പെയിന്റിംഗ് ജോലിക്കിടയിൽ ആസ്ബറ്റോസ് ഷീറ്റ് പൊട്ടി താഴേയ്ക്കു വീണ് തൊഴിലാളി മരിച്ചു

തളിപ്പറമ്പ് :പെയിൻ്റിംഗ് ജോലിക്കിടെ ആസ്ബസ്റ്റോസ് ഷീറ്റ് പൊട്ടി താഴേക്ക് വീണ് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. നരിയൻപാറയിലെ ഏഴിയാകുന്നേൽ ആൽബർട്ട് മാത്യു (33) ആണ് മരിച്ചത്. മെയ് അഞ്ചിന് കണിയൻചാലിലെ തോമസ് എന്നയാളുടെ വീട്ടിൽ പെയിൻ്റിംഗ് ജോലിക്കിടെയായിരുന്നു അപകടം. ചവിട്ടി നിന്നിരുന്ന ആസ്ബസ്റ്റോസ് ഷീറ്റ് പൊട്ടി ആൽബർട്ട് താഴേക്ക് വീഴുകയായിരുന്നു. തലക്കും നട്ടെല്ലിനും ഗുരുതര പരിക്കേറ്റ ആൽബർട്ടിനെ കൂടെയുണ്ടായിരുന്നവർ ചേർന്ന് മംഗ്ലൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് കണ്ണൂരിലെ ആശുപത്രിയിലേയ്ക്ക് മാറ്റി. വെള്ളിയാഴ്‌ച അവിടെ നിന്നും കരുവൻചാലിലെ ആശുപത്രിയിലേക്ക് കൊണ്ടുവന്നിരുന്നു. ഇവിടെ വച്ച് രാത്രി ഒമ്പതരയോടെയാണ് മരണം സംഭവിച്ചത്. ആലക്കോട് മേഖലയിൽ പെയിന്റിംഗ് ജോലി ചെയ്തുവരികയായിരുന്നു ആൽബർട്ട്. പിതാവ്: മാത്യു (ജോണി). മാതാവ്: മേഴ്‌സി. സഹോദരങ്ങൾ: അലക്സ്, ആൽബിൻ (ഓട്ടോഡ്രൈവർ ആലക്കോട്).

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top