ആഭരണപ്രേമികൾക്ക് സന്തോഷ വാർത്ത; സ്വർണ വിലയിൽ വൻ ഇടിവ്, പവന് ഒരുലക്ഷത്തോടടുക്കുന്നു

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വൻ ഇടിവ്. കഴിഞ്ഞ ദിവസങ്ങളുടെ തുടർച്ചയായിട്ടാണ് സ്വർണ വിലയിൽ ഇന്നും ഇടിവുണ്ടായിരിക്കുന്നത്. വിലയേറിയും കുറഞ്ഞുമുള്ള ഒരു മാറ്റത്തിനാണ് വിപണി സാക്ഷ്യം വഹിച്ചിരുന്നത്. തിങ്കളാഴ്ച രാവിലെയും വൈകുന്നേരവുമായിട്ട് രണ്ട് തവണ സ്വർണവില ഇടിഞ്ഞിരുന്നു. ചൊവ്വാഴ്‌ച രാവിലത്തെ ഇടിവ് കൂടിയായതോടെ ഈ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് വീണ്ടും ഒരിക്കൽ കൂടിയെത്തിയിരിക്കുകയാണ് സ്വർണവില. ഇന്ന് ഗ്രാമിന് 165 രൂപ ഇടിഞ്ഞ് 12,845 രൂപയായി. പവന് 1320 രൂപ താഴ്ന്ന് 1,02,760 രൂപയിലെത്തി.
ഈ ഇടിവ് വെറും 2 ദിവസം കൂടി തുടർന്നാൽ മതി, പവൻ വില ഒരുലക്ഷം രൂപയ്ക്ക് താഴെയെത്തും.
സ്വർണം വാങ്ങാൻ കാത്തിരിക്കുന്ന സാധാരണക്കാർക്ക് ഇതൊരു ആശ്വാസ വില തന്നെയാണ്.
യുഎസ് പണപ്പെരുപ്പം, അമേരിക്കൻ പലിശ നിരക്കുകൾ, രാജ്യങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾ രാജ്യാന്തര നയങ്ങൾ, വൻകിട രാജ്യങ്ങളുടെ സാമ്പത്തിക നയങ്ങൾ, ഓഹരി വിപണിയിലെ ചാഞ്ചാട്ടങ്ങൾ എന്നിവയാണ് വിലയിൽ തുടർച്ചയായുണ്ടാകുന്ന മാറ്റങ്ങൾക്ക് കാരണമെന്നാണ് സാമ്പത്തിക വിദഗ്‌ധരുടെ അഭിപ്രായം.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top