ഗുസ്തി താരങ്ങളുടെ പീഡന പരാതി: ബ്രിജ് ഭൂഷൺ സിങ്ങിനെ കുറ്റവിമുക്തനാക്കി

ന്യൂഡൽഹി: ഗുസ്തി താരങ്ങളുടെ പീഡന പരാതിയിൽ ബിജെപി നേതാവും ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷനുമായ ബ്രിജ് ഭൂഷൺ സിങ്ങിനെ കുറ്റവിമുക്തനാക്കി ഡൽഹി കോടതി. റോസ് അവന്യൂ കോടതിയിലെ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് അശ്വിനി പൻവാറാണ് വിധി പ്രസ്താവിച്ചത്. കേസിലെ കൂട്ടുപ്രതിയായ വിനോദ് ടോമറിനെയും കോടതി വെറുതെ വിട്ടു.
പ്രോസിക്യൂഷൻ, പരാതിക്കാർ, പ്രതികൾ എന്നിവരുടെ വാദം കേട്ടതിന് ശേഷമാണ് ഇന്ന് വിധി പറഞ്ഞിരിക്കുന്നത്. വനിതാ ഗുസ്തി താരങ്ങൾക്കായി മുതിർന്ന അഭിഭാഷക റെബേക്ക ജോണാണ് ഹാജരായത്. അഭിഭാഷകനായ രാജീവ് മോഹനാണ് ബ്രിജ് ഭൂഷണ് വേണ്ടി ഹാജരായത്. 2023 ഏപ്രിൽ 21ന് ആണ് പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പടെ ഏഴ് വനിത ഗുസ്തി താരങ്ങൾ ബ്രിജ് ഭൂഷണെതിരെ ലൈംഗികാതിക്രമ പരാതി നൽകിയത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top