കണ്ണൂർ വെള്ളം ചോദിച്ചെത്തിയ യുവാവ് ഒറ്റയ്ക്ക് താമസിക്കുന്ന
വയോധികയുടെ സ്വർണമാല കവർന്നു. പൂമംഗലം പറവളത്തെ കോളിയോടൻ കല്യാണിയുടെ (80) മാലയാണ് മുഖം മറച്ചെത്തിയ ആൾ കവർന്നത്. അടുത്ത വീട്ടിൽ താമസിക്കുന്നവരെ അന്വേഷിച്ച് എത്തിയതാണെന്ന നിലയിലാണ് മോഷ്ടാവ് വയോധികയെ സമീപിക്കുന്നത്. തുടർന്ന് ഇയാൾ കുടിക്കാൻ വെള്ളം ആവശ്യപ്പെട്ടു. വെള്ളം കുടിച്ച ശേഷം കല്യാണിയുടെ കഴുത്തിൽ കിടന്ന ഒരു പവൻ തൂക്കം വരുന്ന മാല പൊട്ടിച്ച് ഓടുകയായിരുന്നു. ചൊവ്വാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. നാട്ടുകാരും പൊലീസും സ്ഥലത്തെത്തി തിരച്ചിൽ നടത്തിയെങ്കിലും കള്ളനെ കണ്ടെത്താനായില്ല.
വെള്ളം ചോദിച്ചെത്തിയ യുവാവ് ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ സ്വർണമാല കവർന്നു


