അനുമതിയില്ലാതെ കരിമരുന്ന് പ്രയോഗിച്ചു; ക്ഷേത്ര ഭാരവാഹികൾക്കെതിരെ കേസെടുത്ത് പൊലീസ്

കണ്ണൂർ: കണ്ണൂരിൽ അനുമതിയില്ലാതെ കരിമരുന്ന് പ്രയോഗിച്ചതിന് ക്ഷേത്ര
ഭാരവാഹികൾക്കെതിരെ കേസെടുത്തു. 10 പേർക്കെതിരെയാണ് വളപട്ടണം പൊലീസ് കേസെടുത്തത്. കീച്ചേരി പാലോട്ടുകാവ് ക്ഷേത്രോത്സവത്തിലായിരുന്നു കരിമരുന്ന് പ്രയോഗം. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. അശ്രദ്ധമായി സ്ഫോടക വസ്‌തുക്കൾ കൈകാര്യം ചെ യ്തതിനാണ് കേസെടുത്തിരിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top