സ്വർണവില ഇനി പിടിച്ചാൽ കിട്ടില്ലേ? 24 മണിക്കൂറിനിടെ വൻ വർധനവ്; വീണ്ടും റെക്കോർഡിലേക്കോ?

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുതിപ്പ്. തിങ്കളാഴ്ച രാവിലെ വീണ വില വൈകീട്ടോടെ വൻ കുതിപ്പ് നടത്തുന്നതാണ് കണ്ടത്. ഇതിന്റെ തുടർച്ചയായി സംസ്ഥാനത്ത് ഇന്നും വിലയിൽ വർധനവ് രേഖപ്പെടുത്തി. ഇതോടെ ഒരു പവൻ 22 കാരറ്റ് സ്വർണത്തിൻ്റെ വില ഒരിക്കൽ കൂടി 112920 രൂപയ്ക്ക് മുകളിലേക്ക് എത്തി. ഏറ്റവും പുതിയ നിരക്ക് പ്രകാരം ഗ്രാമിന് 14,115 രൂപയും പവന് 1,12,920 രൂപയും എന്ന നിലയിലാണ് 22 കാരറ്റ് സ്വർണത്തിന്റെ വിൽപ്പന നടക്കുന്നത്.
ഇന്നലെ വൈകുന്നേരം 120 രൂപ വർധിച്ച് ഗ്രാം വില 14065 ലേക്ക് എത്തിയിരുന്നു. ഇതോടെ പവൻ വില 960 രൂപയുടെ വർധനവോടെ 112520 രൂപയുമായി. ഇവിടെ നിന്നാണ് ഇന്ന് രാവിലെ വീണ്ടും ഗ്രാമിന് 50 രൂപയും പവന് 400 രൂപയും ഉയർന്നിരിക്കുന്നത്. ഇതോടെ ഗ്രാം, പവൻ വില യഥാക്രമം 14115 രൂപയിലേക്കും 112920 രൂപയിലേക്കുമെത്തി. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 40 രൂപ വർധിച്ച് 11,600 രൂപയും, 14 കാരറ്റ് സ്വർണത്തിന് 30 രൂപ വർധിച്ച് 9,030 രൂപയുമാണ് ഇന്നത്തെ നിരക്ക്. 9 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 5,825 രൂപ എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top