കോഴിക്കോട് നിപ്പ രോഗബാധ കൈകാര്യം ചെയ്യുന്നതിൽ സർക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വളരെ ഗൗരവമേറിയതാണ് നിപ്പ. അത് ആ ഗൗരവത്തിൽ കൈകാര്യം ചെയ്യുന്നുണ്ടോ എന്നതിൽ സംശയമുണ്ടെന്നും പിണറായി വിജയൻ പറഞ്ഞു.
“ഡോക്ടർമാരകുടെ ഇടപെടലിനെ പറ്റിയല്ല പറയുന്നത്. ഇക്കാര്യതതിൽ ആരോഗ്യ മേഖലയെ ആകെ സജജ്ജമാക്കാനും അതിൻ്റെ ഭാഗമായി ഇടപെടൽ നടത്താനും ആരോഗ്യവകുപ്പും സർക്കാരും മുൻകരുതൽ എടുക്കേണ്ടതുണ്ട്. എന്നാൽ നിർഭാഗ്യവശാൽ അത്തരമൊരു മുൻകൈ ഇവിടെ കാണുന്നില്ല.
കേരളത്തിൽ അടുത്തകാലത്തുണ്ടായ ആരോഗ്യമന്ത്രിമാരൊന്നും മെഡിക്കൽ ബിരുദധാരികളല്ല. പക്ഷേ, ഏറ്റവും കടുത്ത ഘട്ടങ്ങളിലെല്ലാം എങ്ങനൈയാണ് ആരോഗ്യമന്ത്രിയടക്കമുള്ള സർക്കാർ സംവിധാനം സജ്ജമായിരുന്നത്, ഏതെല്ലാം ഘട്ടത്തിൽ എങ്ങനെയെല്ലാം ഇടപെടൽ നടത്തിയിരുന്ന, അതെല്ലാം എല്ലാവർക്കും അറിയാവുന്നതാണ്.
അത്യന്തം ഗുരുതരമായ അവസ്‌ഥയാണ് ഇവിടെയുള്ളത്. ഇതുവരെ ആരോഗ്യമന്ത്രി ഇവിട വന്നിട്ടില്ല, ഒന്നിലും ഇടപെട്ടിട്ടുമില്ല. ആരോഗ്യമന്ത്രി സ്ഥലത്തെത്തിയാൽ വകുപ്പുമായി ബന്ധപ്പെട്ടവരെയെല്ലാം കൂടുതൽ ഉണർത്താനാകും. അതിൻ്റേതായ ഇടപെടൽ സാധ്യമാകുകയും ചെയ്യും. എന്നാൽ ഇവിടെ അതുണ്ടായില്ല. ഇതൊരു ശരിയായ രീതിയല്ല. നിപ്പയുടെ ഗൗരവ സ്വഭാവം എല്ലാവർക്കും അറിയാം. അതനുസരിച്ച് ജാഗ്രതടോയുള്ള ഇടപെടൽ സർക്കാരിൻ്റെ ഭാഗത്ത് നിന്ന് ഇതുവരെ ഉണ്ടായിട്ടില്ല. ഇനിയെങ്കിലും ഉണ്ടാകണം”- പിണറായി വിജയൻ പറഞ്ഞു.


