കാസർകോട്: ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്ന വീട്ടമ്മയെ ഷെഡിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. എൻമകജെ പഞ്ചായത്തിലെ പെർള, നൽക്കയിലെ നാരായണൻ്റെ ഭാര്യ ലക്ഷ്മി എന്ന നളിനി (60)യാണ് മരിച്ചത്. ബദിഡയുക്ക, കിന്നിംഗാർ, ബീജതക്കട്ടയിലുള്ള മാതൃവീട്ടിനു സമീപത്തെ ഷെഡിലായിരുന്നു താമസം.
ഇന്നലെ (വെള്ളി) രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്നതായിരുന്നു. ഇന്നുരാവിലെ കാണാത്തതിനെ തുടർന്ന് തെരച്ചിൽ നടത്തുന്നതിനിടയിലാണ് ഷെഡിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ജനറൽ ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. ബദിയഡുക്ക പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. ശേഷപ്പ,
കൃഷ്ണ,നാരായണ സുന്ദരി, ശശികല, കമല എന്നിവർ ലക്ഷ്മിയുടെ സഹോദരങ്ങളാണ്.
ഉറങ്ങാൻ കിടന്ന വീട്ടമ്മ ഷെഡിൽ തൂങ്ങി മരിച്ച നിലയിൽ


