വാഹന പിഴ തുക 50% ഇളവോടെ അടച്ചുതീർക്കാം; അവസാന തീയതി ഏപ്രിൽ 30ന്

മോട്ടോർ വാഹന വകുപ്പും പോലീസും ചുമത്തിയ ട്രാഫിക് പിഴകൾ അടച്ചുതീർക്കാൻ വാഹന ഉടമകൾക്ക് 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു. 2024 ഡിസംബർ 30-ന് മുൻപ് രജിസ്റ്റർ ചെയ്ത ചല്ലാനുകളിലെ പിഴത്തുക പകുതിയായി കുറച്ച് അടച്ചുതീർക്കാനുള്ള സുവർണ്ണാവസരമാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. 2026 ഏപ്രിൽ 30 വരെയാണ് ഈ ആനുകൂല്യം പ്രയോജനപ്പെടുത്താനാവുക. നിശ്ചിത സമയപരിധിക്കുള്ളിൽ പിഴ അടയ്ക്കുന്നവർക്ക് മാത്രമേ ഈ ഇളവ് ലഭിക്കുകയുള്ളൂ എന്നും, കുടിശ്ശികയുള്ള കേസുകൾ വേഗത്തിൽ തീർപ്പാക്കാൻ പൊതുജനങ്ങൾ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്നും അധികൃതർ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top