കണ്ണവം ശിവജി നഗറിലെ കാരായി രാധയുടെ പശുവിനാണ് ബോംബ് പൊട്ടിത്തെറിച്ച് പരിക്കേറ്റത്. വീടിനടുത്തുള്ള റബ്ബർ തോട്ടത്തിൽ പശുവിനെ മേയാൻ വിട്ടതായിരുന്നു പറമ്പിൽ സൂക്ഷിച്ചിരുന്ന ബോംബിൽ കാൽ തട്ടിയതിനെ തുടർന്ന് പൊട്ടിത്തെറിച്ചതാകാമെന്ന് കരുതുന്നു.
കണ്ണവം സി ഐ സുമിത്കുമാറിൻ്റെ നേതൃത്വത്തിൽ പൊലീസും ബോംബു സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.പോലീസ് അന്വേഷണം ഊർജിതമാക്കി. ഈ മേഖലയിൽ അടുത്ത കാലത്തായി നിരവധി ബോംബുകളും നിർമ്മാണ സാമഗ്രികളും പൊലീസ് കണ്ടെടുത്തിരുന്നു.
കൂത്തുപറമ്പ് കണ്ണവത്ത് ബോംബ് പൊട്ടിത്തെറിച്ച് പശുവിന് ഗുരുതര പരിക്ക്.


