പട്ടാപ്പകൽ വീട്ടിൽക്കയറി കഴുത്തിൽ കത്തിവച്ച് മോഷണം, സിസിടിവിക്ക് മുന്നിൽ വിജയാഹ്ലാദ പ്രകടനം, പ്രതിയെ പൊക്കി

പാലക്കാട് കോഴിപ്പാറയിൽ വൃദ്ധയെ കത്തിമുനയിൽ നിർത്തി മോഷണം നടത്തിയ പ്രതിയെ പോലീസ് പിടികൂടി. സ്ഥിരം കുറ്റവാളിയായ റോബിൻ, മോഷണശേഷം സിസിടിവി ക്യാമറയ്ക്ക് മുന്നിൽ വിജയാഹ്ലാദം പ്രകടിപ്പിച്ചത് അന്വേഷണത്തിൽ നിർണായകമായി.
പാലക്കാട് : കോഴിപ്പാറയിൽ പട്ടാപ്പകൽ വീട്ടിൽക്കയറി വൃദ്ധയുടെ കഴുത്തിൽ കത്തിവച്ച് മോഷണം, മോഷണത്തിന് ശേഷം വീട്ടിലെ സിസിടിവി ക്യാമറയ്ക്ക് മുന്നിൽ വിജയാഹ്ലാദ പ്രകടനവും നടത്തിയ പ്രതിയെ കൊഴിഞ്ഞാമ്പാറ പൊലീസ് പിടികൂടി. സ്ഥിരം കുറ്റവാളിയായ റോബിൻ എന്ന 23കാരനാണ് പിടിയിലായത്. കഴിഞ്ഞ ദിവസമാണ് കയ്യിൽ ഗ്ലൌസും മാസ്ക്കും ധരിച്ചെത്തിയ പ്രതി കമലാ മേരി എന്ന 70 വയസുകാരിയുടെ വീട്ടിലെത്തി ഇവരുടെ കഴുത്തിൽ കത്തി വെച്ച് മോഷണം നടത്തിയത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top