വൈവിധ്യ: വേനൽ പറവകൾ വൈവിധ്യ സമ്മർ ക്യാമ്പിന് തുടക്കമായി

മഞ്ചേശ്വരം: സമഗ്രശിക്ഷാ കേരളയും കാസർകോട് ജില്ലാ പഞ്ചായത്തും സംഘടിപ്പിക്കുന്ന വൈവിധ്യ പദ്ധതിയുടെ ഭാഗമായി മഞ്ചേശ്വരം ബി ആർസി സംഘടിപ്പിക്കുന്ന വേനൽകാല ക്യാമ്പിന് വേനൽ പറവകൾ ബെജ്ജ എൽ ആർ സി ക്ക് കീഴിൽ വി.എ.യു.പി സ്‌കൂൾ മിയ്യപദവിൽ തുടക്കമായി.
മൂന്ന് ദിവസം നീണ്ട് നിൽക്കുന്ന ക്യാമ്പിൻ്റെ ഉദ്ഘാടനം കാസർകോട് ജില്ല പഞ്ചായത്തംഗം അർഷാദ് വെർക്കാടി ഉദ്ഘാടനം ചെയ്തു.
മീഞ്ച പഞ്ചായത്ത് പ്രസിഡൻ്റ് സി എ താജുദ്ധീൻ മുഖ്യാതിഥിയായി. മീഞ്ച പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ കൃഷ്‌ണ കെ അധ്യക്ഷത വച്ചിച്ചു. പഞ്ചായത്ത് മെമ്പർ സന്ധ്യ ബി , മിയ്യപദവ് സ്‌കൂൾ അകാഡമിക് അഡ്വൈസർ ശ്രീധർ റാവു , എച്ച് എം അരവിന്ദാക്ഷ ദണ്ഡാരി തുടങ്ങിയവർ സംബന്ധിച്ചു. മഞ്ചേശ്വരം ബി. ആർ .സി യുടെ ബി.പി സി രാജഗോപാലൻ പി സ്വാഗതവും നാരയണ രാജ് പി നന്ദിയും പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top