്യത്തിൽ വരിക.പെട്രോളിയം മന്ത്രാലയവും വ്യോമയാന മന്ത്രാലയവും ചേർന്ന് ഡൊമസ്റ്റിക്ക് ഏവിയേഷൻ ടർബൈൻ ഫ്യുവൽ വിലവർധന 25ശതമാനമായി പരിമിതപ്പെടുത്തിയതിന് പിന്നാലെയാണ് എയർ ഇന്ത്യയുടെ നടപടി. എയർ ഇന്ത്യ എക്സ്പ്രസ് ളൈറ്റുകളിലും പുതിയ മാറ്റം പ്രതിഫലിക്കും. അന്താരാഷ്ട്ര യാത്രകൾക്ക് കുത്തനെ ഉയർത്തിയ നിരക്കാകും എയർലൈൻസ് ഈടാക്കുക. അന്താരാഷ്ട്ര എടിഎഫ് വിലയിൽ നിയന്ത്രണങ്ങളൊന്നും നടപ്പാക്കിയിട്ടില്ല. കൂട്ടിയ നിരക്കിൽ മുഴുവനും ഇന്ധന ചെലവിലേക്ക് മാത്രം പോകില്ല, ഒരു ഭാഗം എയർലൈൻ തന്നെ ഈടാക്കും.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top