ആലപ്പുഴ: മകളുടെ വിവാഹം ക്ഷണിക്കാൻ ഭർത്താവിനൊപ്പം സ്‌കൂട്ടറിൽ പോകുന്നതിനിടെ കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന 55 കാരി മരിച്ചു. വെട്ടിയാർ പള്ളിമുക്ക് തുളസീദളം വീട്ടിൽ തുളസി എസ് നായർ (55) ആണ് മരിച്ചത്. മാർച്ച് 27ന് മാങ്കാംകുഴി പാറക്കുളങ്ങരയിൽ സ്‌കൂട്ടർ കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.
അപകടത്തിന് പിന്നാലെ എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന തുളസി കഴിഞ്ഞദിവസമാണ് മരണത്തിന് കീഴടങ്ങിയത്. തുളസിയുടെ ഭർത്താവ് ശശി കെ.നായർ (64) അപകടദിവസം തന്നെ മരിച്ചിരുന്നു. മേയ് പത്തിനായിരുന്നു ദമ്പതികളുടെ മകളുടെ വിവാഹം നിശ്ചയിച്ചിരുന്നത്.
മകളുടെ വിവാഹം ക്ഷണിക്കാൻ ഭർത്താവിനൊപ്പം സ്‌കൂട്ടറിൽ പോകുന്നതിനിടെ അപകടം; 55 കാരി മരിച്ചു


