തലശേരി – മാഹി ബൈപ്പാസിൽ ടോൾ പ്ലാസയിൽ നിരക്ക് കൂട്ടി

തലശേരി:മാഹി-തലശ്ശേരി ബൈപ്പാസിലെ കൊളശേരി ടോൾ പ്ലാസയിൽ നിരക്ക് വർധിപ്പിച്ചു. പ്രതിമാസം അൻപതിലധികം യാത്ര ചെയ്യുന്ന വാഹനങ്ങൾക്ക് അഞ്ചുരൂപ മുതൽ 10 രൂപ വരെയാണ് കൂട്ടുന്നത്.
എൽ.സി.വി./എൽ.ജി.വി./മിനിബസ് എന്നിവയ്ക്ക് 4060 രൂ പയിൽനിന്ന് 4065 രൂപയും ബസ്/ട്രക്ക് (രണ്ട് ആക്സിൽ) എന്നിവയ്ക്ക് 8505 രൂപയിൽനി ന്ന് 8510 രൂപയും വ്യാവസായിക വാഹനങ്ങൾ (മൂന്ന് ആക്‌സിൽ) എന്നിവയ്ക്ക് 9280 രൂ പയിൽനിന്ന് 9285 രൂപയും ഹെവി കൺസ്ട്രക്ഷൻ മെഷിനറി/എർത്ത് മൂവിങ് എക്യുപ്മെൻ്റ്/എം.എ.വി. (നാല് -ആറ് ആക്‌സിൽ) എന്നിവയ്ക്ക് 13,340-ൽനിന്ന് 13,350 രൂപയായും ഏഴും അതിൽ കൂടുതലും ആക്‌സിലുകളുള്ള വലിയ വാഹന ങ്ങൾക്ക് 16,240 രൂപയിൽനി ന്ന് 16,250 രൂപയായും വർധിക്കും. ടോൾ പ്ലാസയിൽ നിന്ന് 20 കിലോമീറ്റർ ചുറ്റള വിൽ താമസിക്കുന്ന വാണി ജ്യേതര വാഹന ഉടമകൾക്കുള്ള പ്രതിമാസനിരക്ക് 350 രൂപയായിത്തന്നെ തുടരും.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top