‘ആൺകുട്ടികളെ കൊണ്ട് പെൺകുട്ടികളെ തല്ലിക്കും, ബോഡി ഷെയിമിംഗ് സ്ഥിരം ശൈലി, സ്ഥിരമായി മോശം ഭാഷ ഉപയോ ഗിക്കും; ഡോ. റാം പ്രശ്‌നക്കാരനെന്ന് വിദ്യാർത്ഥികൾ

കണ്ണൂർ: ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിൻ്റെ മരണത്തിൽ പ്രതികരണവുമായി അഞ്ചരക്കണ്ടി കോളേജിലെ വിദ്യാർത്ഥികൾ. ഡോ. എം കെ റാം സ്ഥിരം പ്രശ്നക്കാരനെന്നാണ് വിദ്യാർത്ഥികളുടെ വെളിപ്പെടുത്തൽ. സ്ഥിരമായി മോശം ഭാഷ ഉപയോഗിക്കും. പതിവായി ബോഡി ഷെയ്‌മിംഗ്‌ ചെയ്യുമായിരുന്നു. ആൺകുട്ടികളെ കൊണ്ട് പെൺകുട്ടികളെ തല്ലിക്കും. നേരത്തെയും രണ്ട് തവണ റാമിനെ സസ്പെൻഡ് ചെയ്തിരുന്നു എന്നും വിദ്യാർത്ഥികൾ പറയുന്നു. ഒന്നാം വർഷ ബിഡിഎസ് വിദ്യാർത്ഥി നിതിൻ്റെ മരണത്തിൽ ആരോപണവിധേയനായ ഡോ. റാമിനെതിരെ ഗുരുതര വെളിപ്പെടുത്തലാണ് വിദ്യാർത്ഥികൾ നടത്തുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top