പരിയാരത്ത് പെട്ടിക്കടക്ക് തീ പിടിച്ചു

പരിയാരം മെഡിക്കല്‍ കോളേജിനടുത്ത് സര്‍വ്വീസ് റോഡരികിലെ രാമചന്ദ്രന്‍ സി വി എന്നിവരുടെ ഉടമസ്ഥതയിലുള്ള പെട്ടിക്കടയാണ് തീപിടിച്ച് കത്തിയത്. പുലര്‍ച്ചെ നാലരയോട് കൂടിയാണ് കടക്ക് തീ പിടിച്ചത്.ഉടന്‍ പരിയാരം പോലീസ് പയ്യന്നൂര്‍ ഫയര്‍ഫോഴ്‌സിനെ അറിയിക്കുകയും ഒരു യൂണിറ്റ് ഫയര്‍ എന്‍ജിന്‍ സ്ഥലത്ത് എത്തി തീ അണച്ചു. തീ പിടുത്തത്തിന്റെ കാരണം വ്യക്തമല്ല. സമീപത്തായി ലോട്ടറി വില്പന ബോക്‌സിനും കേടുപാട് പറ്റി. സീനിയര്‍ ഫയര്‍ ആന്റ് ഓഫീസര്‍ എന്‍ മുരളിയുടെ നേതൃത്വത്തില്‍ ജീവനക്കാരായ കെ വി വിപിന്‍ , ജിനോ ജോണ്‍ , എം എസ് അഖില്‍, എസ് ജിഷ്ണു എന്നിവര്‍ ചേര്‍ന്നാണ് തീ അണച്ചത്

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top