കാസർകോട്: മടിക്കൈ, കണിച്ചിറയിൽ ലൈൻമാൻ ഷോക്കേറ്റ് മരിച്ചു. ഇന്ന് (വെള്ളി) രാവിലെ പത്തുമണിയോടെയാണ് സംഭവം. കെഎസ്ഇബി മാവുങ്കാൽ സെക്ഷനിലെ ലൈൻമാനായ പുല്ലൂർ, മധുരംപാടിയിലെ ഭരതൻ (52)ആണ് മരിച്ചത്. അറ്റകുറ്റപ്പണിക്കെത്തിയതായിരുന്നു ലൈൻമാൻ. ഏറെ നേരം കമ്പിയിൽ തൂങ്ങി നിന്ന മൃതദേഹം കാഞ്ഞങ്ങാട് നിന്നുമെത്തിയ ഫയർഫേഴ്സാണ് താഴെയിറക്കിയത്. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
മടിക്കൈ, കണിച്ചിറയിൽ ലൈൻമാൻ ഷോക്കേറ്റ് മരിച്ചു


