16കാരിയെ പീഡിപ്പിച്ച സംഭവം: പ്രതി സ്നേഹ മെർലിൻ അമ്മയുടെ സുഹൃത്ത്, കുട്ടിയെ പിതാവും പീഡിപ്പിച്ചു

കാസർകോട്: മേൽപ്പറമ്പിൽ 16കാരി പീഡനത്തിനിരയായ കേസിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്. 25കാരി സ്നേഹ മെർലിൻ പലതവണ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പെൺകുട്ടിയുടെ മൊഴി. പെൺകുട്ടിയുടെ അമ്മയുടെ സുഹൃത്തായ സ്നേഹ ഒരു വർഷം അവരുടെ വീട്ടിൽ താമസിച്ചിരുന്നു. ഇതിനിടെയാണ് പെൺകുട്ടിയെ നിരവധി തവണ സ്നേഹ പീഡിപ്പിച്ചത്.
അമ്മ വീട്ടിലുള്ളപ്പോഴും പീഡനം നടന്നെന്ന് പെൺകുട്ടി മൊഴി നൽകി. കണ്ണൂരിലെ ജയിലിൽ നിന്നാണ് സ്നേഹയും പെൺകുട്ടിയുടെ അമ്മയും പരിചയപ്പെട്ടത്. പെൺകുട്ടിയുടെ അമ്മ ലഹരി വിൽപ്പന കേസിലെ പ്രതിയായിരുന്നു. ആ സമയം മറ്റൊരു പോക്സോ കേസിൽ സ്നേഹ ജയിലിലായിരുന്നു.
ഇതേ 16കാരിയെ പീഡിപ്പിച്ച സംഭവത്തിൽ അച്ഛൻ പോക്സോ കേസിൽ ജയിലിലാണ്. ഈ കേസിൽ പെൺകുട്ടിയുടെ അമ്മയെ പ്രതി ചേർത്തിട്ടുണ്ട്. പീഡനവിവരം അറിഞ്ഞിട്ടും പുറത്ത് പറഞ്ഞില്ലെന്ന പേരിലാണ് കേസ്. കേസിന് പിന്നാലെ പെൺകുട്ടിയെ നീലേശ്വരം ഷെൽട്ടർ ഹോമിലേക്ക് മാറ്റിയിരുന്നു. ഇവിടെ നടത്തിയ കൗൺസിലിങ്ങിലാണ് അച്ഛന് പുറമേ സ്നേഹയും തന്നെ പീഡിപ്പിച്ചിരുന്നുവെന്ന ഞെട്ടിക്കുന്ന വിവരം പെൺകുട്ടി പറയുന്നത്.നിലവിൽ സ്നേഹ ഒളിവിലാണ്. പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. നേരത്തെ കണ്ണൂരിൽ ഒരു ആൺകുട്ടിയെയും പെൺകുട്ടിയെയും പീഡിപ്പിച്ച പോക്സോ കേസിൽ സ്നേഹ പ്രതിയാണ്. ഇതിൽ ഒരു കേസിലാണ് സ്നേഹ ജയിലിൽ കഴിഞ്ഞിരുന്നത്

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top