കണ്ണൂർ: ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. കണ്ണാടിപ്പറമ്പ ചേലേരി, നൂഞ്ഞേരിയിലെ മുഹമ്മദ് സൂഫിയാൻ (19) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ഒൻപതേകാൽ മണിയോടെ കണ്ണാടിപ്പറമ്പിലാണ് അപകടം. ബസിനെ മറികടന്ന് എത്തിയ ബൈക്ക് സൂഫിയാൻ ഓടിച്ചിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. സ്കൂട്ടറിൽ നിന്നു തെറിച്ചു വീണ സൂഫിയാൻ്റെ തല ഫുട്പാത്തിൽ ഇടിക്കുകയായിരുന്നു.
സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ചു; 19 കാരൻ മരിച്ചു


