സ്കൂട്ടറിൽ നിന്നും തെറിച്ചു വീണ് പരിക്കേറ്റ യുവതി മരിച്ചു

കാസർകോട്: സ്‌കൂട്ടറിൽ നിന്നു തെറിച്ചുവീണു ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. അമ്പലത്തറ, പറക്കളായി വലിയടുക്കത്തെ പി കുഞ്ഞമ്പുവിൻ്റെ ഭാര്യ ശോഭ (48)യാണ് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്. ഭർതൃ സഹോദരൻ്റെ അനുജൻ ഓടിച്ചിരുന്ന സ്‌കൂട്ടറിൻ്റെ പിന്നിൽ ഇരുന്ന് യാത്ര ചെയ്യുന്നതിനിടയിൽ തിങ്കളാഴ്‌ച ഇരിയ ലാലൂരിൽ ആയിരുന്നു അപകടം ഉണ്ടായത്.
മക്കാക്കോടൻ കണ്ണൻ- മൂളൻ വീട്ടിൽ നാരായണി ദമ്പതികളുടെ മകളാണ് ശോഭ. മക്കൾ: ശരത് (ഗൾഫ്), ശരണ്യ.
മരുമകൻ: അനൂപ് (പരിയാരം). സഹോദരങ്ങൾ: ശ്യാമള, ബാബു, ഉഷ.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top