ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ മുഖം മൂടി അക്രമിച്ചു; മൊബൈൽഫോണും മാലയും കവർന്നു

കൊച്ചി: ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ മുഖം മൂടി അക്രമിച്ച് മൊബൈൽഫോണും മാലയും കവർന്നു. കണ്ണൂർ സ്വദേശിനി ജസ്‌ന ഫാത്തിമയെയാണ് ആക്രമിച്ചത്. ഞായറാഴ്‌ച രാത്രി ജോലി കഴിഞ്ഞ് കളമശ്ശേരി സെന്റ് ജോസഫ് പള്ളിക്ക് സമീപത്തെ താമസസ്ഥലത്തേക്ക് പോകുമ്പോഴായിരുന്നു ആക്രമണം.
തല തുണി കൊണ്ടുമൂടിയശേഷമായിരുന്നു ആക്രമണം. കാനയിലേക്ക് ചവിട്ടി വീഴ്ത്തിയശേഷം റെയിൽവേ പാലത്തിന്റെ തൂണിൽ തലയിടിപ്പിച്ചതിനെ തുടർന്ന് യുവതിയുടെ തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. നിലവിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഒരു പവൻ്റെ സ്വർണമാല അക്രമി കവർച്ച ചെയ്‌തതായി സംശയിക്കുന്നു. മൊബൈൽഫോണും നഷ്ടപ്പെട്ടു. സിസിടിവി ദൃശ്യങ്ങളിൽ പ്രതിയെ തിരിച്ചറിഞ്ഞതായി പൊലീസ് സൂചിപ്പിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top