കോട്ടയം: യൂട്യൂബറെ വാടക വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെമ്പ് സ്വദേശിനി തംബുരു (36) വിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വൈക്കം പുളിഞ്ചുവട്ടിലെ വാടക വീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് ഇവരെ കണ്ടെത്തിയത്.
നാടൻ മൽസ്യ ബന്ധന രീതിയെ അവലംബിച്ചുള്ള ഫിഷറീസ് ക്യൂൻ തംബുരുവെന്ന പേരിലുള്ള ഇവരുടെ യൂട്യൂബ് ചാനൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.വിവാഹമോചിതയായ ഇവർ 13 കാരിയായ മകളോടൊപ്പമാണ് വാടക വീട്ടിൽ താമസിച്ചിരുന്നത്. മകൾ വൈകീട്ട് സ്‌കൂളിൽ നിന്ന് വന്നപ്പോഴാണ് മരണവിവരം അറിയുന്നത്. വാതിൽ അടഞ്ഞുകിടക്കുന്നത് കണ്ട് ജനലിലൂടെ നോക്കിയപ്പോഴാണ് ഇവരെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പോലീസിൻ്റെ പ്രാഥമിക നിഗമനം. വൈക്കം പൊലീസ് സ്ഥലത്തെത്തി നടപടി സ്വീകരിച്ചു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം മുട്ടുചിറയിലുള്ള സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
വൈക്കത്ത് യൂട്യൂബർ വാടക വീടിനുള്ളിൽ മരിച്ച നിലയിൽ ചെമ്പ് സ്വദേശിനി തംബുരുവാണ് മരിച്ചത്

