കുട്ടികളുടെ സമൂഹമാധ്യമ ഉപയോഗത്തിന് നിയന്ത്രണം? കേന്ദ്രത്തിന്റെ നിലപാട് തേടി സുപ്രീം കോടതി

കുട്ടികളുടെ സമൂഹ മാധ്യമ ഉപയോഗത്തിന് കർശന മാനദണ്ഡങ്ങൾ ഏർപ്പെടുത്തണമെന്ന ആവശ്യം പരിശോധിക്കാൻ സുപ്രീം കോടതി. വിഷയത്തിൽ കേന്ദ്ര സർക്കാരിൻ്റെ നിലപാട് തേടി സുപ്രീം കോടതി നോട്ടീസ് അയച്ചു. 18 വയസ്സിൽ താഴെയുള്ളവരുടെ സമൂഹ മാധ്യമ ഉപയോഗത്തിൽ മാതാപിതാക്കളുടെ കർശന മേൽനോട്ടവും അനുമതിയും നിർബന്ധമാക്കണമെന്നടക്കം ആവശ്യപ്പെട്ടാണ് ഹർജി.’ജസ്‌റ്റ് റൈറ്റ്സ് ഫോർ ചിൽഡ്രൻ അലയൻസ്’ സംഘടനയാണ് പൊതുതാൽപ്പര്യ ഹരജി നൽകിയത്‌. ഫെയ്‌സ്ബുക്ക്, സ്‌നാപ്‌ചാറ്റ് തുടങ്ങിയ പ്ലാറ്റ്ഫോമുകൾ 13 വയസ്സുള്ളവർക്ക് അക്കൗണ്ട് അനുവദിക്കുന്നത് നിയമവിരുദ്ധമാണെന്ന് ഹർജിയിൽ വാദിക്കുന്നു. രക്ഷിതാക്കളുടെ ഇ-കെവൈസി നിർബന്ധമാക്കുക, ഓൺലൈൻ ലൈംഗിക ചൂഷണം, ഡാറ്റ ദുരുപയോഗം തുടങ്ങിയവയിൽനിന്ന് കുട്ടികളെ സംരക്ഷിക്കാൻ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുക എന്നീ ആവശ്യങ്ങളും ഹർജിയിൽ ഉന്നയിക്കുന്നു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top