പുനലൂർ പൊലീസ് സ്റ്റേഷനിൽ സ്വയം തീ കൊളുത്തി യുവാവ്; നില ഗുരുതരം

കൊല്ലം: പുനലൂർ പൊലീസ് സ്റ്റേഷനിൽ തീ കൊളുത്തി യുവാവിൻ്റെ ആത്മഹത്യാ ശ്രമം. ആദിവാസി ഉന്നതിയിലെ സുരേഷ് ആണ് ആത്മഹത്യാ ശ്രമം നടത്തിയത്. ശരീരത്തിൽ തീ കൊളുത്തിയ ശേഷം യുവാവ് സ്റ്റേഷനിലേക്ക് ഓടിക്കയറുകയായിരുന്നു.90% പൊള്ളലേറ്റ യുവാവിൻ്റെ നില ഗുരുതരമാണ്. കയ്യിൽ കരുതിയിരുന്ന മണ്ണെണ്ണ ഉപയോഗിച്ചായിരുന്നു തീ കൊളുത്തിയത്. കുടുംബ പ്രശ്നങ്ങളെ തുടർന്ന് യുവാവിനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top