എം ഡി എം എയും കഞ്ചാവുമായി മൊഗ്രാൽ സ്വദേശി അറസ്റ്റിൽ

കാസർകോട്: എം ഡി എം എയും കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. മൊഗ്രാൽ നൂറുന്നീസ ഹൗസിലെ മുസമ്മലി (32)നെയാണ് കുമ്പള എക്സൈസ് ഇൻസ്പെക്ടർ കെ വി ശ്രാവണും സംഘവും അറസ്റ്റു ചെയ്‌തത്‌. ഇയാളിൽ നിന്നു 3.587 ഗ്രാം എം ഡി എം എയും 4.5 ഗ്രാം കഞ്ചാവും കണ്ടെടുത്തതായി എക്സൈസ് അധികൃതർ പറഞ്ഞു.
എക്സൈസ് സംഘത്തിൽ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ കെ അനീഷ് കുമാർ, പ്രിവൻ്റീവ് ഓഫീസർ എം വി ജിജിൻ, സിവിൽ എക്സൈസ് ഓഫീസർമാരായ എം എം അഖിലേഷ്, വി ജിതിൻ, വി ജിജില, ഡ്രൈവർ പ്രവീൺ കുമാർ എന്നിവരും ഉണ്ടായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top