കാസർകോട് വിവാഹ വാർഷികത്തിന് വാങ്ങിയ കേക്കിൽ പൂപ്പൽ; ബേക്കറി പൂട്ടിച്ച് ആരോഗ്യ വകുപ്പ്

കാസർകോട്: പരപ്പയിൽ വിവാഹ വാർഷികത്തിന് വാങ്ങിയ കേക്കിൽ പൂപ്പൽ.
കനകപ്പള്ളി സ്വദേശി സലീമിൻ്റെ വിവാഹ വാർഷികത്തിനായി പരപ്പയിലെ സ്വീറ്റി ബേക്കറിയിൽ നിന്നും വാങ്ങിയ കേക്കിലാണ് പൂപ്പൽ കണ്ടത്. ശനിയാഴ്ചയായിരുന്നു സലീമിൻ്റെ വിവാഹ വാർഷികം. ഇവരുടെ ബന്ധുക്കളാണ് ബേക്കറിയിൽ നിന്നും കേക്ക് വാങ്ങിയത്. കുട്ടികൾ ഉൾപ്പടെ കേക്ക് കഴിച്ചതിന് ശേഷം രുചിയിൽ ഉണ്ടായ വ്യത്യാസത്തെ തുടർന്നാണ് കേക്ക് പരിശോധിച്ചതും പൂപ്പൽ കണ്ടെത്തുകയും ചെയ്ത്. കേക്ക് കഴിച്ച 6 പേർ ആശുപത്രിയിൽ ചികിത്സ തേടി.
സംഭവത്തിൽ സലീം പഞ്ചായത്ത് ആരോഗ്യ വിഭാഗത്തിന് പരാതി നൽകി. ഇന്നലെ ആരോഗ്യ വിഭാഗം ബേക്കറിയിലെത്തി പരിശോധന നടത്തുകയും പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ കണ്ടെത്തുകയും ചെയ്‌തിരുന്നു. തുടർന്ന് നോട്ടീസ് നൽകിയ ആരോഗ്യ വിഭാഗം ബേക്കറി പൂട്ടിക്കുകയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top