ഡീൽ നടന്നത് 40 ലക്ഷം രൂപക്ക്, അറസ്റ്റിലായവരിൽ 5 മെഡിക്കൽ വിദ്യാർഥികളും; നീറ്റ് പുനഃപരീക്ഷയിൽ തട്ടിപ്പിൽ 24 പേർ പിടിയിലായി

ദില്ലി: ബിഹാറിലെ നീറ്റ് പുനഃപരീക്ഷ തട്ടിപ്പിൽ കൂടുതൽ പേർ പിടിയിൽ. ആൾമാറാട്ടക്കേസിൽ ഇതുവരെ 24 പേർ പിടിയിലായി. ഡീൽ നടന്നത് 40 ലക്ഷം രൂപക്കാണെന്നും അറസ്റ്റിലായത് സോവർ ഗ്യാങ്ങ് സംഘമെന്നും പൊലീസ് അറിയിച്ചു. അറസ്റ്റിലായവരിൽ 5 മെഡിക്കൽ വിദ്യാർത്ഥികളും ഉൾപ്പെടുന്നു. ബയോമെട്രിക്ക് പരിശോധന ചുമതലയിലുള്ള ഉദ്യോഗസ്ഥരും പിടിയിലായി. ബിഹാറിൽ ആൾമാറാട്ടം നടത്തിയ ഒൻപത് പേർ നേരത്തെ അറസ്റ്റിലായിരുന്നു. യഥാർത്ഥ വിദ്യാർത്ഥികൾക്ക് പകരം അറസ്റ്റിലായവർ പരീക്ഷ എഴുതിയെന്ന് പൊലീസ് പറഞ്ഞു. യുപിയിൽ പരീക്ഷയെഴുതിയ വിദ്യാർഥിയിൽ നിന്ന് സിംകാർഡും പഴയ ചോദ്യപേപ്പറും കണ്ടെത്തി. ഈ വിദ്യാർഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം, പരീക്ഷ മൂല്യനിർണയത്തിനുള്ള നടപടികൾ തുടങ്ങിയതായി എൻടിഎ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top